For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മമ്മൂട്ടിയുടെ ഹിറ്റ്ലറിലെ ആ താരം ഇനിയില്ല! നടി ടിപി രാധാമണി അന്തരിച്ചു! വേദനയോടെ സിനിമാലോകം!

|

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുപോലെ തിളങ്ങിയ അഭിനേത്രികളിലൊരാളായ ടിപി രാധാമണി അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. എഴുപതുകളില്‍ ഈ താരം മലയാളത്തില്‍ സജീവമായിരുന്നു. സിന്ദൂരച്ചെപ്പ്, തിലകന്റെ ആദ്യ സിനിമയായ പെരിയാര്‍, ഉത്തരായനം, ആരണ്യകം, മുദ്ര, ഒരിടത്ത് തുടങ്ങി നിരവധി സിനിമകളില്‍ ടിപി രാധാമണി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ ഹിറ്റ്‌ലറായിരുന്നു രാധാമണിയുടേതായി പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള സിനിമ. ഷാരൂഖ് ഖാന്‍ ചിത്രമായ ചെന്നൈ എക്‌സ്പ്രസ്, വിജജയ് സേതുപതി ചിത്രമായ വണ്‍മം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.ടിപി രാധാമണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

പ്രശസ്ത സിനിമാ അഭിനേത്രി ശ്രീമതി ടി. പി. രാധാമണിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ശ്രീമതി രാധാമണി കാൻസർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുന്നുവെന്ന പത്രവാർത്ത കണ്ട ഉടൻ തന്നെ അവർക്ക് ചികിത്സക്കുള്ള സഹായം നൽകാൻ നടപടിയെടുത്തു. സാംസ്കാരിക ക്ഷേമനിധിയിൽ നിന്ന് ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകുകയും ചെയ്തു. ചികിത്സ തുടർന്നെങ്കിലും അവർ നമ്മെ വിട്ടു പോയി.

TP Radhamani

എഴുപതുകളിൽ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ 'തമ്പ്രാൻ തൊടുത്തത് മലരമ്പ് ' എന്ന ഗാനരംഗത്തിൽ അഭിനയിച്ചു. തിലകൻ ആദ്യമായി അഭിനയിച്ച പെരിയാറിൽ തിലകന്റെ സഹോദരിയായി വേഷമിട്ടതും രാധാമണിയായിരുന്നു. അടുക്കള എന്ന സിനിമ നിർമ്മിച്ച് സാമ്പത്തിക ബുദ്ധിമുട്ടിലുമായി. ശ്രീമതി. ടി. പി. രാധാമണിയുടെ കലാ സേവനം കേരളം എക്കാലവും ഓർക്കും. കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

മീനാക്ഷിയുടെ കൈയ്യില്‍ മഹാലക്ഷ്മി! ചേര്‍ത്തുപിടിച്ച് ദിലീപ്! ഇളയ മകളുടെ ആദ്യചിത്രം വൈറല്‍!

Read more about: actress death നടി മരണം
English summary
Actress TP Radhamani passed Away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more