For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പത്താൾക്കാരുടെ അകമ്പടിയോടെ സെറ്റിലേക്ക് എത്തിയ പൃഥ്വിരാജ്', റാഷി ഖന്ന പറയുന്നു

  |

  അന്ധാധുൻ എന്ന ബോളിവുഡ് സിനിമയുടെ മലയാളം റീമേക്ക് വരുന്നവെന്ന വാർത്ത വന്നത് മുതൽ ആകാംഷയിലാണ് മലയാള സിനിമാ പ്രേക്ഷകരും അന്ധാധുന്നിന്റെ ആരാധകരും. ബോളിവുഡിൽ അത്രയേറെ ഓളം സൃഷ്ടിച്ച സിനിമയായിരുന്നു അന്ധാധുൻ. ആയുഷ്മാൻ ഖുറാനയുടെ പ്രകടനവും ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത കഥാതന്തുവുമെല്ലാം സിനിമയെ ജനപ്രിയമാക്കി.

  പൃഥ്വിരാജാണ് ചിത്രത്തിൽ ആയുഷ്മാൻ ഖുറാനയുടെ വേഷത്തിൽ എത്തുന്നത്. അന്ധാനായ പിയാനിസ്റ്റാണ് ചിത്രത്തിൽ പൃഥ്വിരാജ്. ഹിന്ദിയിൽ അത്രയേറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് അന്ധാധുൻ എന്നതുകൊണ്ട് തന്നെ മലയാളത്തിലേക്ക് സിനിമ റീമേക്ക് ചെയ്യപ്പെടുമ്പോൾ ആരാധകർ നേരുന്ന വെല്ലുവിളിയും ബോളിവുഡിനോട് കിടപിടിക്കുന്ന തരത്തിലേക്ക് സിനിമയെ ഉയർത്തുക എന്നത് തന്നെയാണ്.

  ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ലാണ് അന്ധാധുൻ ബോളിവുഡിൽ പ്രദര്‍ശനത്തിനെത്തിയത്. വയാകോം 18 സ്റ്റുഡിയോസ്, എപി ഇന്‍റര്‍നാഷണല്‍ എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകളുടെ റഫറന്‍സുകളും ഉൾപ്പെടുത്തിയാണ് ഭ്രമം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ച ഒപ്പത്തിലെ ചില ഭാഗങ്ങളും, മോഹന്‍ലാലിന്റെ തന്നെ സി.ഐ.ഡി രാംദാസ് എന്ന കഥാപാത്രത്തിന്റെ റഫറന്‍സുകളും ട്രെയിലറിൽ കാണാൻ സാധിച്ചിരുന്നു. എല്ലാ വിഭാഗത്തിലുള്ള ആളുകളേയും തൃപ്തിപ്പെടുത്താന്‍ പോന്നതാണ് സിനിമ എന്ന തോന്നലാണ് ട്രെയിലർ കാണുമ്പോൾ മനസിലാകുന്നത്. മാസും കോമഡിയും റൊമാന്‍സും തുടങ്ങി എല്ലാ ഘടകങ്ങളും ട്രെയി‌ലറിലുണ്ട്. ഇന്ത്യയില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒക്ടോബര്‍ 7നാണ് സിനിമയുടെ റിലീസ്.

  മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയപ്പോഴും പുതിയ ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞപ്പോഴുള്ള സന്തോഷത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഭ്രമത്തിലെ നായിക റാഷി ഖന്ന. മലയാളം സിനിമാ മേഖലയെ എന്നും ആരാധനയോടെയാണ് നോക്കാറുള്ളത് മുമ്പും പല അഭിമുഖങ്ങളിലും റാഷി ഖന്ന പറഞ്ഞിരുന്നു. ബോളിവുഡിൽ രാധിക ആപ്തെ അവതരിപ്പിച്ച കഥാപാത്രത്തെയാണ് മലയാളത്തിൽ റാഷി ഖന്ന അവതരിപ്പിക്കുന്നത്. മുമ്പ് വില്ലൻ എന്ന മലയയാള ചിത്രത്തിൽ മോഹൻലാലിനൊപ്പം റാഷി ഖന്ന അഭിനയിച്ചിരുന്നു. വില്ലന്റെ ഷൂട്ടിങിനായി എത്തിയപ്പോൽ മോഹൻലാലിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചും റാഷി ഖന്ന ബിഹൈൻ വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 'വില്ലന്റെ സെറ്റിലേക്ക് എത്തിയപ്പോൾ വെൽകം ടു ദ ഫാമിലി എന്ന് പറഞ്ഞാണ് മോഹൻലാൽ സർ എന്നെ വെൽകം ചെയ്തത്. അത് എനിക്ക് ഒരുപാട് സന്തോഷം തോന്നി. എപ്പോഴും ആരാധനയോടെ ഞാൻ നോക്കറുള്ള സിനിമാ മേഖലയാണ് മലയാള സിനിമ' റാഷി ഖന്ന പറയുന്നു.

  'സിനിമാ അഭിനയം അ​ഗ്രഹിച്ചിരുന്നില്ല. വലുതാകുമ്പോൾ ഐഎഎസ് ഓഫീസറാകാനും രാജ്യത്തെ സേവിക്കാനുമായിരുന്നു സ്വപ്നം കണ്ടിരുന്നത്. എന്നാൽ വിധി മറ്റൊന്നായിരുന്നതിനാൽ സിനിമയിലെത്തി. എനിക്ക് യാതൊരുവിധ സിനിമാ പശ്ചാത്തലവും ഇല്ല. മലയാളത്തിലെ സിനിമകളെല്ലാം കാണാൻ ശ്രമിക്കാറുണ്ട്. ഫഹദ് ഫാസിലാണ് ഏറ്റവും പ്രിയപ്പെട്ട നടൻ. അദ്ദേഹത്തിനൊപ്പം സിനിമകൾ ചെയ്യാൻ ആ​ഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ മാലിക്, ട്രാൻസ് എന്നിവ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. കുംബളങ്ങി നൈറ്റ്സ്, ഹെലൻ തുടങ്ങിയ മലയാള സിനിമകളും ഞാൻ കണ്ടിരുന്നു. മലയാള സിനിമ എല്ലാ കാര്യത്തിലും റിയലിസ്റ്റിക്കും അഡ്വാൻസ്ഡായും തോന്നിയിട്ടുണ്ട്' റാഷി ഖന്ന പറയുന്നു.

  മമ്മൂട്ടിയെ ഒഴിവാക്കി പൃഥിരാജിനെ നായകനാക്കാൻ കാരണം ഇതാണ് .വെളിപ്പെടുത്തലുമായി തുളസിദാസ്‌

  ഭ്രമത്തിലെ നായകൻ പൃഥ്വിരാജ് ആദ്യമായി സെറ്റിലേക്ക് വന്നപ്പോൾ നടന്ന സംഭവത്തെ കുറിച്ചും റാഷി വാചാലയായി. 'ചുറ്റും പത്ത് പന്ത്രണ്ട് ആളുകളുടെ അകമ്പടിയോടെയാണ് പൃഥ്വിരാജ് എത്തിയത്. ഒരു ഓഫീസർ ഒക്കെ നടന്നുവരുന്ന ഫീലായിരുന്നു എനിക്ക് തോന്നിയത്. സെറ്റ് പോലും ശാന്തമായിരിക്കുന്നതായി അനുഭവപ്പെട്ടു. പക്ഷെ അദ്ദേഹത്തോട് സംസാരിച്ചപ്പോൾ അദ്ദേഹം എത്രത്തോളം വിനയം സിമ്പിളുമായ വ്യക്തിയാണെന്ന് മനസിലായി' റാഷി ഖന്ന പറഞ്ഞു. അന്ധാധുൻ ഒരു തവണ മാത്രമെ കണ്ടിട്ടുള്ളൂവെന്നും രാധികെ ആപ്തയുടെ രീതികൾ തന്റെ അഭിനയത്തിലേക്കും കടന്നുവന്നാലോ എന്ന് ഭയന്ന് പിന്നീട് അത് കാണാൻ ശ്രമിച്ചിരുന്നില്ലെന്നും റാഷി ഖന്ന പറയുന്നു. മലയാളത്തിന് പുറമെ തമിഴിലെയും തിരക്കുള്ള നടിയാണ് റാഷി. അരൺമനൈ 3യാണ് ഇനി റിലീസ് ചെയ്യാനുള്ള മറ്റൊരു റാഷി ഖന്ന ചിത്രം.

  English summary
  actress Raashii Khanna reveled malayalam movie Bhramam First Day Shoot Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X