twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാതൃഭൂമിയുടെ റിവ്യൂ എഴുത്തിന് മറുപടിയായി അജു വര്‍ഗീസും നീരജ് മാധവും! എന്നാലും ഇത് ഇത്തിരി കൂടി പോയി!

    |

    നടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥയെഴുതിയ സിനിമയാണ് ലവകുശ. കഴിഞ്ഞ ദിവസം മുതല്‍ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. അജു വര്‍ഗീസ്, നീരജ് മാധവ്, ബിജു മേനോന്‍ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഗീരിഷ് മനോ സംവിധാനം ചെയ്ത സിനിമയ്ക്ക് രണ്ട് തരത്തിലായിരുന്നു പ്രേക്ഷക പ്രതികരണം വന്നിരുന്നത്.

    മമ്മൂട്ടി കുടുംബത്തില്‍ നിന്നും അഞ്ചാമത് ഒരാള്‍ കൂടി നായകനാവുന്നു! ആരാണെന്ന് അറിയണോ??മമ്മൂട്ടി കുടുംബത്തില്‍ നിന്നും അഞ്ചാമത് ഒരാള്‍ കൂടി നായകനാവുന്നു! ആരാണെന്ന് അറിയണോ??

    സിനിമയെ കുറിച്ച് വന്ന റിവ്യൂകള്‍ക്ക് പ്രതികരണവുമായി സിനിമയുടെ അണിയറയില്‍ നിന്നും താരങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
    മാതൃഭൂമി ന്യൂസില്‍ വന്ന റിവ്യൂ എടുത്ത് കാണിച്ചാണ് അജു വര്‍ഗീസും നീരജ് മാധവും സിനിമയ്‌ക്കെതിരെ നടക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞത്.

     അജു പറയുന്നതിങ്ങനെ

    അജു പറയുന്നതിങ്ങനെ

    ഞങ്ങള്‍ അഭിനയിച്ചു എന്നത് കൊണ്ട് പറയുവല്ല, ഒരിക്കലും 'തട്ടി കൂട്ടി'എടുത്ത പടം അല്ല. നല്ലതോ ചീത്തയോ ഓരോരുത്തരുടെ കാഴ്ചപാട്, നമ്മള്‍ അതിനു വാല്യൂ കൊടുക്കുന്നു. വിമര്‍ശനങ്ങള്‍ ആവാം നാളെ അത് കാരണം നന്നാവണം എന്ന ഉദ്ദേശശുദ്ധിയോടെ, നശിപ്പിക്കണം എന്ന് കരുതി ആകരുത്. നന്ദി എന്നുമാണ് അജു പറയുന്നത്.

    എന്റര്‍ടെയിന്‍മെന്റാണ്

    എന്റര്‍ടെയിന്‍മെന്റാണ്

    ലാഘവത്തോടെ കണ്ടിരിക്കാന്‍ പറ്റിയ ഒരു എന്റര്‍ടെയിനര്‍ മാത്രമാണു ഉദ്ദേശിച്ചിരുന്നത്. ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും വരെ റോമാന്റിക് കോമഡികളും, സ്പൂഫും സെക്‌സ് കോമഡി പോലും ആളുകള്‍ ഓപ്പണ്‍ മൈന്‍ ആയി കാണുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

    എന്ത് കൊണ്ട് നമുക്ക് കഴിയുന്നില്ല

    എന്ത് കൊണ്ട് നമുക്ക് കഴിയുന്നില്ല

    എന്ത് കൊണ്ട് ഒരു പടത്തിനെ അതിന്റെ ജെനര്‍ മനസിസിലാക്കി ഉള്‍ക്കൊള്ളാനും അസ്വദിക്കാനും നമ്മടെ പല റിവ്യൂ എഴുത്തുകാര്‍ക്കും സാധിക്കുന്നില്ല? ഇതൊരു മഹത്തായ സിനിമയല്ല, പക്ഷെ അത് ആസ്വദിക്കന്‍ കഴിയുന്ന പ്രേക്ഷകര്‍ ഇവിടെയുണ്ട്, അവരെയെങ്കിലും തെറ്റായ മുന്‍ വിധി കൊടുത്ത് മനസ്സ് മടുപ്പിക്കാതിരിക്കൂ. എന്നുമാണ് നീരജ് പറയുന്നത്.

     ലവ കുശ

    ലവ കുശ

    യുവതാരം നീരജ് മാധവ് തിരക്കഥകൃത്തിന്റെ വേഷം കൂടി അണിഞ്ഞ സിനിമയായിരുന്നു ലവ കുശ. കഴിഞ്ഞ ദിവസം മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയെ കുറിച്ച് മികച്ചതെന്നും മോശമാണെന്നും തരത്തില്‍ റിവ്യൂകള്‍ വന്നിരുന്നു.

    കേന്ദ്ര കഥാപാത്രങ്ങള്‍

    കേന്ദ്ര കഥാപാത്രങ്ങള്‍

    തിരക്കഥ എഴുതിയതിന് പുറമെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി തന്നെ നീരജും അഭിനയിച്ചിട്ടുണ്ട്. ഒപ്പം അജു വര്‍ഗീസും നടന്‍ ബിജു മേനോനുമാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

     സംവിധാനം

    സംവിധാനം


    നീ കൊ ഞാ ചാ എന്ന സിനിമയ്ക്ക് ശേഷം ഗീരിഷ് മനോ സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ കുശ. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ട്രെയിലറുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    English summary
    Aju Varghese and Neeraj Madhav saying lavakusha's review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X