For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൈമ അവാർഡ്സിൽ താരമായി നില, കൊഞ്ചിച്ച് തെന്നിന്ത്യൻ താരസുന്ദരികൾ

  |

  പേർളിയേയും ശ്രീനിഷിനെയും പോലെ തന്നെ ഇരുവരുടെയും ആദ്യത്തെ കൺമണിയായ നിലയും ആരാധകർക്ക് പ്രിയപ്പെട്ടവളാണ്. മകളുടെ ജനനം മുതൽ അവളുടെ ഓരോ വളർച്ചയും പേർളിയും ഭർത്താവും നടനുമായ ശ്രീനിഷും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മലയാളത്തിലെ താരപുത്രിമാരിർ ഏറ്റവും കൂടുതൽ ഫാൻസ് ഫോളോയിങ് ഉള്ള കുട്ടിത്താരം കൂടിയാണ് നില. ഇടയ്ക്കിടെ അമ്മയ്ക്കും അച്ഛനുമൊപ്പം റിൽസിലും മറ്റ് വീഡിയോസിലും കുഞ്ഞ് നില പ്രത്യക്ഷപ്പെടാറുമുണ്ട്.

  pearle maaney srinish, nila at siima awards, pearle maaney nila, siima awards, പേർളി മാണി സൈമ അവാർഡ്സ്, നില ശ്രീനിഷ്, പേളിഷ്, പേർളി മാണി നില

  ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരമാമാം​ഗമായ സൈമ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ പേർളിഷിനൊപ്പം എത്തിയ നിലയുടെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാകുന്നത്. തെന്നിന്ത്യയിലെ താരസുന്ദരിമാരായ ഐശ്വര്യ രാജേഷ്, നിക്കി ​ഗൽറാണി എന്നിവരെല്ലാം നിലയെ ഓമനിക്കുന്ന വീഡിയോ പേർളി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

  Also read: ജീവനോളം വിലയില്ല... പരീക്ഷയ്ക്ക്, വിദ്യാർഥികളോട് സൂര്യ

  കഴിഞ്ഞ ദിവസം പൂർണ്ണിമയ്ക്കും മകൾ പ്രാർത്ഥനയ്ക്കുമൊപ്പം കളിക്കുന്ന നിലയുടെ വീഡിയോകളും ശ്രദ്ധ നേടിയിരുന്നു. പേർളിയാണ് സൈമ അവാർഡ് ദാന ചടങ്ങിലെ അവതാരകരിൽ ഒരാൾ. സൈമയിൽ പങ്കെടുക്കാനായി ഹൈദരാബാദിലേക്ക് പേർളിക്കും ശ്രീനിഷിനുമൊപ്പം പോകുന്ന നിലയുടെ ചിത്രങ്ങളും പേർളി പങ്കുവെച്ചിരുന്നു. നിലയുടെ ആദ്യ വിമാനയാത്ര കൂടിയായിരുന്നു ഇത്. ഒരുപക്ഷെ ആദ്യമായാകും നില ഒരുപൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. സൈമ വേദിയില്‍ നിന്നുള്ള പേര്‍ളിഷിന്റെയും നിലയുടെയും വീഡിയോ സൈമയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും പുറത്തുവന്നിട്ടുണ്ട്.

  Also read: ബി​ഗ് ബോസ് കപ്പുയർത്തി ദിവ്യാ അ​ഗർവാൾ

  ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകര്‍ ഇരുവരെയും വിളിക്കുന്നത്. മാര്‍ച്ച്‌ 20നായിരുന്നു നിലയുടെ ജനനം. മകളുടെ ബര്‍ത്ത് സ്റ്റോറി പേളി ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരുന്നു. പ്രസവശേഷം പൊതുവേദികളിൽ നിന്നും വിട്ടുനിൽ‍ക്കുകയാണ് പേർളി. കുഞ്ഞുണ്ടായതിന് ശേഷം പേർളി ആദ്യമായി പങ്കെടുക്കുന്ന അവാർഡ് ദാന ചടങ്ങ് കൂടിയാണിത്. അടുത്തിടെ പേർളിയുടെ ക്രേസി വേൾഡ് എന്ന ആൽബം റിലീസ് ചെയ്തിരുന്നു.

  pearle maaney srinish, nila at siima awards, pearle maaney nila, siima awards, പേർളി മാണി സൈമ അവാർഡ്സ്, നില ശ്രീനിഷ്, പേളിഷ്, പേർളി മാണി നില

  ഹോളിവുഡ് മ്യൂസിക്ക് ആൽബങ്ങളോട് കിടപിടിക്കുന്ന ആൽബത്തിന് നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം ലഭിച്ചത്. പേർളി തന്നെയാണ് ​ഗാനം എഴുതി, സംവിധാനം ചെയ്ത് അഭിനയിച്ചിരിക്കുന്നത്. മുമ്പും ശ്രീനിഷിനൊപ്പം ചേർന്ന് വെബ് സീരിസുകളും മ്യൂസിക്ക് ആൽബങ്ങളും പേർളി പുറത്തിറക്കിയിരുന്നു. തെന്നിന്ത്യയിലെ എല്ലാ താരങ്ങളും സൈമ പുരസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. മികച്ച നടനുള്ള ക്രിട്ടിക്സ് അവാർഡ് ലഭിച്ച സന്തോഷം പുരസ്കാരം സ്വീകരിച്ച ശേഷം കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

  Also read: വീട്ടിലേയ്ക്ക് വരുന്നില്ലേ എന്ന് ദീപിക, രൺവീറിന്റെ മറുപടി ഇങ്ങനെ, താരങ്ങളുടെ സംഭാഷണം വൈറലാവുന്നു

  സംവിധായകൻ കൂടിയായ ബേസിൽ ജോസഫിനാണ് മികച്ച ഹാസ്യ നടനുള്ള പുരസ്കാരം ലഭിച്ചത്. പ്രാർഥന ഇന്ദ്രജിത്തിന് ​ഗായികയ്ക്കുള്ള സൈമ പുരസ്കാരവും ലഭിച്ചിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം ചിത്രങ്ങളും വിശേഷങ്ങളും പ്രാർഥന സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് മൂലം സൈമ അവാർഡ് ദാന ചടങ്ങ് മുടങ്ങിപ്പോയിരുന്നു. 2019-2020 വർഷങ്ങളിൽ സിനിമാ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെയാണ് സൈമ വിജയികളായി തെരഞ്ഞെടുക്കുന്നത്.

  pearle maaney srinish, nila at siima awards, pearle maaney nila, siima awards, പേർളി മാണി സൈമ അവാർഡ്സ്, നില ശ്രീനിഷ്, പേളിഷ്, പേർളി മാണി നില

  മഹേഷ് ബാബു, മോഹൻലാൽ, വെട്രിമാരൻ, നിവിൻപോളി തുടങ്ങിയ താരങ്ങളെല്ലാം പുരസ്കാരത്തിന് അർഹരായിട്ടുണ്ട്. പോപ്പുലറായ മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്കാരം ലൂസിഫറിനാണ് ലഭിച്ചത്. തെലുങ്കിൽ മികച്ച സിനിമയായി ജേഴ്സിയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മഹർഷിയിലെ പ്രകടനത്തിലൂടെ മഹേഷ് ബാബു തെലുങ്കിലെ മികച്ച നടനായി. തമിഴിൽ മികച്ച സംവിധായകനുള്ള പുരസ്കാരം അസുരനിലൂടെ വെട്രിമാരൻ ലഭിച്ചു. കന്നടയിൽ ദർശനാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

  ഹോ എന്താ ഒരു ചിരി..പേർളിയുടെ മകളുടെ തകർപ്പൻ വീഡിയോ

  Also read: 'അപ്പുവിനെപ്പോലെയാകൂ...', ഏറെ പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ആറ് വർഷങ്ങൾ ആഘോഷിച്ച് ടൊവിനോ

  Read more about: pearle maaney siima malayalam
  English summary
  actress pearle maaney srinish daughter nila at siima awards
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X