For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭക്ഷണത്തിൽ നിന്നും മെറ്റൽ, കപ്പൽ യാത്രക്കിടയിലെ ദുരനുഭവം പറഞ്ഞ് പ്രിയ മോഹനും കുടുംബവും

  |

  മിനിസ്ക്രീൻ പ്രേക്ഷകർ എന്നും ഓർക്കുന്ന നടിയാണ് പ്രിയ മോഹൻ. നായികയായും വില്ലത്തിയായുമൊക്കെ നിരവധി സീരിയലുകളിൽ തിളങ്ങിയ പ്രിയ അഭിനയത്തിൽ ഇപ്പോൾ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. നടിയും അവതാരകയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ നടനായ നിഹാലിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് ചിത്രമായ മെമ്മറീസ് ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച നടനാണ് നിഹാല്‍.

  പ്രിയ മോഹനും കുടുംബവും യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. വിദേശ രാജ്യങ്ങളിൽ ഉൾപ്പടെ സഞ്ചരിക്കുകയും ഒരു ഹാപ്പി ഫാമിലി എന്ന ഇവരുടെ യുട്യൂബ് ചാനൽ വഴി അത് ആരാധകരിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. പ്രിയ മോഹന്റെയും കുടുംബത്തിന്റെയും യാത്രകൾക്കൊപ്പം ചിലപ്പോൾ ഇന്ദ്രജിത്ത്-പൂർണ്ണിമ ഫാമിലിയും പങ്കുചേരാറുണ്ട്. ഇവരുടെ വ്ലോ​ഗുകൾക്ക് നിരവധി ആരാധകരാണ് സോഷ്യൽമീഡിയയിൽ ഉള്ളത്.

  കഴിഞ്ഞ ഡിസംബറിൽ പ്രിയയ്ക്കും നിഹാലിനുമൊപ്പം പോളണ്ടിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ പൂർണിമ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. നിഹാലും വ്ലോഗിലൂടെ യാത്രാനുഭവങ്ങൾ പങ്കുവെച്ചിരുന്നു. വിജയകരമായി പോകുന്ന ഇവരുടെ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനൽ ആ​ഗസ്റ്റിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതേ കുറിച്ച് പ്രിയ മോഹനും നിഹാലും ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുകയും ചെയ്തു. എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ചാനൽ തിരിച്ചുപിടിക്കാൻ സഹായിക്കാൻ കഴിയുന്നവർ ബന്ധപ്പെടണമെന്നുമാണ് അന്ന് താരങ്ങൾ സോഷ്യൽമീഡിയ വഴി അറിയിച്ചത്. ശേഷം ഇവരുടെ പേരിൽ ചിലർ വ്യാജ യുട്യൂബ് ചാനലുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേകുറിച്ച് പ്രേക്ഷകരെ താരങ്ങൾ അറിയിക്കുകയു ചെയ്തിരുന്നു. നീണ്ട പരിശ്രമത്തിനൊടുനവിൽ‍ ഒരു ഹാപ്പി ഫാമിലി ചാനൽ പ്രിയയ്ക്കും നിഹാലിനും തിരികെ ലഭിച്ചു.

  2019ലാണ് ഇരുവരും ചേർന്ന് ചാനൽ ആരംഭിച്ചത്. മൂന്ന് ലക്ഷത്തിനോടടുത്ത് ഇപ്പോൾ ഒരു ഹാപ്പി ഫാമിലി എന്ന ഇവരുടെ യുട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സുണ്ട്. ഇപ്പോൾ താര കുടുംബം യുട്യൂബിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അടുത്തിടെ നടത്തിയ കപ്പൽ യാത്രക്കിടെ സംഭവിച്ച ദുരനുഭവമാണ് ഇരുവരും പങ്കുവെക്കുന്നത്. ആഡംബര കപ്പൽ യാത്രയ്ക്കിടെ ഭക്ഷണം കഴിച്ചപ്പോൾ അതിൽ നിന്നും മെറ്റൽ കഷ്ണം ലഭിച്ചുവെന്നാണ് ഇരുവരും വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവർക്കും ഒപ്പം മകനും പ്രിയയുടെ അച്ഛനും ഉണ്ടായിരുന്നു. ഇന്ത്യയുടെ ക്രൂസ് കൾച്ചറിന്റെ ഭാ​ഗമായതിന്റെ സന്തോഷവും ഇരുവരും പങ്കുവെക്കുന്നുണ്ട്. എല്ലാവരും ഇത്തരം യാത്രകളിൽ കൂടുതൽ ബോധവാന്മാരാകുന്നതിന് വേണ്ടിയാണ് താരങ്ങൾ തങ്ങൾക്കുണ്ടായ അനുഭവത്തെ കുറിച്ച് ജനങ്ങളോട് പങ്കുവെച്ചത്.

  ആഡംബര കപ്പിലെ ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് വിശദമാക്കുന്ന ഫുഡ് വ്ലോ​ഗായിരുന്നു ഇരുവരും പങ്കുവെച്ചത്. വൈകിട്ട് കഴിക്കാൻ ഓർഡർ ചെയ്ത പിസയിൽ നിന്നാണ് മെറ്റൽ കഷ്ണം ലഭിച്ചതെന്നും നിഹാൽ പറയുന്നു. മകൻ വേദുവിന് ഇഷ്ടമുള്ള ഭക്ഷണമാണ് പിസയെന്നും. ഇത്തവണ പിസ കഴിക്കാൻ വേദു വരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായതായി കണക്കാക്കുന്നുവെന്നുമാണ് പ്രിയയും നിഹാലും പറയുന്നത്.

  Mohanlal shares a photo with his first car and the story behind

  'കഴിഞ്ഞ ദിവസം വൈകിട്ട് പിസ കഴിക്കാൻ പോയിരുന്നു. സാധാരണ വേദുവിനെയും കൊണ്ടുപോകാറുള്ളതാണ്. എന്നാൽ അവന് ഉറക്കം വന്നതിനാൽ കുഞ്ഞിനെ കൂട്ടിയില്ല. ഓർഡർ ചെയ്ത പിസ കഴിക്കുന്നതിനിടെ മെറ്റൽ പീസ് ലഭിച്ചു. ഉടൻ കപ്പിലിലെ ഫുഡ് സേഫ്റ്റിയുമയി ബന്ധപ്പെട്ടുവെങ്കിലും എന്നെ കുറ്റപ്പെടുത്തിയാണ് അവർ സംസാരിച്ചത്. ഇതിപ്പോൾ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെങ്കിൽ അവൻ കഴിച്ച് പോകുമായിരുന്നു. ഒരു ജീവൻ വരെ അപകടത്തിലാക്കുന്ന അനാസ്ഥയാണ് കപ്പിലെ ഫുഡ് സേഫ്റ്റി വിഭാ​ഗത്തിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. അവരുടെ പ്രതികരണം തൃപ്തികരമല്ലാത്തതിനാൽ തുടർനടപടികൾ ആലോചിക്കുന്നുണ്ട്.' ഇരുവരുടെയും വീഡിയോ കണ്ട വരെല്ലാം വേദു അപകടത്തിൽ നിന്നും രക്ഷപ്പെടതിന്റെ സന്തോഷമാണ് പ്രകടിപ്പിച്ചത്. ചിലർ രാജ്യത്തെ ഫുഡ് സേഫ്റ്റി വിഭാ​ഗത്തിന്റെ കാര്യക്ഷമതയില്ലായ്മയേയും കുറ്റപ്പെടുത്തി കമന്റുകൾ കുറിച്ചിട്ടുണ്ട്.

  English summary
  Actress Priya Mohan and her family open up about an unexpected incident that happend in cruise journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X