For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിംഗ് നടക്കുന്ന സമയം സഹസംവിധായകന്‍ ചുഴിയില്‍പ്പെട്ടു, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് അലന്‍സിയര്‍

  |

  മഹേഷിന്‌റെ പ്രതികാരത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍ ലേ ലോപ്പസ്. ഫഹദ് ഫാസില്‍ ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് ബേബി എന്ന കഥാപാത്രം നടന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സഹനടനായുളള വേഷങ്ങളില്‍ മോളിവുഡില്‍ സജീവമായിരുന്നു അലന്‍സിയര്‍. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയെല്ലാം സിനിമകളില്‍ നടന്‍ അഭിനയിച്ചു. അതേസമയം ബിജു മേനോനും അലന്‍സിയറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു സത്യം പറഞ്ഞാ വിശ്വസിക്കുവോ.

  അനന്യ പാണ്ഡെയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

  തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴൂരിന്‌റെ തിരക്കഥയില്‍ ജി പ്രജിത്ത് സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. 2019ല്‍ പുറത്തിറങ്ങിയ സിനിമ നടി സംവൃത സുനിലിന്‌റെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു. അതേസമയം സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ ഒരു മറക്കാനാവാത്ത അനുഭവം മാസ്റ്റര്‍ബിന്‍ യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അലന്‍സിയര്‍ പങ്കുവെച്ചിരുന്നു.

  എല്ലാവരും വളരെയധികം ബുദ്ധിമുട്ടി ചെയ്ത ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന് നടന്‍ പറയുന്നു. മാഹിയിലെ ചുട്ടുപൊളുന്ന വെയിലത്താണ് ഞങ്ങള് വാര്‍ക്ക പണി ചെയ്യുന്നത്. ആദ്യത്തെ ഷോട്ട് പോലും ഒരു വീട് കോണ്‍ക്രീറ്റ് ചെയ്യുന്നതായിട്ടാണ്. ആ കത്തി പൊളുന്ന ലൈറ്റില്‍ തന്നെ ഷൂട്ട് ചെയ്യണമെന്ന് ക്യാമറാമാനായിരുന്നു നിര്‍ബന്ധമുണ്ടായിരുന്നത്. ഒരു കാരണവശാലും ഒരു ഷാഡോ അതിനുളളില്‍ വരാന്‍ പാടില്ലെന്ന് പറഞ്ഞു.

  അപ്പോ അങ്ങനെ ഒരു ലൈഫാണ് ക്യാമറയിലേക്ക് വരേണ്ടത്. അപ്പോ വിയര്‍ക്കും, കാല് പൊളും,
  കമ്പിയുടെ ഇടയില്‍ കൂടെ നടക്കണം. സിമന്റ് കുഴച്ച് മുകളിലേക്ക് കൊണ്ടുവരണം. ആ സമയത്ത് എന്റെ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ കോണ്‍ക്രീറ്റ് നടക്കുന്ന സമയം ഞാന്‍ മാഹിയില്‍ കോണ്‍ക്രീറ്റ് പണി ചെയ്യുകയാണ്.

  ആരും സത്യം പറഞ്ഞാല്‍ വിശ്വസിക്കില്ല, ബിജു മേനോന്‍ വാര്‍ക്ക പണി നടത്തി. അവിടെ മാഹിയില്‍ ഒരു വീട് ഞങ്ങളെല്ലാം കോണ്‍ക്രീറ്റ് ചെയ്തുകൊടുത്തു. ചിത്രീകരണത്തിനിടെ നടന്ന രു മറക്കാനാവാത്ത സംഭവവും അലന്‍സിയര്‍ പങ്കുവെച്ചു. നല്ല ഒഴുക്കുളള ഒരു സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. എല്ലാവരും വടി കുത്തിപ്പിടിച്ചിട്ടുണ്ട്. അപ്പോ ഇതിനിടെ സംഭവിച്ച ദുരന്തം, എല്ലാവരും ശരിക്കും രക്ഷപ്പെട്ടതാണ്.

  നമ്മള് അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ വെളളത്തിനടിയിലേക്ക് മുങ്ങിപ്പോവുന്നു. ക്യാമറ വെളളത്തിനടിയില്‍ വെച്ചിട്ടുണ്ട്. അവിടെ നമ്മള്‍ തപ്പി തപ്പി ചാക്കില്‍കെട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മുങ്ങി പൊങ്ങുമ്പോള്‍ അസോസിയേറ്റ് ഇങ്ങനെ ഒഴുകിപോവുന്നതാണ്. കരയില്‍ നിന്ന് ആരൊക്കെയോ വിളിച്ചുപറയുന്നുണ്ട്. അദ്ദേഹത്തെ ഒരു ചുഴി വലിച്ചുകൊണ്ടുപോവുകയാണ്.

  സൗഹൃദം തേങ്ങയാണ്, മനുഷ്യത്വമാണ് കാര്യം

  പിന്നെ പലരും ഓടുകയാണ് അതിന്‌റെ പുറകെ. വെളളത്തില്‍ പോകുന്നു. വേറെ എന്തൊക്കെയോ സാധനങ്ങളില്‍ ഒകെപോയി. പുളളിയെ പൊക്കിയെടുത്തു. മൂന്ന് പേരാണ് അന്ന് ആ കയത്തില്‍പ്പെട്ടുപോയത്. ആ മൂന്ന് പേരും ഞങ്ങള് നില്‍ക്കുന്ന ആ സ്ഥലത്തുകൂടെയാണ് ഒഴുകിപ്പോയത്. പേടിപ്പെടുത്തുന്ന ഓര്‍മ്മയായിരുന്നു. പിറ്റേദിവസം ഷൂട്ടിഗിന് പോയപ്പോഴാണ് അറിയുന്നത് ഈ സ്ഥലം ഭയങ്കര അപകടം പിടിച്ച സ്ഥലമാണന്ന. രണ്ടാഴ്ച മുന്‍പ് ഒരു മൂന്ന് പേര് അവിടെ വെളളം മറിഞ്ഞ് മരിച്ചുപോയിട്ടുണ്ട്. ഇതൊന്നും അറിയാതെയാണ് ഞങ്ങള് രസകരമായി വെളളത്തിനടിയില്‍ കളളുകുപ്പി മൂക്കുന്നതായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പിന്നെയാണ് അറിയുന്നത് ആ പുഴയില്‍ ചീങ്കണ്ണിയുണ്ടെന്ന്, അലന്‍സിയര്‍ പറഞ്ഞു.

  Read more about: alencier ley lopez biju menon
  English summary
  Alencier Ley Lopez shares unforgettable incident happened during Sathyam Paranja Viswasikkuvo movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X