twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ആദാമിന്റെ മകന്‍ അബു' ഇനി അറബി പറയും

    By Aswathi
    |

    ഏറ്റവും നല്ല നടനുള്ള ദേശീയ അവാര്‍ഡ് സലീം കുമാറിനും സംവിധായകനുള്ള അവാര്‍ഡ് സലീം അഹമ്മദിനും നേടിക്കൊടുത്തതുള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ 'ആദാമിന്റെ മകന്‍ അബു' എന്ന മലയാള സിനിമ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. സലീം അഹമ്മദ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ചിത്രം 2010 ലെ ദേശീയ-സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രമാണ്.

    സലീം കുമാറും സറീനവഹാബും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, കലാഭവന്‍മണി തുടങ്ങിയവരും പ്രധാന്യമൊട്ടും കുറയാത്ത വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. മികച്ച സംവിധാനത്തിനും നടനുമുള്ള അവാര്‍ഡ് കൂടാതെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം മധു അമ്പാട്ടിനും പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ഐസക് തോമസ് കൊട്ടുകപ്പള്ളിക്കും ലഭിച്ചു.

    Adaminte Makan Abu

    ലങ്കാഷയറില്‍ നടന്ന ലണ്ടന്‍ ചലചിത്രമേളയില്‍ 15 ദിവസം ആദാമിന്റെ മകന്‍ അബു പ്രദര്‍ശിക്കപ്പെട്ടു. ഗോവ ഫിലീം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയിലും മത്സരവിഭാഗത്തിലും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് ജൂറിയുടെ പ്രത്യേക പരമാര്‍ശവും പുരസ്‌കാരവും ലഭിച്ചു.

    സാമ്പത്തിയ പരാധീനതകള്‍ക്കിടയിലും ഹജ്ജ് കര്‍മ്മം നടത്താന്‍ ആഗ്രഹിക്കുന്ന വൃദ്ധനായ അത്തറ് കച്ചവടക്കാരന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ കഥാപാത്രങ്ങളില്‍ പലരും ഇന്നും ജീവിച്ചിരിപ്പുള്ളവരാണ്.

    ചിത്രം അറബിയില്‍ മൊഴിമാറ്റം നടത്താന്‍ മുന്‍കൈ എടുത്തത് കൊച്ചിക്കാരനായ ഇബ്രാഹീം സലീമാണ്. അബുവിന് ശബ്ദം നല്‍കുന്നതും ദുബായിലെ നാടകനടനായ ഇബ്രാഹീം തന്നെ. മലയാളം അറബിയെക്കാള്‍ വേഗത്തിലാണ് എന്നത് മാത്രമാണ് ശബ്ദം നല്‍കുമ്പോള്‍ അനുഭവപ്പെട്ട പ്രയാസം എന്ന് ഇബ്രാഹീം പറഞ്ഞു.

    English summary
    The Malayalam movie Adaminte Makan Abu transilating to Arab.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X