For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നോ എന്നാൽ അതിനർഥം നോ തന്നെ!! ശീലിച്ചതൊക്കെ മാറ്റാൻ സമയമായി, മീ ടുവിൽ മുകേഷിനെതിരെ രേവതി....

  |

  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമ മേഖലയുമായി ബന്ധപ്പെട്ട് കേട്ടൽ ഞെട്ടലുണ്ടാക്കുന്ന കാര്യങ്ങളാണ് പുറത്തു വരുന്നത്. നടിമാർ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് മിടു ക്യാംപെയ്നിലൂടെ  വെളിപ്പെടുത്തുന്നത്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും ഏറ്റവും ഒടുവിൽ മലയാള സിനിമ രംഗത്തും മിടു ക്യാംപെയ്ൻ എത്തിയിട്ടുണ്ട്. മിടു ക്യാംപെയ്നിൽ തുടങ്ങിയ ആദ്യ മലയാളി താരം നടൻ മുകേഷാണ്..

  വർഷങ്ങൾക്ക് മുൻപ് തന്റെ പിതാവ് ശബരിമലയിൽ കയറിയിരുന്നു!! പോയത് ആരും അറിയാതെ, യേശുദാസിന്റെ വാക്കുകൾ വൈറലാകുന്നു

  ടെലിവിഷൻ ഷോയിലെ സങ്കേതിക പ്രവർത്തകയായ ടെസ്സ് ജോസഫാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. മുകേഷിനെ കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തൽ സിനിമ മേഖലയെ ഒന്നടങ്കം പിടിച്ച് ഉലച്ചിട്ടുണ്ട്. മുകേഷിനെതിരെ വിമർശനവുമായി നടിമാർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത മുകേഷിനെ രൂക്ഷമായി വിമർശിച്ച് നടിയും സംവിധായകയുമായ രേവതി.

  രാഗം മിഴി തുറന്നത് കൊച്ചുണ്ണിയിലൂടെ!! ആദ്യ ഷോ കാണാൻ നിവിൻ പോളിയും കൂട്ടരും...

  ശീലിച്ചത് മാറ്റാൻ സമയമായി

  സിനിമ മേഖലയിൽ ആണുങ്ങൾ ശീലച്ചത് പലതും മാറ്റാൻ സമയമായെന്ന് രേവതി. മുകേഷിനെതിരെയുള്ള ടെസ്സ് ജോസഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു രേവതിയുടെ പ്രതികരണം. പെണ്ണുങ്ങൾ നോ പറയുമ്പോൾ അതിന്റെ അർഥം നോ എന്ന് തന്നെയാണ്. അതിന്റെ ശക്തമായ പ്രതികരണമാണ് ഈ വെളിപ്പെടുത്തലെന്നും രേവതി കൂട്ടിച്ചേർത്തു.

  നോ എന്നാൽ നോ തന്നെ

  സ്ത്രീകൾ നോ എന്നു പറയുന്നതിന്റെ അർഥം മനസ്സിലാക്കാൻ സമയമായെന്നും രേവതി പറഞ്ഞു. നോ എന്നു വച്ചാൽ നോ എന്ന് തന്നെയാണ് അതിന് വേറെ ഒരു അർഥവുമില്ലെന്നും നടി നിലപാട് വ്യക്തമാക്കി. ഇതിനു മുൻപ് സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നത്തെ കുറിച്ച് രേവതി തുറന്നടിച്ചിരുന്നു. കാസ്റ്റിംഗ് കൗച്ച് പോലുള്ള അനാചരത്തിനെതിരെ താരം ശബ്ദം ഉയർത്തിയിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ചതുമാണ്.

  മിടു ക്യാപെയ്ൻ

  മിടു ക്യാംപെയ്നുകൾ ഇപ്പോൾ നവമാധ്യമങ്ങളിൽ അലയടിക്കുകയാണ്. നിരവധി പേരാണ് ദിനംപ്രതി വെളിപ്പെടുത്തലുമായി രംഗത്തെത്തുന്നത്. അത്രമാത്രം ദുരനുഭവങ്ങളാണ് സ്ത്രീകൾക്ക് തങ്ങളുടെ തൊഴിൽ മേഖലയിൽ നിന്ന് നേരിടേണ്ടി വരുന്നത്. പല മിടു വെളിപ്പെടുപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതാണ്. പ്രേക്ഷകരുടെ ആരാധനമൂർത്തികളുടെ വിഗ്രഹമാണ് നിമിഷങ്ങൾ കൊണ്ട് തകർന്ന് തരിപ്പണമാകുന്നത്.

  മുകേഷിനെതിരെയുളള ആരോപണം

  19 വർഷങ്ങൾക്കു ശേഷമാണ് മുകേഷിനെതിരയെയുള്ള ആരോപണവുമായി ടെസ്സ് ജോസഫ് രംഗത്തെത്തിയത്. മുകേഷ് അവതാരകനായി എത്തിയ ടെലിവിഷൻ ഷോയുടെ സങ്കേതിക വിദഗ്ദയായിരുന്നു ടെസ്സ് ജോസഫ്. നടൻ ഇവരോട് തന്റെ റൂമിന് സമീപം താമസിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയായിരുന്നുവത്രേ. ഇവർ ഷോ പകുതിയിൽവെച്ച് ഉപേക്ഷിച്ച് പോകുകയായിരുന്നു.

  നേട്ടമുണ്ടോ

  19 വർഷം മുൻപ് നടന്ന സംഭവമാണ് ഇവർ ആരോപിക്കുന്നത്. എന്നാൽ ഇത്രയും വർഷത്തിനു ശേഷം തുറന്നു പറഞ്ഞതിന് പിന്നിലുളള ചേതോവികാരം എന്താണെന്നുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. മുകേഷിനെ രാഷ്ട്രീയമായോ മറ്റെന്തെങ്കിലും രീതിയിലോ തകർക്കാൻ വേണ്ടിയല്ല വെളിപ്പെടുത്തിയതെന്നും.തനിയ്ക്ക് സംഭവിച്ച നഷ്ടം പുറം ലോകത്തെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ടെസ്സ് പറഞ്ഞു. കരിയർ ഗ്രോത്ത് തുടങ്ങിയ സമയത്തായിരുന്നു ഇത്തരത്തിലുളള ദുരനുഭവം ഉണ്ടായത്. തന്റെ നല്ലസമയം നഷ്ടമായെന്നും ഇവർ പറയുന്നുണ്ട്.

  English summary
  actress revathi says about mukesh metoo campaign

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more