Don't Miss!
- News ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്; 'ബിജെപിയില്‍ ചേരാനിരുന്നത് ഇപി ജയരാജന്'
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Lifestyle പ്രശ്നം നിങ്ങളുടേതായിരിക്കില്ല, പക്ഷേ പങ്കാളി എത്ര പ്രകോപിപ്പിച്ചാലും ഈ ഒരു കാര്യം ചെയ്യരുത്
- Sports T20 World Cup 2024: സഞ്ജു 314, രാഹുല്‍ 302; മേല്‍ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഐശ്വര്യയുടെ പിന്മാറ്റം അസിന്റെ ഭാഗ്യമാകുമോ?
പ്രശസ്ത സംവിധായകന് മണിരത്നത്തിന്റെ ചിത്രത്തിലൂടെ ഐശ്വര്യ റായ് കളരി അഭ്യാസിയായ കഥാപാത്രമായി സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്തകളുടെ ചൂടുമാറിയിട്ടില്ല. അതിനുമുമ്പേ ഐശ്വര്യ ചിത്രം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞു. തല്ക്കാലം സിനിമയിലേയ്ക്കൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്നും ചില പ്രത്യേക കാരണങ്ങളാല്‍ മണിരത്നം ചിത്രം ഐശ്വര്യ ഉപേക്ഷിക്കുകയാണെന്നുമാണ് ബച്ചന് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ഐശ്വര്യ വേണ്ടെന്നുവച്ചത് ഇപ്പോള്‍ മറ്റൊരു യുവനടിയുടെ ഭാഗ്യമായി മാറിയിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ഐശ്വര്യയ്ക്കായി തയ്യാറാക്കിയ റോളിലേയ്ക്ക് അസിനെ ആണത്രേ പരഗിണിച്ചിരിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് മണിരത്നമോ അസിനോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വലിയൊരു ഭാഗ്യമായിരിക്കും അസിന് ലഭിച്ചിരിക്കുന്നത്. തെന്നിന്ത്യ ഉപേക്ഷിച്ച് ബോളിവുഡിലേയ്ക്ക് പോയ അസിന് കഴിഞ്ഞ വര്‍ഷം ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. 2014ലും ഡിസംബറില്‍ മാത്രമാണ് അസിന് ചിത്രം റിലീസ് ചെയ്യുകയുള്ളു. പൊതുവേ പുതിയ ചിത്രങ്ങളൊന്നുമില്ലാതിരിക്കുന്ന അസിന് മണിരത്നം ചിത്രം മികച്ചൊരു അവസരമാകുമെന്നകാര്യത്തില് സംശയമില്ല.
കടല്‍ എന്ന ചിത്രത്തിന് ശേഷം മണിരത്നം ഒരുക്കുന്ന ഈ ചിത്രം വമ്പന്‍ താരനിരയുള്ളൊരു ചിത്രമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്. തമിഴകത്തെ രണ്ട് സൂപ്പര്‍താരങ്ങളായ മഹേഷ് ബാബുവും നാഗാര്‍ജ്ജുനയും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ശ്രുതി ഹസ്സനാണ് ചിത്രത്തിലെ മറ്റൊരു നായിക.
25വര്‍ഷങ്ങള്‍ക്കുശേഷം നാഗാര്‍ജ്ജുനയും മണിരത്നവും ഒന്നിയ്ക്കുന്ന ചിത്രമാണിത്. 1989ല്‍ പുറത്തിറങ്ങിയ ഗീതാഞ്ജലിയാണ് ഇതിന് മുമ്പ് ഇവര്‍ ഒന്നിച്ച അവസാന ചിത്രം. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുകയെന്നാണ് കേള്‍ക്കുന്നത്. എആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.
-
'മകളെ കൈപിടിച്ച് കൊടുത്തശേഷം ഒരു മുറിയിൽ പോയി സുരേഷേട്ടൻ ഇരുന്നു, കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിക്കുന്നുണ്ട്'
-
അവളെ എനിക്ക് മടുക്കില്ല, അവളെ ആശ്രയിച്ചാണ് ഞാനുള്ളത്; ഭാര്യയെക്കുറിച്ച് ധ്യാന്‍ പറഞ്ഞത്
-
ഞാന്‍ ഗെയിം കളിക്കുന്നില്ലേ? സിജോയോട് ജാസ്മിന്; നാണം കെടുത്തി ബിഗ് ബോസും കൂകി വിളിച്ച് വീട്ടുകാരും