twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപിനെ തിരികെ എടുത്തതോടെ അമ്മ തെറ്റ് തിരുത്തി, ആ സഹോദരനും ഞങ്ങളുടെ സഹപ്രവര്‍ത്തകനാണ്!

    |

    ദിലീപ് തിരികെ അമ്മയിലേക്ക് പ്രവേശിക്കുന്നുവെന്നറിഞ്ഞതോടെയാണ് വിവാദങ്ങളും വിമര്‍ശനവും തുടര്‍ക്കഥയായത്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ തന്നെ വിവാദങ്ങളുടെ ഘോഷയാത്രയും തുടങ്ങി. അമ്മയുടെ വാര്‍ഷിക യോഗത്തിനിടയില്‍ ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മറ്റുള്ളവരും ഇതേറ്റുപിടിച്ചതോടെ ദിലീപിന്റെ തിരിച്ചുവരവ് എളുപ്പമായി.

    അന്നത്തെ തീരുമാനം തെറ്റായിരുന്നുവെന്ന തരത്തിലുള്ള നിലപാടുകളായിരുന്നു ഇടവേള ബാബുവും സിദ്ദിഖും സ്വീകരിച്ചത്. നേരത്തെ ദിലീപിനെ പുറത്താക്കിയ സമയത്തും ഇവര്‍ വിയോജിപ്പ് അറിയിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിദ്ദിഖുള്‍പ്പടെയുള്ളവര്‍ മുന്നിലുണ്ടായിരുന്നു. താരത്തിന് തിരികെ പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങളെല്ലാം മാറിയെന്നും ഇനി തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നുമുള്ള സ്ഥിതിവിശേഷമാണ് ഇപ്പോഴത്തേത്. ഇതേക്കുറിച്ച് ദിലീപ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

    അമ്മ തെറ്റ് തിരുത്തി

    അമ്മ തെറ്റ് തിരുത്തി

    ദിലീപിന്റെ കാര്യത്തില്‍ അമ്മ തെറ്റുതിരിത്തിയെന്ന അഭിപ്രായക്കാരനാണ് അലന്‍സിയര്‍. താരം കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് കോടതിയാണ്. എന്നാല്‍ കോടതി നടപടി വരുന്നതിന് മുന്‍പേ അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കുകയായിരുന്നു. തെറ്റായ ഈ നടപടി അമ്മ തിരുത്തിയെന്ന പക്ഷത്താണ് താനെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    അമ്മയില്‍ വന്ന് പറയണമായിരുന്നു

    അമ്മയില്‍ വന്ന് പറയണമായിരുന്നു

    അമ്മയുടെ പുതിയ തീരുമാനത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ രൂക്ഷവിമര്‍ശനമുന്നയിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സിനിമാ മേഖലയിലുള്ളവര്‍ മാത്രമല്ല മറ്റുള്ളവരും ഇക്കാര്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പുറത്താക്കിയ ഒരാളെ തിരിച്ചെടുക്കാനും മാത്രമുള്ള എന്ത് കാര്യമാണ് ഇപ്പോള്‍ നടന്നതെന്നാണ് പലരും ചോദിച്ചത്. നടിയെ അപമാനിക്കുന്ന തരത്തിലുള്ള നിലപാടാണ് സംഘടന സ്വീകരിച്ചതെന്ന് അഭിനേത്രികളും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ സംഘടനയില്‍ നിന്നും രാജി വെച്ചത്. തങ്ങളെ നിശബ്ദരാക്കിയെന്ന് അമ്മയില്‍ നേരിട്ട് വന്ന പറയാനുള്ള തന്റേടം അവര്‍ കാണിക്കണമായിരുന്നുവെന്നും അലന്‍സിയര്‍ പറയുന്നു.

    നടിയുടെ കാര്യം ഗൗരവകരമായി പരിഗണിക്കപ്പെടണം

    നടിയുടെ കാര്യം ഗൗരവകരമായി പരിഗണിക്കപ്പെടണം

    ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടത്ര പരിഗണന അമ്മ നല്‍കിയിരുന്നില്ലെന്ന് തുടക്കം മുതലേ വ്യക്തമായതാണ്. സംഘടനയുടെ മെല്ലപ്പോക്ക് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. നടിക്ക് നീതി ഉറപ്പാക്കുമെന്ന് സംഘടന വ്യക്തമാക്കിയെങ്കിലും അത് പ്രാവര്‍ത്തികമാവാതെ പോവുകയായിരുന്നുവെന്ന് പിന്നീടുളള കാര്യങ്ങളിലൂടെ വ്യക്തമായിരുന്നു. അമ്മയില്‍ നിന്ന് വേണ്ടത്ര പരിണന ലഭിച്ചില്ലെന്ന വിഷയം ഗൗരവകരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും താരം പറയുന്നു.

    സഹപ്രവര്‍ത്തകനാണ്

    സഹപ്രവര്‍ത്തകനാണ്

    ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ വ്യക്തിയും മലയാള സിനിമയിലുള്ളവരാണ്. കുറ്റാരോപിതനായ വ്യക്തിയെ കുറ്റക്കാരനായി ചിത്രീകരിച്ചത് മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ആ സഹോദരനും ഞങ്ങളുടെ സഹപ്രവര്‍ത്തകനാണെന്നും അലന്‍സിയര്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം കുറ്റവാളിയാണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. സത്യം തെളിയുന്നത് വരെ കാത്തിരിക്കാമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.


    English summary
    Alencier about Amma's decision
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X