twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍-രഞ്ജിത്ത് ചിത്രം കോഴിക്കോട്ട്

    By Nirmal Balakrishnan
    |

    സ്പിരിറ്റിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തമാസം കോഴിക്കോട്ട് തുടങ്ങുന്നു. രഞ്ജിത്ത് തന്നെയാണു കഥയും തിരക്കഥയും ഒരുക്കുന്നത്. നിര്‍മാണം ആശിര്‍വാദ് ഫിലിംസ്. ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമയൊരുങ്ങുന്നത്.നായിയയെയും മറ്റു താരങ്ങളെയും തീരുമാനിച്ചുവരുന്നേയുള്ളൂ.

    മോഹന്‍ലാലിനെയും മഞ്ജുവാര്യരെയും പ്രധാനതാരങ്ങളാക്കി ഒരു ചിത്രമൊരുക്കാന്‍ നിന്നതായിരുന്നു രഞ്ജിത്ത്. മഞ്ജുവിന്റെ തിരിച്ചുവരവ് ഈ ചിത്രത്തിലൂടെയാകുമെന്നും പറഞ്ഞിരുന്നു. പൃഥ്വിരാജ് കൂടി അഭിനയിക്കുന്ന ഈ ചിത്രം നിര്‍മിക്കാമെന്നേറ്റിരുന്നത് ആശിര്‍വാദ് ഫിലിംസ് ആയിരുന്നു. എന്നാല്‍ പിന്നീട് രഞ്ജിത്ത് ഈ പ്രൊജക്ട് ഉപേക്ഷിച്ചു. അതിനു ശേഷമാണ് മഞ്ജു ഹൗ ഓള്‍ഡ് ആര്‍യുവില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.

    ranjith-mohanlal

    പുതിയചിത്രത്തില്‍ മഞ്ജുവല്ല നായിക എന്നുറപ്പായിട്ടുണ്ട്. ഇപ്പോള്‍ ലാലിനൊപ്പം സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് മഞ്ജു അഭിനയിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം വിഷുവിനാണ് തിയറ്ററില്‍ എത്തുന്നത്.

    സ്പിരിറ്റ് ആയിരുന്നു ലാലും രഞ്ജിത്തും ഒന്നിച്ച അവസാനത്തെ ചിത്രം. സാമ്പത്തികമായി നേട്ടമുണ്ടാക്കിയില്ലെങ്കിലും നല്ല ചിത്രം എന്ന പേരുണ്ടാക്കാന്‍ സ്പിരിറ്റിനു സാധിച്ചിരുന്നു. കനിഹയായിരുന്നു ഈ ചിത്രത്തില്‍ നായിക. മദ്യം സാമൂഹിക വിപത്തായിരുന്നു അതില്‍ പ്രമേയം. ഇക്കുറിയും ഒരു സാമൂഹിക വിഷയം തന്നെയാണ് രഞ്ജിത്ത് ഏറ്റെടുത്തിരിക്കുന്നത്. ഇതേക്കുറിച്ച് കൂടുതല്‍ വരുംനാളുകളില്‍ അറിയാം.

    ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ഞാന്‍ ആണ് രഞ്ജിത്ത് ഇതിനു മുന്‍പ് ചെയ്ത ചിത്രം.

    English summary
    After Spirit, Ranjith going to direct film with Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X