twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവനടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ച് വാര്‍ത്ത, മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മാമുക്കോയ !

    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മാമുക്കോയ.

    By Nihara
    |

    കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമണത്തിനിരയായ സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ മാമുക്കോയ രംഗത്ത്. യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെയാണ് നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവന്നത്. സമൂഹ മനസാക്ഷിയേയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിപ്പിച്ചൊരു സംഭവമായിരുന്നു ഇത്. ആരോപണങ്ങളും സംശയമുനകളും ദിലീപിന് നേരെ നീങ്ങുമ്പോഴും താരസംഘടനയും സഹപ്രവര്‍ത്തകരും ദിലീപിനെ പിന്തുണച്ചിരുന്നു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനിടയില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

    മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ അറസ്റ്റില്‍ പ്രേക്ഷകരും സഹപ്രവര്‍ത്തകരും ഞെട്ടിയിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യനായൊരു താരത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പല താരങ്ങളും പറഞ്ഞത്. ജനപ്രിയ നായകന്‍ പ്രേക്ഷകര്‍ക്ക് അപ്രിയനായി മാറിയത് നിമിഷ നേരം കൊണ്ടായിരുന്നു.

     പ്രതികരിച്ചത്

    ഒടുവില്‍ മാമുക്കോയയും പ്രതികരിച്ചു

    ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സഹപ്രവര്‍ത്തകരില്‍ പലരും പ്രതികരിച്ചിരുന്നു. ഞെട്ടലോടെയാണ് സഹപ്രവര്‍ത്തകരില്‍ പലരും ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചത്. അപ്പോഴൊന്നും മാമുക്കോയ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. കോഴിക്കോട് നടക്കുന്ന അറേബ്യന്‍ ഫ്രെയിംസ് ചലച്ചിത്ര മേളയ്ക്കിടയിലാണ് മാമുക്കോയ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

    മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

    വാര്‍ത്താമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം

    യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മാമുക്കോയ നടത്തിയിട്ടുള്ളത്. ചാനലുകളും പത്രങ്ങളുമൊക്കെ കുറച്ചു നാളായി ഈ വൃത്തികെട്ട വാര്‍ത്തയുടെ പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

     രാഷ്ട്രീയ ബോധവും സംസ്‌കാരവും ഇല്ല

    മലയാളികള്‍ക്ക് രാഷ്ട്രീയ ബോധവും സംസ്‌കാരവും ഇല്ല

    പൊതുവില്‍ രാഷ്ട്രീയ ബോധവും സംസ്‌കാരവും ഉള്ളവരാണ് മലയാളികള്‍ എന്ന ധാരണയാണ്. എന്നാല്‍ എല്ലാവരും ഈ വാര്‍ത്തയ്ക്ക് പിന്നാലെ പോകുന്നത് കാണുമ്പോള്‍ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്നു തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

    മറ്റു കാര്യങ്ങളെക്കുറിച്ച്

    വേറെ കാര്യങ്ങളെക്കുറിച്ച് അറിയാനില്ലേ

    വാര്‍ത്താ മാധ്യമങ്ങളില്‍ നടി ആക്രമിക്കപ്പെട്ട വാര്‍ത്തയ്ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെക്കുറിച്ചാണ് താരം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. ഈ കാര്യമല്ലാതെ മറ്റു പല കാര്യങ്ങളെക്കുറിച്ചും അറിയേണ്ടതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

    പ്രതികരിച്ചില്ല

    സംഭവത്തെക്കുറിച്ച് മിണ്ടിയില്ല

    യുവനടി ആക്രമിക്കപ്പെട്ട വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചകല്ലാതെ സംഭവത്തെക്കുറിച്ച് ഒരു വാക്ക് പോലും അദ്ദേഹം പ്രതികരിച്ചിട്ടില്ല. സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കുന്നത് വലിയ അപരാധമായി കാണുന്ന തരത്തിലാണ് പലരും പ്രതികരിച്ചിട്ടുള്ളത്.

    മാധ്യമ വിചാരണ നടക്കുന്നതായി ആക്ഷേപം

    മാധ്യമങ്ങള്‍ ദിലീപിനെ വിചാരണ ചെയ്യുന്നു

    യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരം സിനിമാപ്രവര്‍ത്തകരും ദിലീപ് ആരാധകരുമടക്കം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ജനാധിപത്യത്തിന്റെ നാലാംതൂണായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ വിഷയത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിവരങ്ങളാണ് പങ്കുവെക്കുന്നതെന്ന കാര്യം പലരും മറക്കുന്നു.

    English summary
    Actor Mamukoya is talking about media giving more importance to actress attack case.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X