For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ വിവാഹം കഴിക്കണമെന്നാണ് അയാളുടെ ആവിശ്യം; ആഹാനയുടെ വീട് ആക്രമിച്ച് അകത്ത് കടന്നയാളെ കുറിച്ച് പറഞ്ഞ് നടി

  |

  നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് അത്രിക്രമിച്ച് കടന്ന ആളെ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചത് വലിയ വാര്‍ത്തയായിരുന്നു. കൃഷ്ണ കുമാറിന്റെ മകളും നടിയുമായ അഹാനയെ കാണണമെന്ന ആവശ്യം ഉന്നയിച്ചാണ് രാത്രി പത്ത് മണിയോടെ ഒരു യുവാവ് തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലുള്ള കൃഷ്ണ കുമാറിന്റെ വീട്ടിലെത്തുന്നത്. ഗേറ്റ് തുറന്ന് തരില്ലെന്ന് മനസിലാക്കിയ അയാള്‍ അത് ചാടി കടന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

  അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

  ദിവസങ്ങളായി കൊവിഡ് ബാധിതയായി കഴിയുകയായിരുന്ന അഹാന ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വന്നതാണ് അയാളെന്നും പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞെന്നും അഹാന വെളിപ്പെടുത്തുകയാണിപ്പോള്‍. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി കൊടുത്ത എഴുത്തിലാണ് വീട്ടില്‍ നടന്ന പേടിപ്പിക്കുന്ന അനുഭവങ്ങളെ കുറിച്ച് അഹാന സൂചിപ്പിച്ചത്.

  നിങ്ങളില്‍ പലരും ഇതേ കുറിച്ച് അറിഞ്ഞിട്ടുണ്ടാവും. കഴിഞ്ഞ ദിവസം രാത്രി എന്റെ വീട്ടില്‍ സംഭവിച്ച കാര്യത്തെ കുറിച്ച് പറയാം. രാത്രി പത്ത് മണിക്ക് ഗേറ്റ് ചാടികടന്ന് ഒരാള്‍ വീട്ടിലേക്കി വന്നു. എന്റെ ആരാധകനാണെന്നും കാണാന്‍ വന്നതാണെന്നുമാണ് അയാള്‍ പറഞ്ഞത്. ഞങ്ങള്‍ ഗേറ്റ് തുറക്കില്ലെന്ന് പറഞ്ഞിട്ടും അയാള്‍ ചാടി കടന്ന് വന്നു. നല്ല കാര്യത്തിന് വന്നതല്ലെന്നും അതിനുപിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കാമെന്നും ഇതില്‍ നിന്നും വ്യക്തമാവുകയാണെന്ന് അഹാന പറയുന്നു.

  ഞാന്‍ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ വിധിക്കുകയല്ല. എങ്കില്‍ പോലും ഇതുപോലെ ചെയ്യുന്നത് അവരുടെ മനസിന്റെ പ്രശ്‌നമാണ്. ഗേറ്റിന് മുകളില്‍ കൂടി ചാടിയ അദ്ദേഹം വീട്ടിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ വാതിലുകള്‍ നേരത്തെ ലോക്ക് ചെയ്തിരുന്നു. പിന്നാലെ വരാന്തയിലെത്തിയ അയാള്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകള്‍ വെച്ചിരുന്നു. പോലീസിനോട് നന്ദി പറയുകയാണ് ഞങ്ങളിപ്പോള്‍. വിളിച്ച് അറിയിച്ച് 15 മിനിറ്റിനകം തന്നെ അവര്‍ സ്ഥലത്തെത്തി. അയാളിപ്പോള്‍ പോലീസ് സ്റ്റേഷനിലാണുള്ളത്.

  എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് അയാള്‍ പോലീസുകാരോട് പറഞ്ഞത്. ഇതൊന്നും ഒരു തരത്തിലും എന്നെ ആകര്‍ഷിക്കുന്നതല്ല. പേടിപ്പെടുത്തുന്ന തരത്തില്‍ കൂടുതലൊന്നും സംഭവിക്കാതിരുന്നതിന് ഞാനിപ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ്. ഇക്കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാമിപ്പോള്‍ നിയന്ത്രണത്തിലായി.വളരെയധികം പേടി ഉണ്ടാക്കിയ ഒരു സംഭവമായിരുന്നിത്. ഞങ്ങളുടെ കുടുംബം മുഴുവന്‍ പേടിച്ചു പോയി. സിനിമയിലൊക്കെ നടക്കുന്നത് പോലെ ജീവിതത്തില്‍ സംഭവിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കില്ലല്ലോ.

  മറ്റുള്ളവരുടെ സ്വകാര്യത എല്ലാവരും മാനിക്കണം. അങ്ങനെയല്ലാതെ ഇതൊക്കെ ചെയ്യുമ്പോള്‍ അത്തരം ഉദ്ദേശങ്ങള്‍ ഉള്ളവര്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണ്. അക്രമിക്കാന്‍ ശ്രമിച്ച ആളുടെ നാടോ വീടോ അയാളുടെ സര്‍ നെയിം എന്താണെന്നൊക്കെയുള്ളത് ഇവിടെ വിഷയമല്ല. വീട്ടില്‍ നടന്ന സംഭവങ്ങളെ ദയവായി എന്റെ അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇക്കാര്യങ്ങള്‍ വളച്ചൊടിക്കരുത്. ആ സമയത്ത് ഇളയ സഹോദരി ഹന്‍സികയുടെ ഇടപെലാണ് കൂടുതല്‍ അപകടത്തില്‍ നിന്ന് രക്ഷിച്ചതെന്ന് കൂടി അഹാന പറഞ്ഞിരുന്നു.

  കൊച്ചിയെ എങ്ങനെ മാറ്റാമെന്ന് മേയറോട് ജയസൂര്യ | FIlmiBeat Malayalam

  അയാള്‍ ഗേറ്റ് ചാടുന്നത് കണ്ട ഉടന്‍ ഹന്‍സികയാണ് ഫസ്റ്റ് ഫ്‌ലോറില്‍ നിന്ന് ഉടന്‍ ഓടി വന്ന് വാതില്‍ അടച്ചത്. അവളുടെ മനസ്സാന്നിധ്യം ഇത്തരമൊരു സാഹചര്യത്തില്‍ എനിക്ക് ഉണ്ടായി കൊള്ളണമെന്നില്ല. സാഹചര്യം മനസിലാക്കി വിവേകത്തോടെ ഇടപെട്ട അവളെ കുറിച്ചോര്‍ക്കുമ്പോള്‍ ഏറെ അഭിമാനമുണ്ടെന്നും അഹാന പറയുന്നു.

  English summary
  Ahaana Krishna Reveals The Trespasser Request Was To Marry Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X