twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ക്യാമറയ്ക്ക് മുന്നില്‍

    By Aswathi
    |

    സംഗീത എന്ന് പറയുന്നതിനെക്കാള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതം ശ്യമാള, 'ചിന്താവഷ്ടയായ ശ്യാമള' എന്ന് പറയുമ്പോഴാകും. ബാലതാരമായി വെള്ളിത്തിരയിലെത്തി ഒത്തിരി നല്ല സിനിമകളുടെ ഭാഗമായെങ്കിലും മലയാളികള്‍ എന്നും ഓര്‍ക്കുന്നത് 1998 ല്‍ ശ്രീനിവാസനൊപ്പം ചെയ്ത ശ്യാമള എന്ന കഥാപാത്രത്തെയാണ്.

    വര്‍ഷങ്ങള്‍ക്ക് ശേഷം ശ്യാമളയും വിജയനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'നഗരവാരിധി നടുവില്‍ ഞാന്‍'. ഇതൊരിക്കലും ചിന്താവിഷ്ടയായ ശ്യമാളയുടെ രണ്ടാം ഭാഗമോ തുടര്‍ച്ചയോ അല്ല. എങ്കിലും ശ്രീനിയും സംഗീതയും വീണ്ടും ഒന്നിക്കുമ്പോള്‍ ശ്യാമളയെ ഓര്‍ക്കാതെ വയ്യ. വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ക്യാമറയ്ക്ക് മുന്നിലെത്തിയ ദൃശ്യങ്ങള്‍ കാണൂ.

    മടങ്ങിവരവ്

    വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ക്യമാറയ്ക്ക് മുന്നില്‍

    വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്ന സംഗീത മലയാള സിനിമയിലൂടെയാണ് ഇപ്പോള്‍ തിരിച്ചുവരവ് നടത്തുന്നത്

    ശ്രീനിവാസനൊപ്പം

    വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ക്യമാറയ്ക്ക് മുന്നില്‍

    മടങ്ങിവരവ് ശ്രീനിവാസനൊപ്പം എന്നതാണ് ഏറെ പ്രാധാന്യം. ചിന്താവിഷ്ടയായ ശ്യാമളയിലെ, ശ്യാമളയെയും വിജയന്‍ മാഷിനെയും മലയാളികള്‍ക്ക് സിനിമ ഉള്ളിടത്തോളം കാലം മറക്കാന്‍ കഴിയുമോ

    ചിന്താവിഷ്ടയായ ശ്യാമള

    വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ക്യമാറയ്ക്ക് മുന്നില്‍

    1998 ല്‍ ഇറങ്ങിയ ചിത്രം ശ്രീനിവാസന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്തതായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് സംഗീതയ്ക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു

    നഗരവാരിധി നടുവില്‍ ഞാന്‍

    വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ക്യമാറയ്ക്ക് മുന്നില്‍

    സത്യന്‍ അന്തിക്കാടിന്റെ ശിഷ്യനായ ഷിബു ബാലന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നഗരവാരിധി നടുവില്‍ ഞാന്‍. സംഗീതയുടെ മടങ്ങിവരവ്

    ശ്രീനിയുടെ തിരക്കഥ

    വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ക്യമാറയ്ക്ക് മുന്നില്‍

    ഉദയനാണു താരത്തിനു ശേഷം ഒന്നു രണ്ടു ചിത്രങ്ങള്‍ക്കു ശ്രീനി തിരക്കഥയെഴുതിയെങ്കിലും അതൊന്നും മലയാളിയ്ക്ക് ഇഷ്ടമായില്ല. ഉദയനാണു താരത്തിന്റെ രണ്ടാംഭാഗമാണ് ഏറെ പ്രതീക്ഷയോടെയെത്തി തകര്‍ന്നുപോയത്. അതിന് ശേഷം ശ്രീനി പേന എടുക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്.

    ചിത്രത്തിന്റെ കഥ

    വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ക്യമാറയ്ക്ക് മുന്നില്‍

    കുടുംബങ്ങളെല്ലാം പറ്റിച്ച വേണു എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. മെഡിസിനു പഠിക്കാന്‍ ആഗ്രഹിക്കുന്ന മകള്‍. അവള്‍ക്കു അഡ്മിഷന്‍ കിട്ടാന്‍ 40 ലക്ഷം രൂപ വേണം. അത് ഒപ്പിക്കാന്‍ വേണു നഗരനടുവിലെ സ്ഥലം വില്‍ക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ആ സ്ഥലം വില്‍ക്കാന്‍ ചെന്നപ്പോള്‍ അയാള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

    നിര്‍മാണം

    വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത ക്യമാറയ്ക്ക് മുന്നില്‍

    ഇ ഫോര്‍ എന്റര്‍ ടൈന്‍മെന്റാണ് ചിത്രം നിര്‍മിക്കുന്നത്. അന്നയും റസൂലും, നോര്‍ത്ത് 24 കാതം, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. ഓംശാന്തി ഓശാനി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചതും ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റാണ്

    English summary
    After a long gap Sangita coming with Sreenivasan for Nagaravaridhi Naduvil Njan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X