twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോക്സോഫീസ് ദുരന്തമായി മാറിയ 7 ചിത്രങ്ങള്‍, കുഞ്ചാക്കോ ബോബനെ തിരിച്ചെത്തിച്ചത് ആ സിനിമ

    |

    അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ അരങ്ങേറിയത്. ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റാനുള്ള ഭാഗ്യം കൂടിയായിരുന്നു താരത്തിന് ലഭിച്ചത്. സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരനെ പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. അരങ്ങേറ്റം മുതല്‍ വര്‍ഷങ്ങളോളം ചോക്ലേറ്റ് ഹീറോയായി തിളങ്ങുകയായിരുന്നു താരം. ഇന്നിപ്പോള്‍ മികച്ച വില്ലനുള്ള അവാര്‍ഡ് തരുമ്പോഴും ചോക്ലേറ്റ് ഹീറോയെന്നാണ് വിശേഷിപ്പിക്കാറുള്ളത്, കഷ്ടപ്പെട്ടാണ് താന്‍ ആ വിശേഷണം മാറ്റിയെടുത്തതെന്നുമായിരുന്നു അടുത്തിടെ താരം പറഞ്ഞത്.

    തുടക്കത്തില്‍ വിജയ ചിത്രങ്ങളായിരുന്നുവെങ്കിലും ഇടക്കാലത്ത് കുറേ പരാജയ സിനിമകളുടേയും ഭാഗമായിട്ടുണ്ട് ഈ താരം. സ്വപ്‌നക്കൂടിലൂടെ മികച്ച വിജയം നേടിയെങ്കിലും പിന്നീടങ്ങോട്ടുള്ള രണ്ടുവര്‍ഷം കടുത്ത പരാജയമായിരുന്നു താരത്തെ കാത്തിരുന്നത്. ജലോത്സവം, ഈ സ്‌നേഹതീരത്ത് ഈ രണ്ട് സിനിമകളും ബോക്‌സോഫീസില്‍ എങ്ങും തൊടാതെ പോവുകയായിരുന്നു. ഇതിന് ശേഷമായെത്തിയ ചിത്രങ്ങളുടെ അവസ്ഥയും സമാനമായിരുന്നു. ഇരുവട്ടം മണവാട്ടി, ജൂനിയര്‍ സീനിയര്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ഫൈവ് ഫിംഗേഴ്‌സ് ഈ ചിത്രങ്ങളിലെല്ലാം നായകനായെത്തിയത് കുഞ്ചാക്കോ ബോബനായിരുന്നു.

    2005ലായിരുന്നു കുഞ്ചാക്കോ ബോബന്റെ വിവാഹം. പ്രിയയുമായുള്ള പ്രണയ വിവാഹത്തിന് ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ബിസിനസ് രംഗത്ത് ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയത് വികെ പ്രകാശിന്റെ ചിത്രത്തിലൂടെയായിരുന്നു. ഗുലുമാലിലൂടെ കോമഡി കഥാപാത്രത്തെ അവതരിപ്പിച്ചുള്ള വരവിലൂടെ താരം വീണ്ടും സജീവമാവുകയായിരുന്നു. ജയസൂര്യയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

    Kunchako Boban

    വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും അതിഥി വേഷവുമൊക്കെയായി സിനിമയില്‍ സജീവമാവുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. കരിയറിലെ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞും താരമെത്താറുണ്ട്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായാണ് ചാക്കോച്ചനും പ്രിയയും അരികിലേക്ക് ഇസയെത്തിയത്. കുഞ്ഞതിഥി എത്തിയതോടെ ജീവിതം മാറി മറിഞ്ഞുവെന്ന് താരം പറഞ്ഞിരുന്നു. മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്.

    Recommended Video

    രോളിയവനെ തിരിച്ച് ട്രോളി ചാക്കോച്ചൻ | Filmibeat Malayalam

    നയന്‍താരയ്‌ക്കൊപ്പം നിഴലില്‍ നായകനായി അഭിനയിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് അടുത്തിടെയായിരുന്നു. ചാക്കോച്ചനായിരുന്നു ഈ ചിത്രത്തിലേക്ക് നയന്‍താരയെ നിര്‍ദേശിച്ചത്. ട്വന്റി ട്വന്റിയിലെ ഗാനരംഗത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിക്കുന്നത് നിഴലിലൂടെയാണ്. തിങ്കളാഴ്ചയായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

    ജൂനിയര്‍ ചിരു മേഘ്ന രാജിന്‍റെ ജീവിതത്തില്‍ സന്തോഷം പകര്‍ത്തട്ടെ, കടലോളം സ്നേഹം, കുറിപ്പ് വൈറല്‍ജൂനിയര്‍ ചിരു മേഘ്ന രാജിന്‍റെ ജീവിതത്തില്‍ സന്തോഷം പകര്‍ത്തട്ടെ, കടലോളം സ്നേഹം, കുറിപ്പ് വൈറല്‍

    English summary
    After along gap Kunchako Boban's strong comeback with this cinema,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X