twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായി തിയറ്ററിലേക്ക്... റിലീസ് തിയതി പ്രഖ്യാപിച്ചു!

    By Karthi
    |

    തമിഴ് നടനും സംവിധായകനുമായ സമുദ്രക്കനി ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണ് ആകാശ മിഠായി. തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണ് ആകാശ മിഠായി. തമിഴില്‍ സമുദ്രക്കനി അവതരിപ്പിച്ച കഥാപാത്രമാകുന്നത് ജയറാമാണ്. ഇനിയയാണ് ചിത്രത്തില്‍ നായികയാകുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തിയ ചിത്രം ഒക്ടോബര്‍ ആറിന് തിയറ്ററിലെത്തും.

    മെന്റലിസ്റ്റിന് തല മൊട്ടയടിക്കേണ്ട, പക്ഷെ നായിക പ്രേതമാണെങ്കിലും തെലുങ്കില്‍ ബിക്കിനി നിര്‍ബന്ധം? മെന്റലിസ്റ്റിന് തല മൊട്ടയടിക്കേണ്ട, പക്ഷെ നായിക പ്രേതമാണെങ്കിലും തെലുങ്കില്‍ ബിക്കിനി നിര്‍ബന്ധം?

    രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

    Akasha Mittayi

    സമുദ്രക്കനി കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത് ഗിരീഷ് കുമാറാണ്. സമുദ്രക്കനിക്കൊപ്പം എം പത്മകുമാറും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാലിക പ്രസക്തമായ വിഷയമാണ് ചിത്രം പ്രതിപാദിക്കുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടികളേക്കുറിച്ചുള്ള മതാപിതാക്കളുടെ കണക്കുകൂട്ടലുകളും മക്കളുടെ വിദ്യാഭ്യാസവുമാണത്. വിദ്യാഭ്യാസ കച്ചവടത്തിന് ഇരയാക്കപ്പെടുന്ന കുട്ടികളിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. ജയറാമിനൊപ്പം ശക്തമായ കഥാപാത്രമായി കലാഭവന്‍ ഷാജോണും എത്തുന്നു.

    സംവിധായകന്‍ സന്ധ്യാ മോഹന്റെ മകന്‍ ആകാശ്, അര്‍ജുന്‍ രവീന്ദ്രന്‍, നസ്താഹ്, നന്ദനാ വര്‍മ്മ, യുവ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ബാലതാരങ്ങള്‍. സായ്കുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, അനില്‍ മുരളി എന്നിവരും ശക്തമായ കഥാപാത്രങ്ങളായി എത്തുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്.

    English summary
    Jayaram movie Akasha Mittayi releae date announced. The movie will be on theaters on October six.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X