For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അക്കാര്യം ഇപ്പോള്‍ പരസ്യമാക്കുകയാണ്..'; അന്ന ബെന്നിന് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി

  |

  മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അന്ന ബെന്‍. വളരെ പെട്ടെന്നു തന്നെ നല്ലൊരു നടിയാണെന്ന് തെളിയിക്കാനും പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കാനും അന്നയ്ക്ക് സാധിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ അന്നയെ തേടിയെത്തി. ഇപ്പോഴിതാ അന്നയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്.

  ചിരിച്ചു മയക്കി ഇഷ ഛബ്ര; പുത്തന്‍ ചിത്രങ്ങള്‍

  യഥാര്‍ത്ഥ്യത്തിന് ചേരാത്ത തരത്തിലുള്ള സൗന്ദര്യ സങ്കല്‍പ്പങ്ങളാണ് ചില സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ പ്രചരിപ്പിക്കുന്നതെന്ന അന്നയുടെ പ്രസ്താവനയാണ് കൈയ്യടി നേടുന്നത്. അന്നയുടെ വാക്കുകള്‍ക്ക് പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മിയും രംഗത്ത് എത്തിയിരുന്നു. അന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിന് കമന്റുമായി എത്തുകയായിരുന്നു ഐശ്വര്യ.

  നീ എത്രയോ സുന്ദരിയാണ്. ഞാന്‍ നിന്നെ എപ്പോഴും നോക്കിയിരിക്കാറുണ്ട് എന്നായിരുന്നു അന്നയുടെ പോസ്റ്റിന് ഐശ്വര്യ നല്‍കിയ കമന്റ്. അതിപ്പോള്‍ പരസ്യമാക്കുകയാണെന്നും ഐശ്വര്യ പറയുന്നു. അങ്ങനെയെങ്കില്‍ ആ വികാരം മ്യൂച്ചല്‍ ആണെന്ന് അന്ന മറുപടി നല്‍കി. ഞാനെപ്പോഴും നിന്നേയും നോക്കിയിരിക്കാറുണ്ട് സുന്ദരിയെന്നായിരുന്നു അന്നയുടെ മറുപടി.

  ''ഞാന്‍ ഒരുപാട് ദുരം താണ്ടിയെന്നത് ഉറപ്പോടെ പറയാന്‍ സാധിക്കുന്ന കാര്യമാണ്. ഇത് കരുത്തിന്റേയും ഞാന്‍ ആരാണെന്നും എന്നെ കാണാന്‍ എങ്ങനെയുണ്ടെന്നതിനേയും അംഗീകരിക്കാന്‍ സാധിക്കുകയും ചെയ്ത യാത്രയായിരുന്നു. പോയ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ തിരിച്ചറിവ് കമ്പനികള്‍ തെറ്റായ സൗന്ദര്യ സങ്കല്‍പ്പങ്ങളിലൂടെ നമ്മുടെ അപകര്‍ഷതാ ബോധത്തെയാണ് മാര്‍ക്കറ്റ് ചെയ്യുന്നത് എന്നതും നമ്മളോരുത്തരും യുണീക് ആണെന്നതുമാണ്'' എന്നായിരുന്നു അന്ന കുറിച്ചത്.

  ''എന്നില്‍ ഞാന്‍ ഇഷ്ടപ്പെടാതിരുന്നതിനെ മേക്കപ്പ് ശരിയാക്കുമെന്ന് കരുതിയിരുന്നു ഞാന്‍. മേക്കപ്പവുമായി ലവ്-ഹേറ്റ് ബന്ധമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു അതൊന്നും ഒളിപ്പിച്ചു വെക്കേണ്ടതല്ലെന്നും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതാണെന്നും. നിങ്ങള്‍ ആരായിരുന്നാലും, ഇത് നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍, ഞാന്‍ നേരിട്ട പ്രശ്‌നങ്ങളെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ദയവ് ചെയ്ത് നിങ്ങള്‍ അകത്തും പുറത്തും സൗന്ദര്യമുള്ളവരാണെന്ന് തിരിച്ചറിയുക'' എന്നും അന്ന കുറിച്ചു.

  യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആരെന്നതിനെ നിങ്ങള്‍ പ്രണയിക്കാന്‍ നിങ്ങളുടെ യാത്ര നിങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്നോട്ട് പോവുക. എന്നും അന്ന കുറിച്ചു. അന്നയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുകയാണ്. പോസ്റ്റിന് കമന്റുമായി ധാരാളം നടിമാരും രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തേയും തന്റെ നിലപാടുകളിലൂടെ അന്ന കൈയ്യടി നേടിയിരുന്നു.

  കുട്ടി ആരാധികയോട് കുശലാന്വേഷണം നടത്തി | Mammootty | Filmibeat Malayalam

  കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് അന്ന ബെന്‍ സിനിമയിലെത്തുന്നത്. പിന്നീട് ഹെലനിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നേടി. പ്രത്യേക പരാമര്‍ശമായിരുന്നു അന്നയെ തേടിയെത്തിയത്. കപ്പേളയായിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് അന്നയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ജൂഡ് ആന്റണിയുടെ സാറാസ്, ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

  Read more about: anna ben
  English summary
  Aishwarya Lekshmi Comes In Support Of Anna Ben's Stand On Make Up And Beauty, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X