For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡോട്ടേഴ്സ് ഡേ' ആശംസിച്ചപ്പോൾ മകൾ നൽകിയ മറുപടിയുടെ വീഡിയോയുമായി പേർളി മാണി

  |

  എന്നും വാർത്തകളിൽ നിറയുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് പേർളി മാണിയും താരത്തിന്റെ കുടുംബവും. അവതാരിക,​ ​ഗായിക, അഭിനേത്രി, യുട്യൂബർ, സംവിധായിക അങ്ങനെ ഒട്ടേറെ വിശേഷണങ്ങൾ പേർളിയുടെ പേരിനോട് ചേർത്തുവെക്കാം. പേർളിയുടെയും കുടുംബത്തിന്റേയും വിശേഷണങ്ങൾ അറിയാനും ആരാധകർക്ക് എന്നും താൽപര്യമാണ്. ബി​ഗ് ബോസിലെ പ്രണയത്തിലൂടെ പേർളി ജീവിതത്തിലേക്ക് കൂട്ടിയ നടൻ ശ്രീനിഷ് അരവിന്ദും പേർളിയും ഇപ്പോൾ എല്ലാ സന്തോഷവും ഏകമകൾക്കൊപ്പമാണ് ആഘോഷിക്കുന്നത്.

  Also Read: മഹാലക്ഷ്മിയുടേയും മീനാക്ഷിയുടേയും ബെസ്റ്റ്ഫ്രണ്ട്, കാവ്യയുടെ കുടുംബത്തിലെ പുത്തൻ വിശേഷങ്ങൾ

  ആറ് മാസം മാത്രമേയായിട്ടുള്ളൂ പേർളി-ശ്രീനിഷ് ദമ്പതികൾക്കിടയിലേക്ക് മകൾ നില എത്തിയിട്ട്. താരദമ്പതികളെപോലെ തന്നെ മകൾ നിലയും സോഷ്യൽമീഡിയയെ താരമാണ്യ നിലയ്ക്ക് വേണ്ടി ആരാധകരുടെ ഫാൻസ് പേജ് പോലുമുണ്ട്. മറ്റ് സെലിബ്രിറ്റി ദമ്പതികളുടെ മക്കളെ അപേക്ഷിച്ച് നോക്കുമ്പോൾ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരപുത്രി കൂടിയാണ് നില. പേർളിഷ് കുടുംബത്തിന്റെ പുതിയ വിശേഷങ്ങളെ കുറിച്ച് വിശദമായി വായിക്കാം.

  Also Read: 'ഹൃദയം പിളർക്കുന്ന വേദനയിലും അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായതിൽ', അച്ഛന്റെ വേർപാടിൽ ആശാ ശരത്ത്

  പേർളിക്കും ശ്രീനിഷിനും ഇപ്പോൾ എല്ലാം മകൾ നിലയാണ്. അടുത്തിടെയാണ് താരദമ്പതികൾ പുതിയ ഫ്ലാറ്റ് വാങ്ങി അവിടേക്ക് താമസം മാറിയത്. പുതിയ ഫ്ലാറ്റ് വാങ്ങിയ ശേഷം പ്രേക്ഷകർക്കായി യുട്യൂബ് ചാനൽ വഴി ഇരുവരും വീട് പരിചയപ്പെടുത്തിയിരുന്നു. പേർളിക്കും ശ്രീനിഷിനുമൊപ്പം മകൾ നിലയും ഹോം ടൂർ വീഡിയോയിൽ ഉണ്ടായിരുന്നു. നിറഞ്ഞ ചിരിയുമായി പേർളിക്കും ശ്രീനിഷിനുമൊപ്പം നിൽക്കുന്ന നില തന്നെയായിരുന്നു വീഡിയോ പ്രധാന ആകർഷണവും. അന്താരാഷ്ട്ര ഡോട്ടേഴ്സ് ഡേയുടെ ഭാ​ഗമായി മകൾ നിലയ്ക്ക് പേർളിയും ശ്രീനിഷും ആശംസകൾ നേർന്നിരുന്നു. മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രീനി നിലയ്ക്ക് ആശംസകൾ അറിയിച്ചത്. 'എല്ലാ ദിവസവും മകൾക്കുള്ളതാണ്' എന്നാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശ്രീനിഷ് അരവിന്ദ് കുറിച്ചത്. 'അങ്ങനെ അന്താരാഷ്ട്ര ഡോട്ടേഴ്സ് ഡേയിൽ അവൾക്ക് ആശംസ അറിയിച്ചു. ഇതായിരുന്നു അവളുടെ പ്രതികരണം.... അമ്മേ... നിങ്ങളുടെ എല്ലാ ദിവസവും മകൾക്ക് വേണ്ടിയുള്ളതാണ്... ഇനി നമുക്ക് എന്റെ ഡയപ്പറുകൾ മാറ്റാം....' ഇതായിരുന്നു പേർളി നിലയ്ക്കായി ഡോട്ടേഴ്സ് ഡേയിൽ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഉറങ്ങി എഴുന്നേറ്റ് കളിചിരികളുമായി ഇരിക്കുന്ന നിലയുടെ ഒരു വീഡിയോയും ഒപ്പം പേർളി പങ്കുവെച്ചു.

  2019 മേയ് അഞ്ചിനായിരുന്നു പേർളിയുടേയും ശ്രീനിഷിന്റേയും വിവാഹം. 2021 മാർച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ മാമോദീസ ചടങ്ങിന്റെയും ചോറൂണിന്റെയും ചിത്രങ്ങളും ദമ്പതികൾ പങ്കുവെച്ചിരുന്നു. പൊതുവേ സെലിബ്രിറ്റികളാരും മക്കളുടെ ചിത്രങ്ങൾ പുറത്തുവിടാൻ അധികം താൽപര്യപ്പെടാറില്ല. എന്നാൽ പേർളിയും ശ്രീനിഷും നേരെ തിരിച്ചാണ്. മകളുടെ ഓരോ വളർച്ചയും ആരാധകർക്കൊപ്പം നിന്നുതന്നെയാണ് ഇരുവരും ആസ്വദിക്കുന്നത്. അടുത്തിടെ പേർളിക്കൊപ്പം കാണെക്കാണെ സിനിമയുടെ അണിയറപ്രവർത്തകരെ അഭിമുഖം ചെയ്യാൻ നിലയും എത്തിയതിന്റെ വീഡിയോകൾ വൈറലായിരുന്നു. ടൊവിനോ അടക്കമുള്ളവർ നിലയെ കൊഞ്ചിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു. തന്റെ മദർഹുഡും ജോലിയും ഒരുമിച്ച് കൈയ്യടക്കത്തോടെ കൊണ്ടുപോകുന്ന പേർളി എന്നും എല്ലാവർക്കും മാതൃകയാണെന്നാണ് സോഷ്യൽമീഡിയ പറയാറുള്ളത്.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  കഴി‍ഞ്ഞ ദിവസമാണ് പേർളിയുടെ ഇൻസ്റ്റ​ഗ്രാം ഫോളോവേഴ്സിന്റെ എണ്ണം മുപ്പത് ലക്ഷത്തിലെത്തിയത്. ഇതിന്റെ ആഘോഷങ്ങളുടെ ഫോട്ടോകളും ആരാധകരോടുള്ള നന്ദിയും പേർളിയും ശ്രീനിഷും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. 'നന്ദി... എല്ലായ്പ്പോഴും' എന്നാണ് പേർളി കുറിച്ചത്. 'എപ്പോഴും എന്നെ മികച്ചതാക്കാൻ പ്രേരിപ്പിക്കുന്നതിനും എന്നോടൊപ്പം ചിരിക്കുന്നതിനും നന്ദി. എന്നോടൊപ്പം കരഞ്ഞതിനും ഈ മനോഹരമായ യാത്രയിൽ എന്നോടൊപ്പം സഞ്ചരിച്ചതിനും നന്ദി. നിങ്ങൾ ഓരോരുത്തരും എനിക്ക് പ്രിയപ്പെട്ടതാണ്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഞാൻ ഇൻസ്റ്റയിൽ ചേർന്നപ്പോൾ ഞാൻ നല്ല ഫോട്ടോഗ്രാഫുകൾ പോസ്റ്റുചെയ്യുന്ന ഒരു ആപ്പായിരിക്കും എന്നായിരുന്നു കരുതിയത്... പക്ഷേ കാലക്രമേണ ഞാൻ നിങ്ങളോട് വൈകാരികമായി അടുക്കുകയായിരുന്നു. നിങ്ങളിൽ ചിലർ എപ്പോഴും എനിക്ക് സന്ദേശമയക്കുകയും എന്റെ ചിത്രങ്ങളിൽ അഭിപ്രായമിടുകയും ചെയ്യുന്നു. നിങ്ങളെല്ലാവരും എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞതാണ്. ശ്രീനിയുടേയും നിലയുടേയും പേരിൽ ക്യൂട്ട് ഫാൻ പേജുകൾ... ഞങ്ങളുടെ മനോഹരമായ നിമിഷങ്ങളെല്ലാം നിരന്തരം ഓർമ്മിപ്പിച്ചതിനും ഞങ്ങളുടെ പ്രത്യേക ദിവസങ്ങൾ ഓർമ്മിച്ചതിനും നന്ദി.... പിന്തുടരുക എന്ന വാക്ക് ചേരുക എന്ന വാക്കാക്കി മാറ്റാൻ ഞാൻ‍ ആ​ഗ്രഹിക്കുന്നു. കാരണം നിങ്ങൾ ഓരോരുത്തരും എന്റെ വലിയ സന്തോഷമുള്ള ഇൻസ്റ്റാ കുടുംബത്തിൽ ചേർന്നു. എല്ലാവർക്കും സമാധാനവും സ്നേഹവും' പേർളി കുറിച്ചു.

  English summary
  actress Pearle Maaney and Srinish Aravind wish International Daughters Day to their daughter nila
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X