twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കബാലി'ക്കപ്പുറം 'എബി' ഡാ!!! മലയാളത്തില്‍ ഇതാദ്യ നേട്ടം!!! 'എബി' പറക്കുന്നു റെക്കോര്‍ഡിലേക്ക്

    എയര്‍ ഏഷ്യ ഇനിമുതല്‍ 'എബി'യുടെ ഔദ്യോഗിക എയര്‍ലൈന്‍ പാട്‌നര്‍. ഈ അവസരം ലഭിക്കുന്ന ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ ചലച്ചിത്രമാണ് എബി. രജനികാന്തിന്റെ കബാലിയാണ് ആദ്യ ചിത്രം.

    By Jince K Benny
    |

    'കബാലിക്കപ്പുറം എവന്‍ ഡാ' എന്ന് ചോദിച്ചാല്‍ ഇന്ന് ഉത്തരമുണ്ട്. അതും മലയാളത്തില്‍ നിന്ന്. റിലീസിന് മുമ്പേ കബാലി സ്വന്തമാക്കിയ റെക്കോര്‍ഡിലേക്കാണ് വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബി പറന്ന് കയറിയത്. മലയാള സിനിമ ഇന്നേവരെ ചിന്തിച്ചിട്ടില്ലാത്ത തലത്തിലേക്കാണ് എബിയുടെ കുതിപ്പ്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിനായി അധികമാരും സഞ്ചരിക്കാത്ത പുതിയ വഴികളിലൂടെയാണ് സഞ്ചാരം.

    എബിയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഇനി എയര്‍ ഏഷ്യ. തെന്നിന്ത്യല്‍ കബാലിക്ക് മാത്രമായിരുന്നു ഇത്തരത്തിലൊരു നേട്ടം സ്വന്തമാക്കാനായത്. രജനികാന്തിന്റെ കബാലി പോസ്റ്റര്‍ പതപ്പിച്ച ഒരു വിമാനം തന്നെ എയര്‍ എഷ്യ തയാറാക്കിയിരുന്നു. സിനിമ നിര്‍മിച്ചാല്‍ മാത്രം പോരാ അത് ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ഉത്തമ ബോധ്യമുള്ളവരാണ് പുതിയ തലമുറ നിര്‍മാതാക്കളെന്ന് ഈ ശ്രമം വ്യക്തമാക്കുന്നു.

    എബി ഓഫര്‍

    പ്രചരണത്തിന്റെ ഭാഗമായി പ്രത്യേക എബി ഓഫര്‍ യാത്രക്കാര്‍ക്കായി എയര്‍ ഏഷ്യ ഒരുക്കുന്നുണ്ട്. പ്രചരണ പരിപാടികളുടെ ഭാഗമായി ഫ്‌ളൈ ലൈക്ക് എബി ക്യാമ്പയിന് തുടക്കമിടും. എബി സിനിമ കാണുന്നവര്‍ക്ക് സൗജന്യ വിദേശയാത്ര ഉള്‍പ്പെടെ നിരവിധി സമ്മാനങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്.

    മലയാളത്തില്‍ പുതിയ അനുഭവം

    ഇത്തരത്തിലൊരു പ്രചരണ തന്ത്രം മലയാളത്തില്‍ പുതിയതാണ്. ബോളിവുഡിലും കോളീവുഡിലും മാത്രമാണ് ഇത്തരത്തിലുള്ള പ്രചരണ തന്ത്രം കണ്ടുവരുന്നത്. ചിത്രത്തിന്റെ പ്രമേയത്തിലെ വ്യത്യസ്തതയാണ് ഇത്തരമൊരു നീക്കത്തിന് എയര്‍ ഏഷ്യയ്ക്ക് പ്രേരണയായത്.

    വ്യത്യസ്തമായ വഴികള്‍ തേടുന്ന എബി

    ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടി വ്യത്യസ്തമായ വഴികള്‍ തേടുകയാണ് എബിയുടെ അണിയറ പ്രവര്‍ത്തകര്‍. സിനിമ നിര്‍മിക്കുക മാത്രമല്ല അത് പ്രേക്ഷകരില്‍ എത്തിക്കാനുള്ള നീക്കവും എബിയുടെ നിര്‍മാതാക്കളും മറ്റ് പ്രവര്‍ത്തകരും ശ്രമിക്കുന്നുണ്ട്. മലയാളത്തിലെ ആദ്യത്തെ ത്രീഡി ഹോര്‍ഡിംഗ് പ്രദര്‍ശിപ്പിച്ചതും എബിയാണ്. എറണാകുളം വൈറ്റിലിയിലാണ് ത്രീഡി ഹോര്‍ഡിംഗ് പ്രത്യക്ഷപ്പെട്ടത്.

    പറക്കാന്‍ ആഗ്രഹിക്കുന്നവന്റെ കഥ

    പറക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാര്‍റെ കഥയാണ് എബി പറയുന്നത്. സ്വപ്‌നം കാണുന്ന അനേകായരിങ്ങളുടെ കഥയാണ് ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍്തതകര്‍ പറയുന്നു. പരസ്യ ചിത്ര സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

    വിനീതിന്റെ വ്യത്യസ്തമായ കഥാപാത്രം

    വിനീതിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് എബി. വെല്ലുവിളികള്‍ നേരിട്ട് വിജയം നേടുന്ന കഥാപാത്രമായാണ് വിനീത് ചിത്രത്തിലെത്തുക. ചിത്രത്തിനായ് പ്രത്യേക തയാറെടുപ്പുകള്‍ വിനീത് നടത്തിയിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിനീത് എബിയായി എത്തുക.

    എബിയുടെ എയര്‍ലൈന്‍ പാട്ണര്‍ ആയിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പോസ്റ്റ് കാണാം.

    English summary
    Air Asia becomes the official airline partner of Aby. Aby is the second movie in South India which got this chance. Kabali was the first movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X