For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രണ്ട് ദിവസത്തേക്ക് അവർ എന്നെ പരിഹസിക്കും, അത് കഴി‍ഞ്ഞാൽ പുതിയ ഇരയെതേടി പോകും'-​ഗായത്രി സുരേഷ്

  |

  കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ വ്യപകമായി പ്രചരിക്കുന്നത് നടി ​ഗായത്രി സുരേഷുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ്. ഒരു അപകടം നടന്ന സ്ഥലത്ത് നിന്നുള്ളതാണ് വീഡിയോ. ​ഗായത്രിയും സുഹൃത്തും കൂടി കാറിൽ കഴിഞ്ഞ ദിവസം കാക്കനാടേക്ക് യാത്ര ചെയ്യുന്നതിനിടെ മറ്റൊരു വണ്ടിയുമായി ഇടിച്ചിരുന്നു. ശേഷം നിർത്താതെ പോയ ​ഗായത്രിയേയും സുഹൃത്തിനേയും മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടിയിരുന്നു. ശേഷം ഇരുവരേയും നാട്ടുകാർ ചോദ്യം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

  Also Read: 'അവളും വേറൊരു വീട്ടിൽ കേറിച്ചെല്ലേണ്ടതല്ലേ', ബാലവിരുദ്ധ പരാമർശം സ്റ്റാർ മാജിക്കിനെതിരെ പരാതി

  സംഭവത്തിന്റെ വീഡിയോകൾ വൈറലായതോടെ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി ​ഗായത്രി രം​ഗത്തെത്തിയിരുന്നു. അപകടം നടന്ന ശേഷം നിർത്താതെ പോകണമെന്ന് കരുതിയതല്ലെന്നും എന്നാൽ ഭയംമൂലം രക്ഷപ്പെടാൻ ശ്രമിച്ചതാണെന്നുമാണ് ​ഗായത്രി സുരേഷ് പിന്നീട് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞത്. യഥാർഥ സംഭവത്തെ കുറിച്ച് വിവരിച്ചുള്ള ​ഗായത്രിയുടെ വീഡിയോയ്ക്ക് നിരവധി പരിഹാസ ട്രോളുകളും സോഷ്യൽമീഡിയയിൽ നിന്ന് ലഭിച്ചിരുന്നു.

  Also Read: 'കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായി, പേടിച്ചിട്ട് അമ്മയോട് പറഞ്ഞില്ല'-നീന ​ഗുപ്ത

  ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാർ മറ്റ് വാഹനങ്ങളിൽ ഇടിച്ച് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് അവിടെ കൂടിയ മറ്റുള്ളവരിൽ നിന്നും ഉയർന്ന ആരോപണം. വൈറൽ വീഡിയോയിൽ താരത്തിന്റെ വാഹനം നാട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്നതും ഗായത്രിയോടും സുഹൃത്തിനോടും കയർത്ത് സംസാരിക്കുന്നതും കാണാം. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്നതും കാണാം.

  'എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വീഡിയോ പങ്കുവെക്കുന്നത്. ഞങ്ങൾ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോൾ മുമ്പിൽ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതിൽ വാഹനങ്ങളുടെ സൈഡ് മിറർ പോയിരുന്നു. അല്ലാതെ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാൽ വാഹനം നിർത്താൻ ഭയന്ന് ഞങ്ങൾ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ... ആ വാഹനത്തിൽ എന്നെ കാണുമ്പോൾ അവിടെയുള്ള ജനങ്ങൾ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിൽ ഞങ്ങൾക്ക് ഭയമുണ്ടായിരുന്നു. പേടിച്ചിട്ടാണ് നിർത്താതെ പോയത്. ആ തെറ്റ് മാത്രമാണ് ഞങ്ങൾ ചെയ്തത്. എന്നാൽ അവർ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്റ്റൈലിൽ ഞങ്ങളെ ചെയ്സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങൾ ഒറുപാട് നേരം അവരോട് കെ‍ഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവർ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിർത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങൾ ഒത്തുതീർപ്പാക്കി. ആ സംഭവത്തിൽ ആർക്കും ഒരു പോറൽപോലും ഏറ്റിട്ടില്ല. നിങ്ങൾക്ക് എന്ന് കുറിച്ച് മോശം ചിന്തവരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്' ഗായത്രി സുരേഷ് പ്രചരിക്കുന്ന വീഡിയോയിലെ സത്യാവസ്ഥ വെളിപ്പെടുത്തികൊണ്ട് പറഞ്ഞു.

  Actress Gayathri suresh's explanation on car accident

  തനിക്കെതിരെ നിരവധി കള്ളപ്രചാരണങ്ങൾ നടക്കുന്നതായും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ​ഗായത്രി വ്യക്തമാക്കി. താൻ മദ്യപിച്ചിരുന്നുവെന്ന തരത്തിൽ സോഷ്യൽമീഡയയിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ​ഗായത്രി പറയുന്നു. 'സോഷ്യൽ മീഡിയയിൽ ആളുകൾക്ക് എല്ലാത്തരം നുണകളും പറയാൻ കഴിയും. സ്ഥലത്തെത്തിയ പോലീസിന് സത്യം അറിയാം. കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആർക്കും പരിക്കില്ല. പൊതുവായി ഒരു പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ ആളുകൾ കുറച്ച് മാന്യത പാലിക്കണമെന്നാണ് എന്റെ ആഗ്രഹം. കഴമ്പില്ലാത്ത നുണകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ഞാൻ ഒരു പെൺകുട്ടിയാണെന്ന് അവർക്ക് പരിഗണിക്കാമായിരുന്നു. എന്റെ കുടുംബം തന്നെ സംഭവവുമായി ബന്ധപ്പെട്ട് എന്ന വഴക്ക് പറഞ്ഞിരുന്നു. എനിക്കറിയാം ഞാൻ രണ്ട് ദിവസത്തേക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെടുമെന്ന് അതിനുശേഷം അവർക്ക് പുതിയൊരാളെ ലഭിക്കും അപ്പോൾ അവർ എന്നെ മറക്കും' ​ഗായത്രി കൂട്ടിച്ചേർത്തു.

  Read more about: gayathri suresh malayalam
  English summary
  after the accident issue actress Gayathri Suresh reaction about social media trolls
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X