twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നന്ദി പറയാന്‍ തിരിച്ചു വരേണ്ടതുണ്ടായിരുന്നു: ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ സാമന്തയും നാഗചൈതന്യയും

    By Midhun
    |

    തെന്നിന്ത്യന്‍ സിനിമകളിലെ മൂന്‍നിര നടിമാരിലൊരാളാണ് സാമന്ത അക്കിനേനി. 2010ല്‍ വിണ്ണെയ്ത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പായ യേ മായ ചെസാവേ എന്ന ചിത്രത്തിലൂടെയാണ് സാമന്ത തന്റ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സാമന്തയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാഗചൈതന്യയായിരുന്നു ചിത്രത്തില്‍ സാമാന്തയുടെ നായകനായി എത്തിയിരുന്നത്. ഈ ചിത്രത്തിനു ശേഷമാണ് തെന്നിന്ത്യന്‍ സിനിമകളിലെ തിരക്കേറിയ നായികയായി സാമന്ത മാറിയത്. അധിക ചിത്രങ്ങളിലും സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടായിരുന്നു സാമന്ത അഭിനയിച്ചിരുന്നത്.

    ശിക്കാരി ശംഭുവിനു ശേഷം പുതുമുഖ ചിത്രവുമായി സുഗീത്: ക്യാരക്ടര്‍ ടീസര്‍ പുറത്ത്! കാണാംശിക്കാരി ശംഭുവിനു ശേഷം പുതുമുഖ ചിത്രവുമായി സുഗീത്: ക്യാരക്ടര്‍ ടീസര്‍ പുറത്ത്! കാണാം

    അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളിലും സാമന്ത സിനിമകളില്‍ അഭിനയിച്ചിരുന്നു. തെലുങ്കിലെന്ന പോലെ തമിഴിലും സാമന്ത തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. ഗൗതം മേനോന്‍ഡ 2012ല്‍ സംവിധാനം ചെയ്ത നീ താനെ എന്‍ പൊന്‍വസന്തം എന്ന ചിത്രമാണ് സാമന്തയുടെതായി തമിഴില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ചിത്രം.ജീവയായിരുന്നു ചിത്രത്തില്‍ സാമന്തയുടെ നായകനായി എത്തിയിരുന്നത്. വിവാഹത്തിനു ശേഷം സിനിമകളില്‍ തിരക്കുളള താരമാണ് സാമന്ത

    തുടക്കം ഗൗതം മേനോന്‍ ചിത്രത്തില്‍

    തുടക്കം ഗൗതം മേനോന്‍ ചിത്രത്തില്‍

    ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് സാമന്ത തുടങ്ങിയത്. ഭര്‍ത്താവ് നാഗചൈതന്യയായിരുന്നു അന്ന് സാമന്തയുടെ നായകനായിരുന്നത്. തമിഴില്‍ ചിമ്പുവും തൃഷയും അവതരിപ്പിച്ച കഥാപാത്രങ്ങളെ തെലുങ്കില്‍ സാമന്തയും നാഗചൈതന്യയും മികവുററതാക്കിയിരുന്നു. ചിത്രത്തിന്റ തമിഴ് പതിപ്പിലും ഇവര്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിനു ശേഷം തെലുങ്കിലെ സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിനൊപ്പം അഭിനയിച്ച ബ്രിന്ദാവനം എന്ന ചിത്രം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാളായിട്ടായിരുന്നു സാമന്ത അഭിനയിച്ചിരുന്നത്. ഈ ചിത്രത്തിനു ശേഷം സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച ദൂക്കുഡു എന്ന ചിത്രം സാമന്തയുടെ കരിയറിലെ മെഗാഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.

    എസ് എസ് രാജമൗലിയുടെ ചിത്രത്തില്‍ സാമന്ത

    എസ് എസ് രാജമൗലിയുടെ ചിത്രത്തില്‍ സാമന്ത

    2012ല്‍ എസ്എസ് രാജൗലി സംവിധാനം ചെയ്ത ബിഗ്ബഡ്ജറ്റ് ചിത്രമായ ഈഗയില്‍ പ്രധാന വേഷത്തിലെത്തിയിരുന്നത് സാമന്തയായിരുന്നു. നാനിയുടെ നായികയായാണ് സാമന്ത ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ ഒരു സോഷ്യല്‍ വര്‍ക്കറുടെ റോളിലായിരുന്നു സാമന്ത അഭിനയിച്ചിരുന്നത്. ഈച്ചയെ കഥാപാത്രമാക്കി എസ് എസ് രാജെമൗലി ഒരുക്കിയ വിസ്മയ ചിത്രമായിരുന്നു ഇത്. ഈച്ചയുടെ പ്രതികാരവും മറ്റും കാണിച്ച ചിത്രം സാങ്കേതിക നിലവാരം കൊണ്ട് ഏറെ മികച്ചു നിന്ന ചിത്രമായിരുന്നു. ചിത്രം നാന്‍ ഈ എന്ന പേരില്‍ തമിഴില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

    നീ താനെ എന്‍ പൊന്‍വസന്തം

    നീ താനെ എന്‍ പൊന്‍വസന്തം

    ഗൗതം മേനോന്‍ സംവിധാനം ചെയ്ത നീ താനെ എന്‍ പൊന്‍വസന്തം എന്ന ചിത്രത്തിലെ വേഷമായിരുന്നു സാമന്തയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തില്‍ നിത്യ എന്ന കഥാപാത്രമായിട്ടാണ് സാമന്ത അഭിനയിച്ചിരുന്നത്. ജീവയായിരുന്നു ചിത്രത്തില്‍ സാമന്തയുടെ നായികയായി എത്തിയിരുന്നത്. ഒരു പ്രണയചിത്രമായി പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ അഭിനയത്തിനാണ് സാമന്തയ്ക്ക് ആദ്യമായി ഫിലിം ഫെയര്‍ പുരസ്‌കാരം ലഭച്ചത്. തെലുങ്കിലെയും തമിഴിലെയും അത്തവണത്തെ പുരസ്‌കാരം സാമന്തയ്ക്കായിരുന്നു.ചിത്രത്തില്‍ ജീവയുടെയും സാമന്തയുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇളയരാജയൊരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.

    നാഗചൈതന്യയുമായുളള വിവാഹം

    നാഗചൈതന്യയുമായുളള വിവാഹം

    കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തന്റെ സഹതാരവും കാമുകനുമായ നാഗചൈതന്യയുമായുളള സാമന്തയുടെ വിവാഹം നടന്നിരുന്നത്. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം നടന്നിരുന്നത്. ഗോവയില്‍ വെച്ച് ആര്‍ഭാടപരമായ വിവാഹമായിരുന്നു നടന്നത്. ഒക്ടോബര്‍ ആറിന് ഹിന്ദു ആചാര പ്രകാരവും ഒക്ടോബര്‍ എട്ടിന് ക്രിസ്ത്യന്‍ ആചാര പരവുമായിട്ടായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം സാമന്ത ഭര്‍ത്താവിനക്കുറിച്ച് പറഞ്ഞിരുന്നതെല്ലാം വാര്‍ത്തയായിരുന്നു. നാഗചൈതന്യയെ ലഭിച്ചത് തന്റെ ജീവിതത്തിലെ ഭാഗ്യമാണെന്നും ദൈവം തന്ന എറ്റവും വലിയ സമ്മാനമാണ് തന്റെ ഭര്‍ത്താവെന്നും സാമന്ത പറഞ്ഞിരുന്നു.

    ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വീണ്ടും

    ആദ്യ ചിത്രത്തിന്റെ ലൊക്കേഷനില്‍ വീണ്ടും

    സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ചഭിനയിച്ച ചിത്രമായിരുന്നു ഗൗതം വാസുദേവ മോനോന്‍ സംവിധാനം ചെയ്ത യെ മായ ചെസാവെ എന്ന ചിത്രം. വിണ്ണെയ്ത്താണ്ടി വരുവായ ചിത്രത്തിന്റെ തെലുങ്ക് പതിപ്പായിരുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വീണ്ടുമെത്തിയിരിക്കുകയാണ് ഇരുവരും .സിനിമ ചിത്രീകരിച്ച ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലാണ് സാമന്തയും നാഗചൈതന്യയും വീണ്ടുമെത്തി ഓര്‍മ്മകള്‍ പങ്കുവെച്ചത്. സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നുമുളള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റ്ഗ്രാം പേജിലൂടെയാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെയായി വീണ്ടും ഇവിടെ തിരിച്ചെത്തിയതിന്റെ സന്തോഷവും സാമന്ത പങ്കുവെച്ചിട്ടുണ്ട്.

    ഗെറ്റ് ഔട്ട് ഹൗസ് പാടി ശബരീഷ് വര്‍മ്മ: നാമിലെ പുതിയ ഗാനവും വൈറല്‍! വീഡിയോ കാണാംഗെറ്റ് ഔട്ട് ഹൗസ് പാടി ശബരീഷ് വര്‍മ്മ: നാമിലെ പുതിയ ഗാനവും വൈറല്‍! വീഡിയോ കാണാം

    അച്ഛനും മകനും വീണ്ടും: അരവിന്ദന്റെ അതിഥികള്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാംഅച്ഛനും മകനും വീണ്ടും: അരവിന്ദന്റെ അതിഥികള്‍ ടീസര്‍ പുറത്ത്! വീഡിയോ കാണാം

    English summary
    actress samantha akkineni's instagram post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X