Don't Miss!
- News ശൈലജക്കെതിരായ ദുഷ്പ്രചരണം; പിന്നില്‍ ഈ മൂവര്സംഘമെന്ന് വികെ സനോജ്
- Lifestyle അവധിക്കാലം കുട്ടികള്‍ക്ക് ഉഷാറാക്കാന്‍ സ്വീറ്റ് സോഫ്റ്റ് കേക്ക്
- Sports IPL 2024: ഗില്ലിനെക്കൊണ്ടാവില്ല! ഹാര്‍ദിക് പാണ്ഡ്യ മടങ്ങി വരൂ..., ആവശ്യപ്പെട്ട് ജിടി ആരാധകര്‍
- Automobiles ടൊയോട്ട ഇനി ചന്ദ്രനിലേക്കോ, നാസയുമായി കൈകോർത്ത് ബ്രാൻഡ്
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
സിതാരയും തിരിച്ചെത്തുന്നു
ഒരുകാലത്ത് മലയാളത്തില്‍ നായികമാരായി തിളങ്ങിയവരെല്ലാം ഇപ്പോള്‍ അമ്മ വേഷത്തിലൂടെ തിരിച്ചുവരികയാണ്. വടക്കന്‍ സെല്‍ഫിയിലൂടെ ശ്രീലക്ഷ്മി ശക്തമായ തിരിച്ചുവരവുനടത്തിയതുപോലെ ആദ്യകാല നായികയായിരുന്ന സിതാരയും അമ്മവേഷത്തിലൂടെ വീണ്ടുമെത്തുകയാണ്. സിബിമലയില്‍ സംവിധാനം ചെയ്യുന്ന സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലൂടെയാണു തിരിച്ചുവരവ്.
സിബിയും ടി.എ. റസാഖും വീണ്ടും ഒന്നിക്കുന്ന സൈഗാള്‍ പാടുകയാണ് പേരുപോലെ തന്നെ സംഗീതപ്രാധാന്യമുള്ള ചിത്രമാണ്. ഷൈന്‍ ടോം ചാക്കോയാണു നായകന്. മീരാ നമ്പീശന് നായികയും. കോഴിക്കോടിന്റെ നന്മയും സംഗീതവുമെല്ലാം ചേരുന്നൊരു ചിത്രമാണിത്. ഷൈന്റെ അമ്മ വേഷത്തിലാണ് സിതാര അഭിനയിക്കുന്നത്. കോഴിക്കോട്ടെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന സൈഗാള്‍ യൂസുഫിന്റെ ഭാര്യയായ സുജാത തമ്പുരാട്ടി. ഇവരുടെ മകന് ചന്ദ്രബാബു കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറാണ്.പിതാവിന്റെ സംഗീത പാതയില്‍ സഞ്ചരിക്കുന്ന ചന്ദ്രബാബുവിന്റെയും അമ്മയുടെയും കഥയാണിത്.
ഒരുകാലത്ത് ജയറാം, സുരേഷ്ഗോപി എന്നിവരുടെയൊക്കെ നായികയായി തിളങ്ങിയ നടിയായിരുന്നു സിതാര. അമ്മ വേഷത്തിലൂടെ രണ്ടാം വരവില്‍ തിരക്കുള്ള നടിയാകാന്‍ തന്നെയാണു സിതാരയുടെ തീരുമാനം. സിബിമലയിലിന്റെ കുടുംബചിത്രത്തിലൂടെയാകുമ്പോള് വീണ്ടും മലയാളികളുടെ ഇഷ്ട താരമാകാമെന്നാണു സിതാരയുടെ കണക്കുകൂട്ടല്‍. സിബിയും ടി.എ. റസാഖും ചേര്‍ന്നപ്പോഴെല്ലാം മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ധാരാളുണ്ടായിട്ടുണ്. അക്കൂട്ടത്തിലൊന്നാകും സൈഗാള്പാടുകയാണ് എന്നതും.
-
'ബിഗ് ബോസിലെ കൊടും വിഷം സിബിൻ; ജാസ്മിനെ ലക്ഷ്യമിടുന്നതിന് പിന്നിലെ തന്ത്രം'; സിബിനെതിരെ വിമർശനം
-
'താരപത്നിക്ക് എന്തുകൊണ്ടാണ് പെട്ടന്ന് ഒരു മനംമാറ്റം'; വിജയ് ഇല്ലാതെ ശങ്കറിന്റെ മകളുടെ വിവാഹത്തിനെത്തി സംഗീത!
-
മലയാളത്തിലെ പ്രമുഖ നടനുമായുള്ള വിവാഹ വാര്‍ത്ത; എന്റെ വീട്ടുകാരേക്കാള്‍ ഉത്കണ്ഠ വേറെ ചിലര്‍ക്ക്!