twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പേര് കേട്ട് ആരും പേടിക്കേണ്ടതില്ല.. മോശമായതൊന്നും ഈ ചിത്രത്തിലില്ല!

    By Nimisha
    |

    സിനിമയുടെ പേര് കേട്ട് ആരും പേടിക്കേണ്ടെന്ന് അജു വര്‍ഗീസ്. ഗൂഢാലോചനയെന്ന പേരുണ്ടെങ്കിലും സിനിമയില്‍ ഗുഡ് ആലോചനയാണെന്ന് അജു പറയുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമയിലേക്കെത്തിയ താരമാണ് അജു വര്‍ഗീസ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുകയാണ് ഈ താരം. തുടക്കം കോമഡിയിലൂടെയാണെങ്കിലും പിന്നീട് താരം സ്വഭാവ നടനായി മാറുകയായിരുന്നു. വിനീത് ശ്രീനിവാസന് പിന്നാലെ അനുജന്‍ ധ്യാന്‍ ശ്രീനിവാസനും എഴുത്തിലേക്ക് കടക്കുകയാണ് ആദ്യമായി തിരക്കഥയെഴുതിയ ചിത്രമായ ഗൂഢാലോചന നവംബര്‍ മൂന്നിന് തിയറ്ററുകളിലേക്കെത്തുകയാണ്.

    തൃഷയുടെ പെരുമാറ്റം കുറച്ച് കടുത്ത് പോയി.. കീര്‍ത്തി സുരേഷിനോട് ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍!തൃഷയുടെ പെരുമാറ്റം കുറച്ച് കടുത്ത് പോയി.. കീര്‍ത്തി സുരേഷിനോട് ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍!

    വില്ലനില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെ പരിഗണിക്കാന്‍ കാരണം ഇതായിരുന്നു!വില്ലനില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെ പരിഗണിക്കാന്‍ കാരണം ഇതായിരുന്നു!

    അഭിനയത്തില്‍ മാത്രമല്ല എഴുത്തിലും സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് ധ്യാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അജുവിനെയും ധ്യാനിനെയും കൂടാതെ ശ്രീനാഥ് ഭാസി, അലന്‍സിയര്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.

    Goodalochana

    പഠനത്തിന് ശേഷം അടുത്ത വഴിയെന്താണെന്ന് അറിയാതെ നില്‍ക്കുന്ന ഒരു കാലഘട്ടത്തിലൂടെ മിക്കവരും കടന്നുപോയിട്ടുണ്ടാവും. അത്തരത്തില്‍ ഇനിയെന്ത് ചെയ്യണമെന്വറിയാതെ നില്‍ക്കുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. അത്തരമൊരു സന്ദര്‍ഭത്തിനിടയില്‍ അവര്‍ നടത്തുന്ന പ്ലാനിങ്ങുകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ചിത്രത്തിന്റെ പേരു കേട്ട് ആരും ഞെട്ടണ്ടെന്നും ഗുഡ് ആലോചനയാണ് നടത്തുന്നതെന്നും അജു വര്‍ഗീസ് പറയുന്നു.

    English summary
    Aju Varghese talking about goodalochana.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X