For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം! ചിലര്‍ക്ക് കൊടുക്കുന്ന സമ്മാനം, മകന്റെ നേട്ടത്തെ കുറിച്ച് ആദിത്യൻ

|

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ ആദിത്യൻ ജയനും നടി അമ്പിളി ദേവിയും. താരങ്ങളുടെ വിവാഹം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിവാഹത്തെ തുടർന്ന് നിരവധി വിവാദങ്ങൾ താരങ്ങളെ തേടിയെത്തിയിരുന്നുവെങ്കിലും ഇരുവരും സന്തോഷത്തോടെയുളള കുടുംബ ജീവിതവുമായി മുന്നോട്ട് പോകുകയാണ്.

ആദ്യ വിവാഹം വേർ പിരിഞ്ഞ ശേഷം അമ്പിളി ദേവി വീണ്ടു ടെലിവിഷൻ രംഗത്ത് സജീവമാകുകയായിരുന്നു നടി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് താരം. . ഇപ്പോഴിത അമ്മയുടെ വഴിയെ മകനും സഞ്ചരിക്കുകയാണ്. മകന് സ്കൂളിലെ ഡാൻസ് മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ആദിത്യ ജയനും അമ്പിളിയും.

ഡാൻസ് മത്സരത്തിൽ മകൻ അപ്പുവിന് ഒന്നാം സമ്മാനമാണ്. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായി പോയി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ ആവിടെ നടന്നു. സർപ്രൈസ് പോലെ മകന് സമ്മാനം നൽകാനുളള അവസരം എനിയ്ക്കുണ്ടായി പ്രതീക്ഷിക്കാതെ അമ്പിളി സ്റ്റേജിൽ കയറി. എല്ലാം ഈശ്വരന് സമർപ്പിക്കുന്നു. കൂടാതെ വിനു മാസ്റ്റർ, മാഹീൻ മാസ്റ്റർ എന്നിവർക്ക് നന്ദി പറയുന്നു- ആദിത്യൻ കുറിച്ചു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. അപ്പുക്കുട്ടന് സമ്മാനം കൊടുക്കാൻ എനിക്ക് ഭാഗ്യമുണ്ടായ നിമിഷം. ഈശ്വരനോട് നന്ദി പറയുന്നു. എന്റെ അമ്പിളിയോടും നന്ദി പറയുന്നു. ചിലർക്ക് കൊടുക്കാവുന്ന വേറെ ഒരു സമ്മാനമാണ്. മറക്കുന്നില്ല ഒന്നും ഞാൻ. ആദിത്യൻ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ തന്നെ മകന്റെ ഡാൻസ് ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ച് ആദിത്യ ജയൻ വെളിപ്പെടുത്തിയിരുന്നു. '' ആദ്യമായിട്ടാണ് അപ്പു ഡാൻസ് ചെയ്യണം എന്നൊരു ആഗ്രഹം തന്നോട് പറയുന്നത്. ഇത് ത്ന്റെ സുഹൃത്തും കൊറിയോഗ്രാഫറുമായ വിനുവിനോട് ഈ ആഗ്രഹം താൻ പറയുകയായിരുന്നു. വിനു അദ്ദേഹത്തിന്റെ ശിഷ്യനെ വീട്ടിലേയ്ക്ക് പറഞ്ഞ് അയക്കുകയായിരുന്നു. . ഇതാദ്യമായിട്ടാണ് അപ്പു ഡാൻസ് ചെയ്യുന്നത്.

തളത്തിൽ ദിനേശനും ശോഭയും ഓണത്തിനെത്തും!ലവ് ആക്ഷൻ ഡ്രാമ റിലീസ് തിയതി പ്രഖ്യാപിച്ചു

വിജയുടെ കടുത്ത ആരാധകനാണ് അപ്പു. രണ്ടു ദിവസം കൊണ്ടാണ് ഇത്രയും പഠിടച്ചത്. ഞങ്ങളെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് അപ്പുവിന്റെ പ്രകടനം. അഞ്ച് വർഷം ആരോടും മിണ്ടാതിരുന്ന കുഞ്ഞാണ് . ആദിത്യൻ മകന്റെ പ്രകടനത്തിൽ സന്തോഷം പങ്കുവെയ്ക്കുന്നു.

ഒന്നൂടെ മുണ്ടും മാടിക്കുത്തി എറങ്ങണം! വീണ്ടും ഷാജി പാപ്പാൻ? പിറന്നാൾ ദിനത്തിൽ സസ്പെൻസ്

ഈശ്വരന്റെ അനുഗ്രഹം ഞങ്ങള‌ുടെ കുഞ്ഞിന് ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കുന്നതിനോടൊപ്പം ചിലര്‍ പറഞ്ഞ ചില വാക്കുകള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു ഈ അവസരത്തില്‍.. 2019 ജനുവരി 25ന് കേക്ക് മുറിച്ചവര്‍ പ്രഖ്യാപിച്ചതും,ചില സമയം ചിലര്‍ക്ക് അനുകൂലമായി കാറ്റ് വീശും പക്ഷെ അതുമാറുന്നതു നിമിഷംകൊണ്ടാണ് മറക്കരുത് ഇപ്പോള്‍ എനിക്ക് അനുകൂല കാലാവസ്ഥയല്ലഞ്ഞ മാറും?? ചിലരുടെ തീരുമാനം ഞാന്‍ നടപ്പിലാക്കാകാന്‍ അവര് ആഗ്രഹിക്കുവാ പക്ഷെ എന്റെ തീരുമാനം എന്റെ മനസ്സിലാണ്... കേക്ക് കട്ടേഴ്സ് ടീം..ആള്‍ ദി ബെസ്റ്റ് അപ്പുക്കുട്ടന്‍- ആദിത്യൻ കുറിച്ചു.

English summary
adithyan jayan facebook post about son appu dance competition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more