twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    By Aswathi
    |

    ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം മുറിച്ചുമാറ്റിയാല്‍, കുറേകാലത്തേക്ക് അത് അവിടെ ഉള്ളതുപോലെ തന്നെ തോന്നാറുണ്ടെന്ന് അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അത് പോലെ തന്നെയായിരുന്നു ശ്രീവിദ്യയുടെ വേര്‍പാടും. 2006 ഒക്ടോബര്‍ 19ന് ശ്രീവിദ്യയെ അര്‍ബുദം കാര്‍ന്നെടുത്ത് കൊണ്ടുപോയെങ്കിലും ഒരുപാടും കാലം അവരുടെ സാമിപ്യം മലയാളി പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഇന്നും കഥാപാത്രങ്ങളിലൂടെ ശ്രീവിദ്യ ജീവിക്കുന്നു.

    തമിഴ്‌നാട്ടുകാരിയായിരുന്നെങ്കിലും കേരളമായിരുന്നു ശ്രവിദ്യയ്ക്ക് വീട്. മെലോഡ്രാമകളില്‍ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തില്‍ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേര് എഴുതിച്ചേര്‍ത്തത്. റൗഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു ശ്രീവിദ്യ. എട്ടാം ചരമവാര്‍ഷികത്തില്‍ നടിയെ ഒന്നുകൂടെ ഓര്‍ക്കാം. തുടര്‍ന്ന് വായിക്കൂ...

    കലയുടെ ലോകത്ത് ജനനം

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    ആര്‍ കൃഷ്ണമൂര്‍ത്തിയുടെയും പ്രശസ്തഗായിക എം എല്‍ വസന്തകുമാരിയുടേയും മകളായി തമിഴ്‌നാട്ടിലെ മദ്രാസിലാണ് (ചെന്നൈ) ശ്രീവിദ്യ ജനിച്ചത്. ചെറുപ്പം മുതല്‍ക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളര്‍ന്നത്.

    വെള്ളിത്തിരയിലേക്ക്

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    പതിമൂന്നാം വയസ്സില്‍ 'തിരുവുള്‍ ചൊല്‍വര്‍' എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്. 'അമ്പലപ്രാവ്' എന്ന ചിത്രത്തില്‍ ഒരു നൃത്തരംഗത്തില്‍ മാത്രം അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെണ്‍കുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.

    മുന്‍നിരയിലേക്ക്

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    1969-ല്‍ എന്‍. ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത 'ചട്ടമ്പിക്കവല' എന്ന ചിത്രത്തില്‍ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സില്‍ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി.

     ഭാഷയെ തകര്‍ത്തെറിഞ്ഞു

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    സൊല്ലത്താന്‍ നിനക്കിറേന്‍, അപൂര്‍വരാഗങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും ശ്രീവിദ്യ വ്യക്തിമുദ്ര പതിപ്പിച്ചു. ചെണ്ട, ഉത്സവം, തീക്കനല്‍, ഇടവഴിയിലെ മിണ്ടാപ്പൂച്ച, വേനലില്‍ ഒരു മഴ, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക് എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. മലയാളം, കന്നട, തമിഴ്, ഹിന്ദി എന്നിവ ഉള്‍പ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അഭിനയിച്ചത് മലയാളത്തിലാണ്

    പുരസ്‌കാരങ്ങള്‍

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    1979ല്‍ 'ഇടവഴിയിലെ മിണ്ടാപ്പൂച്ച', 'ജീവിതം ഒരു ഗാനം' എന്നീ ചിത്രങ്ങള്‍ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1983ല്‍ 'രചന', 1992 ല്‍ 'ദൈവത്തിന്റെ വികൃതികള്‍' എന്നീ ചിത്രങ്ങള്‍ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു.

    പിന്നണിഗായികയായി

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    'അയലത്തെ സുന്ദരി' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണിഗായികയുമായി. പിന്നീട് ഒരു പൈങ്കിളിക്കഥയിലെ 'ആനകൊടുത്താലും കിളിയേ' എന്ന ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്. 'നക്ഷത്രത്താരാട്ട്' എന്ന ചിത്രത്തിലും പിന്നണിഗായികയായി

    മിനിസ്‌ക്രീനിലേക്ക്

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    മിനി സ്‌ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയല്‍ രംഗത്തും സജീവമായിരുന്നു. 2004 ലെ 'അവിചാരിതം' എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ടി വി അവാര്‍ഡ് ശ്രീവിദ്യക്കു ലഭിച്ചു.

    വ്യക്തി ജീവിതം

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    മധുവിനോടൊത്ത് 'തീക്കനല്‍' എന്ന ചിത്രത്തില്‍ അഭിനയിക്കവേ ഇതിന്റെ നിര്‍മ്മാതാവായിരുന്ന ജോര്‍ജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലായി. 1979 ല്‍ ഇവര്‍ വിവാഹിതരായി. ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബജീവിതം 1999 ഏപ്രിലില്‍ വിവാഹമോചനത്തില്‍ അവസാനിച്ചു.

     മരണം

    ശ്രീവിദ്യ ഇന്നും നമുക്കിടയിലുണ്ട്

    കാന്‍സര്‍ ബാധിച്ച് ശ്രീവിദ്യ 2006 ഒക്ടോബര്‍ 19നു അന്തരിച്ചു. 'അമ്മത്തമ്പുരാട്ടി' എന്ന സീരിയലില്‍ അഭിനയിക്കുകയായിരുന്നു ശ്രീവിദ്യ അവസാന കാലത്ത്.

    English summary
    Actress Sreevidya remembered on her eighth death anniversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X