»   » രാജ ടുവില്‍ മമ്മൂട്ടിയുടെ നായികയാരാണെന്ന് അറിയാമോ; ബോളിവുഡിലെ താര സുന്ദരിമാര്‍ വരുമോ?

രാജ ടുവില്‍ മമ്മൂട്ടിയുടെ നായികയാരാണെന്ന് അറിയാമോ; ബോളിവുഡിലെ താര സുന്ദരിമാര്‍ വരുമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ താര സുന്ദരിമാര്‍ മലയാളത്തിലെത്തിയത് മിക്കപ്പോഴും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് വേണ്ടിയാണ്. കത്രീന കൈഫ്, നമ്രത, ടിസ്‌ക ചോപ്ര, മുതല്‍ ഹുമ ഖുറേഷി വരെ ആ പട്ടികയില്‍ ഇടം നേടിയവരാണ്.

മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം സംഭവിക്കാതിരിയ്ക്കാന്‍ കാരണം മമ്മൂട്ടി, നിര്‍മിക്കാന്‍ തയ്യാറല്ല എന്ന്

ഇപ്പോഴിതാ വീണ്ടും മമ്മൂട്ടിയുടെ നായികയായി ബോളിവുഡില്‍ നിന്ന് താരസുന്ദരിമാര്‍ എത്തുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന രാജു 2 എന്ന ചിത്രത്തിന് വേണ്ടിയാണ് ബോളിവുഡ് നായികമാരുടെ പേര് പറഞ്ഞ് കേള്‍ക്കുന്നത്.

രാജ ടു

പുലിമുരുകന് ശേഷം സംവിധായകന്‍ വൈശാഖും തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടവും ഒന്നിയ്ക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് രാജ ടു. ബ്ലോക്ബസ്റ്റര്‍ ഹിറ്റായ പോക്കിരി രാജയിലെ മമ്മൂട്ടിയുടെ രാജ എന്ന കഥാപാത്രത്തെ പുഃനരാവിഷ്‌കരിയ്ക്കുന്ന ചിത്രം മലയാളത്തില്‍ ഏറ്റവും ചെലവേറിയ മറ്റൊരു ചിത്രം എന്ന വിശേഷണവുമായിട്ടാണ് എത്തുന്നത്.

നായികയാര്

ചിത്രത്തിലെ നായികമാരായി ബോളിവുഡിലെ താര സുന്ദരികളുടെ പേരുകളാണ് പറഞ്ഞ് കേള്‍ക്കുന്നത്. കാജോള്‍, ജാകല്‍ അഗര്‍വാള്‍, പ്രീതി സിന്റ ഇവര്‍ മൂന്ന് പേരില്‍ ആരെങ്കിലും ഓരാള്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുമത്രെ.

ആദ്യം നായികയില്ല

പോക്കിരി രാജയില്‍ മമ്മൂട്ടിയ്ക്ക് നായിക ഇല്ലായിരുന്നു. പൃഥ്വിരാജിന്റെ നായികയായി തെന്നിന്ത്യന്‍ താരം ശ്രിയ ശരണ്‍ മലയാളത്തില്‍ അരങ്ങേറിയത് ഈ ചിത്രത്തിലൂടെയാണ്. പൃഥ്വിയുടെ ചേട്ടനായിട്ടാണ് മമ്മൂട്ടി പോക്കിരി രാജയില്‍ എത്തിയത്.

പ്രണയ രംഗങ്ങള്‍ ഒരുപാട്

അതേ സമയം, രാജ ടു വില്‍ മമ്മൂട്ടിയ്ക്ക് തകര്‍ത്തഭിനയിക്കാനായി ഉദയ് കൃഷ്ണ ഒരുപാട് നല്ല പ്രണയ രംഗങ്ങള്‍ തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടത്രെ. മമ്മൂട്ടിയും നായികയും തമ്മിലുള്ള പ്രണയ രംഗങ്ങളായിരിയ്ക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് കേള്‍ക്കുന്നത്.

English summary
Again bollywood actress coming for Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X