For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ നിന്നും അഹാനയെ പുറത്താക്കിയതാണോ? പൃഥ്വിരാജിന്റെ കടുത്ത ആരാധികയാണ് താനെന്നും വ്യക്തമാക്കി നടി

  |

  പൃഥ്വിരാജും ഉണ്ണിമുകുന്ദനും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തുന്ന ഭ്രമം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തില്‍ അഹാന കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നടിയെ സിനിമയില്‍ നിന്നും പുറത്താക്കിയെന്ന ആരോപണമാണ് കഴിഞ്ഞ ദിവസം വൈറലായത്.

  മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി അഹാനയെ ഭ്രമത്തില്‍ നിന്നും പിന്മാറ്റിയെന്നായിരുന്നു ആരോപണം. എന്നാല്‍ സത്യം അങ്ങനെയല്ലെന്ന് വ്യക്തമാക്കി അണിയറ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. ഒടുവില്‍ നടി അഹാന തന്നെ സംഭവിച്ചത് എന്തൊക്കെയാണെന്നും പൃഥ്വിരാജിന് അതില്‍ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

  'ഈ ദിവസങ്ങളില്‍ എന്റെ പേരില്‍ വന്ന ചില വാര്‍ത്തകള്‍ ഞാന്‍ കണ്ടിരുന്നു. ദയവ് ചെയ്ത് അതില്‍ നിന്നും എന്നെ ഒഴിവാക്കുക. ഞാന്‍ ആരെ കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ആ സിനിമയിലേ ഞാന്‍ ഇല്ല. സിനിമയുമായി ബന്ധപ്പെട്ടവരാണ് സംസാരിച്ചിരിക്കുന്നത്. വേറൊരു വ്യക്തി പറഞ്ഞ കാര്യങ്ങള്‍ എന്നെ വെച്ച് വാര്‍ത്തയാക്കരുത്. ഈ ഡ്രാമയില്‍ എനിക്കൊരു പങ്കുമില്ല. എന്റെ ഫോട്ടോ വച്ച് വരുന്ന വാര്‍ത്തകള്‍ ദയവ് ചെയ്ത് തള്ളി കളയുക. ഇപ്പോള്‍ ഞാന്‍ പോണ്ടിച്ചേരിയിലാണ് ഉള്ളത്.

  ഇത്തരം കാര്യങ്ങളെ എന്തേലും ധാരണ ഇല്ലെങ്കില്‍ അത് പറയരുത്. ഞാന്‍ പൃഥ്വിരാജിന്റെ കടുത്ത ആരാധിക.ും അദ്ദേഹത്തോട് ആദരവുള്ള വ്യക്തിയുമാണ് ഞാന്‍. എന്നും അങ്ങനെ തന്നെയായിരിക്കും. അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നത് തന്റെ ആഗ്രഹമാണ്. ആ സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചതെല്ലാം പ്രൊഫഷന്റെ ഭാഗമാണ്. അതിന്റെ പേരില്‍ കുറച്ച് പേര്‍ പൃഥ്വിരാജിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ എന്നാണ് എനിക്കവരോട് ചോദിക്കാനുള്ളത്.

  നമ്മള്‍ അത്രയും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ആളുടെ പേര് വച്ചിട്ട് വാര്‍ത്ത വരുമ്പോള്‍ അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണെന്നും നടി പറയുന്നു. ഇത്തരം വാര്‍ത്ത കേട്ട ഉടനെ എന്ത് പറ്റി? കാര്യം എന്താണ്, എന്നൊക്കെ ചോദിച്ച് ദയവ് ചെയ്ത് എനിക്ക് മെസേജ് അയക്കരുത്. അതിനൊക്കെ മറുപടി പറയാനുള്ള എനര്‍ജി എനിക്കില്ല. ഇത്തരം ഗോസിപ്പുകളെ കുറിച്ച് എന്നോട് ചോദിക്കരുത്. എനിക്ക് വിശദീകരണം നല്‍കാനാവില്ല എന്നും അഹാന പറയുന്നു.

  കടുവയെക്കുറിച്ച് ഷാജി കൈലാസ്.. | FilmiBeat Malayalam

  അഹാന തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഭ്രമം സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം അഹാനയും ഇതില്‍ അഭിനയിക്കുന്നതായി ആദ്യം മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അഹാനയെ ഓഡിഷന് വിളിച്ചിരുന്നതായും കഥാപാത്രത്തിന് യോജിക്കാതെ വന്നത് കൊണ്ട് അടുത്ത സിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന ഉറപ്പ് കൊടുത്തിരുന്നതായും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

  English summary
  Ahaana Krishna Opens Up About Prithviraj Movie Bhramam Casting Controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X