For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്ര നിലവാരമില്ലാത്ത ചോദ്യം ചോദിക്കാന്‍ എങ്ങനെ സാധിക്കുന്നു, അഹാനയെ അലസോരപ്പെടുത്തിയ ആരാധകന്‌റെ ചോദ്യം

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി അഹാന കൃഷ്ണ. ഒരിടവേളയ്ക്ക് ശേഷം ലൂക്ക എന്ന ചിത്രത്തിലൂടെയായിരുന്നു നടി വീണ്ടും മലയാളത്തില്‍ സജീവമായത്. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ നിഹാരിക എന്ന കഥാപാത്രമായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ലൂക്കയ്ക്ക് പിന്നാലെ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അതേസമയം സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് അഹാന.

  നടിയുടെ എറ്റവും പുതിയ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അഹാനയ്ക്ക് പിന്നാലെയാണ് സഹോദരിമാരും എല്ലാവര്‍ക്കും സുപരിചിതരായത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൃഷ്ണകുമാറിന്റെ കുടുംബം സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ആക്ടീവായിരുന്നു. ഡാന്‍സ് വീഡിയോകളും മറ്റും പങ്കുവെച്ചാണ് ഇവര്‍ എത്തിയിരുന്നത്. കൂടാതെ കുടുംബത്തിലെ എല്ലാവര്‍ക്കും യൂടൂബ് ചാനലുകളുമുണ്ട്.‌

  അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി, ഹന്‍സികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഹന്‍സിക ലൂക്കയിലും ഇഷാനി മമ്മൂട്ടിയുടെ വണിലുമാണ് അഭിനയിച്ചത്. അതേസമയം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് അഹാന കൃഷ്ണ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ചിത്രമാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ.

  ഷൈന്‍ ടോം ചാക്കോയാണ് ചിത്രത്തിലെ നായകന്‍. അതേസമയം ആരാധകരോട് അല്‍പ നേരം സംവദിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ അഹാന എത്തിയിരുന്നു. നിരവധി പേരാണ് നടിയോട് ചോദ്യങ്ങളുമായി ഇത്തവണ എത്തിയത്. ഇതില്‍ നടിയെ ചൊടിപ്പിച്ച ചോദ്യവുമായി ഒരാള്‍ എത്തിയിരുന്നു. അഹാനയും അനുജത്തി ദിയയും തമ്മിലടിയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

  ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് അഹാന നല്‍കിയത്. എങ്ങനെ സാധിക്കുന്നു ഇത്ര നിലവാരമില്ലാത്ത ചോദ്യം ചോദിയ്ക്കാന്‍. ഞങ്ങള്‍ രണ്ട് പേരും ഒരേ സ്ഥലത്ത് നിന്നാണ് ഭൂമിയിലേക്ക് വന്നത്. കുത്തിതിരിപ്പ് പോലുളള കാര്യങ്ങള്‍ ചെയ്ത് സ്വയം ചീപ്പാവരുത് എന്ന താക്കീതോടു കൂടിയായിരുന്നു അഹാന മറുപടിയുമായി എത്തിയത്.

  രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ ഫര്‍ഹാന്‍ ഫാസിലിന്റെ നായികയായാണ് നടി അഭിനയിച്ചത്. പിന്നാലെ നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നടി. 2019ലാണ് അഹാനയുടെ ലൂക്ക പുറത്തിറങ്ങിയത്. നിലവില്‍ നാന്‍സി റാണി, പിടികിട്ടാപ്പുളളി തുടങ്ങിയവയാണ് അഹാനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍. യൂടൂബിലൂടെയും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് അഹാന എത്താറുണ്ട്. മുന്‍പ് സൈബര്‍ ബുളളിയിങ്ങിനെതിരെ അഹാന ചെയ്ത വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് സിനിമാ ലോകവും ആരാധകരുമെല്ലാം നടിക്ക് പിന്തുണയുമായി എത്തി.

  ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  Read more about: ahaana krishna
  English summary
  ahaana krishna's mass reply to an irritating question about her sister diya krishna goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X