For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്നര മാസം കൊണ്ട് പത്ത് കിലോ, വണ്ണം കൂട്ടിയതിന് കാരണം, മനസുതുറന്ന് ഇഷാനി കൃഷ്ണ

  |

  നടന്‍ കൃഷ്ണകുമാറിന്‌റെയും കുടുംബത്തിന്‌റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. നടനൊപ്പം ഭാര്യ സിന്ധു കൃഷ്ണയും മക്കളുമെല്ലാം എല്ലാവര്‍ക്കും സുപരിചിതരാണ്. കൃഷ്ണകുമാറിന് പിന്നാലെ മൂത്തമകള്‍ അഹാനയാണ് ആദ്യം സിനിമയിലെത്തിയത്. പിന്നീട് ഹന്‍സികയും ഇഷാനിയും മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലാണ് ഇഷാനി കൃഷ്ണ ആദ്യമായി അഭിനയിച്ചത്. വണ്ണില്‍ രമ്യ എന്ന പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് താരപുത്രി അവതരിപ്പിച്ചത്.

  നടി രുഹാനി ശര്‍മ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ പുറത്ത്, കാണാം

  സിനിമകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് താരകുടുംബം. യൂടൂബ് ചാനലിലൂടെയും ഇവരെല്ലാം വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അതേസമയം കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഇഷാനി കൃഷ്ണയാണ്‌
  ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ശരീരവണ്ണം കുറയ്ക്കാന്‍ പലരും പാടുപെടുന്ന സമയത്ത് ഭാരം വര്‍ദ്ധിപ്പിച്ച് വേറിട്ട മേക്കോവര്‍ നടത്തിയിരിക്കുകയാണ് താരപുത്രി.

  40 കിലോയില്‍ നിന്നും 50 കിലോയിലേക്കാണ് ഇഷാനി കൃഷ്ണ ശരീരഭാരം കൂട്ടിയത്. അതേസമയം വണ്ണം കൂട്ടിയതിനെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇഷാനി മനസുതുറന്നത്. 'മെലിഞ്ഞ ശരീര പ്രകൃതമുളള ആളാണ് താനെന്നും ഇനിയും മെലിഞ്ഞാല്‍ കാണാതാകും, അതുകൊണ്ട് കുറച്ചുകൂടി വണ്ണം ആകാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന്' ഇഷാനി പറഞ്ഞു.

  'കൈകള്‍ തീര മെലിഞ്ഞിട്ടായിരുന്നു. കൈകള്‍ക്ക് വണ്ണം വെയ്ക്കാനാണ് കൂടുതല്‍ പാട്. വണ്ണം വെച്ചാല്‍ ആദ്യം കാണുന്നത് മുഖത്തോ വയറിലോ ആകും. അവിടെയാണ് ഫാറ്റ് വേണ്ടാത്താതും. കഴിഞ്ഞ ലോക്ഡൗണിന് മുന്‍പാണ് താന്‍ ഇതേകുറിച്ച് കാര്യമായി ശ്രമിച്ചുതുടങ്ങിയതെന്നും' ഇഷാനി പറഞ്ഞു. 'മാര്‍ച്ച് അവസാനം ഒരു ജിമ്മില്‍ ജോയിന്‍ ചെയ്തു. വീട്ടിലെ വര്‍ക്കൗട്ട് കൊണ്ട് ഗുണമുണ്ടായില്ല. സീരിയസായി വണ്ണം വെയ്ക്കാന്‍ ആഗ്രഹമുളള കൂട്ടിത്തലാണോ എന്ന് ട്രെയിനര്‍ അന്ന് ചോദിച്ചു'.

  'അതെ എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് വര്‍ക്കൗട്ടിനൊപ്പം ഒരു ഡയറ്റും പറഞ്ഞുതന്നത്. ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ വ്യായാമം വളരെ കുറച്ചെ സഹായിക്കൂളളു. ഭക്ഷണത്തിലാണ് ബാക്കി. 70 ശതമാനവും ഭക്ഷണമാണ് സഹായിക്കുക. ഡയറ്റ് തുടങ്ങിയ ശേഷമാണ് എന്താണ് ഭക്ഷണത്തിന് കഴിക്കേണ്ട അളവ് എന്ന് ശരിക്കും മനസിലായതെന്നും' ഇഷാനി പറഞ്ഞു.

  'ജീവിതത്തില്‍ മുന്‍പ് ഇത്രയും ഭക്ഷണം കഴിച്ചിട്ടില്ല. ഞാന്‍ കഴിക്കുന്നതു കണ്ട് 'നീ മരിച്ചുപോകില്ലെ' എന്ന് പലരും ചോദിച്ചു. മൂന്ന് നേരമാണ് ഭക്ഷണം കഴിക്കുക. അത്രയധികം കഴിക്കും. കഴിക്കുമ്പോഴെല്ലാം വാരിക്കോരി കഴിച്ചു. ഭക്ഷണം കഴിച്ചാല്‍ 3 മണിക്കൂര്‍ വരെയൊക്കെ കിടക്കും. അനങ്ങാന്‍ പറ്റില്ല. പതിയെ പതിയെ കാര്യങ്ങള്‍ ശരിയായി', താരപുത്രി പറയുന്നു.

  എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam

  'വര്‍ക്കൗട്ടു തുടര്‍ന്നു. ലോക്ഡൗണില്‍ ട്രെയിനറുടെ നിര്‍ദ്ദേശമനുസരിച്ച് വീട്ടിലായിരുന്നു വര്‍ക്കൗട്ട്. മൂന്നര മാസം കൊണ്ട് പത്ത് കിലോ കൂടി. ഇത് അത്ര എളുപ്പമുളള കാര്യമല്ലെന്നും' ഇഷാനി പറഞ്ഞു. 'ഇപ്പോള്‍ ഉദ്ദേശിച്ച ബോഡി വെയിറ്റ് കിട്ടി. ശരീര ഭാരം കൂട്ടുന്നെങ്കില്‍ അത് ആരോഗ്യകരമായ രീതിയിലാകണം എന്നും' താരപുത്രി അറിയിച്ചു.

  Read more about: krishnakumar ahana krishna
  English summary
  Ahaana Krishna's Sister Ishaani Krishna Opens Up Her Lockdown Weight Gain Journey
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X