For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ഡോസ് വാക്‌സിനും എടുത്തിരുന്നു, എന്നിട്ടും മരണം സംഭവിച്ചു; കുടുംബത്തിലെ മരണത്തെ കുറിച്ച് അഹാന

  |

  സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി മാറിയിരിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന വീക്കെന്റ് ലോക്ക്ഡൗണും സെമി ലോക്ക്ഡൗണും കൊവിഡിനെ നിയന്ത്രിക്കാന്‍ അപര്യാപ്തമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ഒമ്പത് ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇപ്പോഴും കാര്യത്തിന്റെ ഗൗരവ്വം മനസിലാക്കാത്തെ ചിലര്‍ പെരുമാറുന്നുണ്ട്.

  തനിനാടനില്‍ നിന്നും അള്‍ട്രാ ബോള്‍ഡിലേക്ക്; നയന ഗാംഗുലിയുടെ വേഷപ്പകര്‍ച്ച

  ഇത്തരക്കാര്‍ക്കൊരു മുന്നറിയിപ്പാവുകയാണ് നടി അഹാന കൃഷ്ണയുടെ കുറിപ്പ്. കൊവിഡ് ബാധിച്ച് അമ്മൂമ്മയുടെ സഹോദരി മരിച്ചതിനെ കുറിച്ചുള്ള അഹാനയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതായിരുന്നു അവര്‍. എന്നിട്ടും കൊവിഡ് ബാധിക്കുകയും ജീവന്‍ നഷ്ടമാവുകയും ചെയ്തു. വാക്‌സിന്‍ ഒരു പലര്‍ക്കും ഒരു കവചം തന്നെയാണ്. പക്ഷെ എപ്പോഴും അത് ഉറപ്പ് നല്‍കുന്നില്ലെന്നാണ് അഹാന പറയുന്നത്. അഹാനയുടെ വാക്കുകളിലേക്ക്.


  പിങ്ക് സാരിയണിഞ്ഞ് ഇഷാനിയെ കൈയ്യില്‍ എടുത്തിരിക്കുന്നത് മോളി അമ്മൂമ്മയാണ്. എന്റെ അമ്മൂമ്മയുടെ ഇളയ സഹോദരി. കൊറോണ ബാധിച്ച അവരിന്ന് മരിച്ചു. ഒരു കല്യാണത്തിന് ക്ഷണിക്കാന്‍ വന്നൊരാളില്‍ നിന്നുമാണ് അവര്‍ക്ക് കൊവിഡ് പിടിപെട്ടത്. ഏപ്രിലിന്റെ അവസാനമായിരുന്നു. അയാള്‍ക്ക് കുറച്ച് ദിവസം മുമ്പ് പോസിറ്റീവായി. പിന്നാലെ അവര്‍ക്കും ലക്ഷണങ്ങള്‍ കാണിക്കുകയും തുടര്‍ന്ന് പോസിറ്റീവ് ആവുകയുമായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പായിരുന്നു ആശുപത്രിയിലെത്തിച്ചത്. പക്ഷെ ഇന്ന് രാവിലെ അവര്‍ മരിച്ചു.

  അല്ല. ഞാന്‍ കരുതിയത് തെറ്റായിരുന്നു. രണ്ട് വാക്‌സിനെടുത്താലും സുരക്ഷിതരല്ല. വാക്‌സിന്‍ പലര്‍ക്കുമൊരു കവചമാണ്, പക്ഷെ ഉറപ്പല്ല. ചെറിയ ലക്ഷ്ണം കണ്ടപ്പോള്‍ തന്നെ അവര്‍ ടെസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ടെസ്റ്റ് ചെയ്യാന്‍ വൈകിയത് വൈറസിന് വളരാന്‍ സമയം കൊടുത്തു. നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ തിരിച്ചറിയുക, നിങ്ങളുടെ പ്രിയപ്പെട്ടവരോട് പറയുകയും ചെയ്യുക.

  1. രണ്ട് വാക്‌സിനും എടുത്തൊരാളെയാണ് ഞങ്ങളുടെ കുടുംബത്തിന് നഷ്ടമായത്. അതിനാല്‍ വാക്‌സിന്‍ എടുത്താലും ഇല്ലെങ്കിലും നിങ്ങളുടെ സുരക്ഷയ്ക്കായുള്ള മുന്‍കരുതലുകള്‍ തുടരുക.
  2. ചെറിയ ലക്ഷ്ണം ആണെങ്കില്‍ പോലും ടെസ്റ്റ് ചെയ്യുക. വൈറസ് ബാധിച്ചാല്‍ ഏക വശി ശരിയായി പ്രതിരോധിക്കുകയാണ്.
  3. വീട്ടിലിരിക്കുക. മറ്റ് വീടുകളില്‍ പോകാതിരിക്കുക. അവര്‍ക്കും നിങ്ങള്‍ക്കും അത് സുരക്ഷിതമല്ല. എല്ലാം പിന്നിട് ചെയ്യാം.

  എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam

  മോളി അമ്മൂമ്മ, റെസ്റ്റ് ഇന്‍ പീസ്. നിങ്ങളെ അവസാനമായി കാണാന്‍ സാധിക്കാത്തത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. ഞാന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന എല്ലാത്തിലുമുള്ള നിങ്ങളുടെ കമന്റുകള്‍ മിസ് ചെയ്യും. നിങ്ങളുടെ സഹോദരിയും മക്കളും കൊച്ചുമക്കളും എന്റെ അമ്മയും അപ്പൂപ്പനുമെല്ലാം നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യും. എനിക്കിപ്പോഴും അമ്മൂസേ എന്ന നിങ്ങളുടെ വിളി കേള്‍ക്കാം. നിങ്ങളുടെ ശബ്ദം എന്റെ ഓര്‍മ്മകളില്‍ നിന്നും ഒരിക്കലും മായില്ലെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിന്റെ മറുവശത്ത് വച്ച് കണ്ടുമുട്ടാം.

  Read more about: ahaana krishna
  English summary
  Ahaana Krishna Narrates How Covid Took One Of Her Family Member Even After Taking Two Doses Of Vaccine, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X