TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആദ്യ സിനിമ പരാജയം! താരപുത്രന് വീണ്ടും അവസരം നല്കി താരപിതാവിന്റെ കൊലമാസ്!ഫാസിലും ഫഹദും ഒന്നിക്കുന്നു

മലയാള സിനിമയിലെ പ്രമുഖരായ സംവിധായകന്മാരില് ഒരാളാണ് ഫാസില്‍. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ സംവിധാനം ചെയ്താണ് ഫാസില്‍ സിനിമയിലേക്ക് എത്തുന്നത്. ശേഷം മുപ്പതോളം സിനിമകളാണ് ഫാസിലിന്റെ സംവിധാനത്തില്‍ പിറന്നിരിക്കുന്നത്. തമിഴില്‍ ഒന്‍പത്, തെലുങ്കില്‍ രണ്ട്, ഹിന്ദിയില്‍ ഒരു സിനിമ എന്നിങ്ങനെ മലയാളത്തിന് പുറമേ അന്യഭാഷ ചിത്രങ്ങളും ഫാസിലിന്റെ സംവിധാനത്തില്‍ പിറന്നിട്ടുണ്ട്.
മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഫാസിലിന്റെ സംവിധാനത്തിലെത്തിയ അവാസന ചിത്രം ലിവിംഗ് ടുഗെദര്‍ എന്ന മൂവിയായിരുന്നു. 2011 ല്‍ സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത ഫാസില്‍ വീണ്ടും സംവിധാനം ചെയ്യാന്‍ പോവുകയാണ. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് മകന് ഫഹദാണെന്നും ദേശാഭിമാനിയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംവിധായകന് വ്യക്തമാക്കിയിരിക്കുകയാണ്.

ഈ ചിത്രത്തിന്റെ തിരക്കഥ എഴുതി കൊണ്ടിരിക്കുകയാണ്. അതിന് മുന്‍പ് ഞാന്‍ നിര്‍മ്മിച്ച് ഫഹദ് നായകനായി ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നടക്കും. ഇതിന് ശേഷമാണ് തന്റെ സിനിമ ആരംഭിക്കുകയുള്ളുവെന്നും ഫാസില്‍ പറയുന്നു. ഫാസില്‍ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ഫഹദ് നായകനായി സിനിമയിലേക്ക് എത്തുന്നത്. വീണ്ടും അച്ഛനും മോനും ഒന്നിക്കുമ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കും ലഭിക്കുക എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യ സിനിമയില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതെ പോയ ഫഹദിന് വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തന്നെ തിരികെ എത്തിയ ഫഹദ് ഇന്ന് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനാണ്. ഫഹദ് നായകനായെത്തുന്ന സിനിമകളെല്ലാം തിയറ്ററുകളിലും ബോക്സോഫീസിലും സൂപ്പര്‍ ഹിറ്റായി മാറുകയാണ് പതിവ്.