For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭക്കാലത്തും പ്രസവശേഷവും വിഷാദത്തിലൂടെ കടന്നുപോയി, തരണം ചെയ്തതിനെ കുറിച്ച് സാന്ദ്ര തോമസ്‌

  |

  നടിയായും നിര്‍മ്മാതാവായും മോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് സാന്ദ്ര തോമസ്. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ പോലുളള ചിത്രങ്ങളിലൂടെയാണ് അഭിനേത്രിയായും നടി ശ്രദ്ധിക്കപ്പെട്ടത്. ക്യാരക്ടര്‍ റോളുകളില്‍ മലയാളത്തില്‍ എത്തിയ താരം നിര്‍മ്മാണ രംഗത്തും സജീവമായിരുന്നു. വിജയ് ബാബുവിനൊപ്പം ചേര്‍ന്നാണ് സാന്ദ്ര സിനിമകള്‍ നിര്‍മ്മിച്ചത്. അതേസമയം വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന താരം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.

  പുതിയ ലുക്കില്‍ പ്രിയ വാര്യര്‍, നടിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  സാന്ദ്രയുടെ ഇരക്കുട്ടികളായ തങ്കകൊലുസിന്‌റെ വിശേഷങ്ങള്‍ കഴിഞ്ഞ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മക്കളുടെ ഒരു വീഡിയോ സാന്ദ്ര പങ്കുവെച്ചതിന് പിന്നാലെ അത് എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. മക്കളെ കുറിച്ചുളള നടിയുടെ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

  അതേസമയം ഗര്‍ഭിണിയായിരുന്ന സമയത്ത് തനിക്കുണ്ടായ വിഷാദത്തെ കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര വെളിപ്പെടുത്തിയിരുന്നു. തനിക്കുണ്ടായ വിഷാദവും അതിനെ തരണം ചെയ്ത വഴികളെ കുറച്ചുമാണ് നടി മനസുതുറന്നത്. ഗര്‍ഭകാലത്തും പ്രസവം കഴിഞ്ഞ ശേഷവും താന്‍ വിഷാദത്തിലൂടെ കടന്ന് പോയെന്ന് സാന്ദ്ര പറയുന്നു.

  എനിക്ക് മെഡിക്കല്‍ സഹായം വേണമെന്ന് തോന്നിയിരുന്നു. പക്ഷേ എന്റെ ചുറ്റുമുളളവര്‍ക്ക് ഇത് മനസിലായില്ല. എല്ലാകൊണ്ടും വല്ലാത്തൊരു കാലഘട്ടമായിരുന്നു. വല്ലാതെ ദേശ്യം വരുക, സങ്കടപ്പെടുക ഇതൊക്കെയുണ്ടായിരുന്നു. വീട്ടുകാര്‍ നോക്കുമ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം സാധിച്ച് തരുന്നു. പിന്നെ ഇവള്‍ക്കെന്താ പ്രശ്‌നമെന്നായിരുന്നു അവര്‍ കരുതിയത്.

  ഇരട്ടക്കുട്ടികളായിരുന്നത് കൊണ്ട് തന്നെ ആ സമയത്ത് ശരീര ഭാരം വല്ലാതെ കൂടിയിരുന്നുവെന്നും എന്നാല്‍ ആ ഘട്ടം താനൊറ്റയ്ക്കാണ് തരണം ചെയ്തതെന്നും സാന്ദ്ര പറഞ്ഞു. ഈ സമയത്ത് കൊറിയന്‍ ഡ്രാമകള്‍ സ്ഥിരമായി കാണുമായിരുന്നുവെന്നും വല്ലാത്തൊരു റിലീഫ് അതില്‍ നിന്നും ലഭിച്ചിരുന്നുവെന്നും സാന്ദ്ര പറഞ്ഞു. വായനയും എന്നെ സഹായിച്ചിരുന്നു.

  അങ്ങനെ എന്‌റെ മനസിനെ തിരിച്ച് വിടാനായി ശ്രമിച്ചു. സാന്ദ്രയ്ക്ക് ഇത് നേരിടാന്‍ പറ്റുമെന്ന് പറഞ്ഞ് ധൈര്യം തന്ന എന്‌റെ ഗൈനക്കോളജിസ്റ്റിനെ എനിക്ക് മറക്കാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ഒറ്റയ്ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പറ്റിയെന്ന് വരില്ല. സാന്ദ്ര പറഞ്ഞു. ആണ്‍കുട്ടി പെണ്‍കുട്ടി എന്ന് വേര്‍തിരിച്ച് ഞാന്‍ അവരെ കാണുന്നില്ല എന്നും നടി പറയുന്നു.

  സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

  നല്ല മനുഷ്യരായിട്ട് വളരണം. മറ്റുളളവരോട് സ്‌നേഹവും അനുകമ്പയും ഉണ്ടാവണം. അവരുടെ ജീവിതംകൊണ്ട് നിരവധി പേരുടെ ജീവിതം പോസിറ്റീവ് ആവണം അത് മാത്രമാണ് ആഗ്രഹം. അല്ലാതെ അവരുടെ ജോലി, കല്യാണം എന്നിവയെ കുറിച്ച് ചിന്തിക്കാറില്ല. അവരുടെ ജീവിതം അവരുടെ ചോയ്‌സാണ്. അവരുടെ സ്വപ്‌നങ്ങള്‍ അവര്‍ ഉണ്ടാക്കണം. എനിക്ക് എന്റെ ജീവിതത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ മാത്രമേ പറ്റുകയുളളൂ. അഭിമുഖത്തില്‍ സാന്ദ്ര തോമസ് പറഞ്ഞു.

  English summary
  actress sandra thomas reveals the struggles she faced during her pregnancy time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X