twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിന്റെ ആ സിനിമ എന്റെ മനസില്‍ എന്നുമുണ്ടായിരുന്നു! റീമേക്ക് ചിത്രത്തെക്കുറിച്ച് അല്ലു സിരിഷ്‌!!

    By Midhun
    |

    ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ വലിയ സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിക്കാറുളളത്. ഉസ്താദ് ഹോട്ടലില്‍ തുടങ്ങിയ ഈ സ്വീകാര്യത താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രത്തിനു വരെ ലഭിച്ചിട്ടുണ്ട്. ആരെയും അനുകരികാതെയുളള അഭിനയശൈലിയാണ് ദുല്‍ഖറിനെ മറ്റുളള താരങ്ങളില്‍ നിന്നും വ്യത്യസ്ഥനാകുന്നത്. മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്ത് ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലാണ് ദുല്‍ഖര്‍ തിളങ്ങുന്നത്.

    ശിവകാര്‍ത്തികേയനൊപ്പം വീണ്ടും കീര്‍ത്തി സുരേഷ്! ഇതു പൊളിക്കുമെന്ന് ആരാധകര്‍! കാണാംശിവകാര്‍ത്തികേയനൊപ്പം വീണ്ടും കീര്‍ത്തി സുരേഷ്! ഇതു പൊളിക്കുമെന്ന് ആരാധകര്‍! കാണാം

    ദുല്‍ഖറിന്റെതായ ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ മഹാനടി സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ദുല്‍ഖര്‍ ചിത്രങ്ങളെല്ലാം തന്നെ കേരളത്തിലെന്ന പോലെ തമിഴ് നാട്ടിലും ആന്ധ്രയിലും ശ്രദ്ധിക്കപ്പെടാറുണ്ട്. ദുല്‍ഖറിന്റെ വിജയ ചിത്രങ്ങളിലൊന്നായ എബിസിഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. അല്ലു അര്ജുന്റെ സഹോദരന്‍ അല്ലു സിരിഷാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. അടുത്തിടെ ചിത്രത്തില്‍ അഭിനയിക്കാനുണ്ടായ കാരണം അല്ലു സിരിഷ് വെളിപ്പെടുത്തിയിരുന്നു.

    എബിസിഡി

    എബിസിഡി

    ദുല്‍ഖറിന്റെ കരിയറിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയ വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു എബിസിഡി. മാര്‍ട്ടിന്‍
    പ്രകാട്ട് സംവിധാനം ചെയ്ത ഈ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളി യുവാക്കള്‍ കേരളത്തില്‍ പഠിക്കാനെത്തുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്. ദുല്‍ഖറും ജേക്കബ് ഗ്രിഗറിയുമായിരുന്നു ചിത്രത്തില്‍ ഏറെ തിളങ്ങിനിന്നിരുന്നത്.ഇവരുടെ പ്രകടനം തിയ്യേറ്ററുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തിയിരുന്നു. എല്ലാ തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന രീതിയില്‍ ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു

    ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ത്തിയ ചിത്രം

    ദുല്‍ഖറിന്റെ താരമൂല്യം ഉയര്‍ത്തിയ ചിത്രം

    ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖറിന്റെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്തിയ ചിത്രമായിരുന്നു എബിസിഡി. വലിയ ആഘോഷങ്ങളും ആരവങ്ങളും ഒന്നുമില്ലാതെയായിരുന്നു സെക്കന്‍ഡ് ഷോ എന്ന തന്റെ ആദ്യ ചിത്രവുമായി ദുല്‍ഖര്‍ മലയാളത്തില്‍ എത്തിയിരുന്നത്. എന്നാല്‍ ഉസ്താദ് ഹോട്ടല്‍,എബിസിഡി എന്നീ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയതോടെ പിന്നീടിറങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ വലിയ സ്വീകരണം പ്രേക്ഷകര്‍ നല്‍കിയിരുന്നു. എബിസിഡി എന്ന ചിത്രം ജനപ്രിയ ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയമായിരുന്നു ചിത്രത്തില്‍ കാണിച്ചിരുന്നത്.

    ദുല്‍ഖറിന്റെ വില്ലനായി ടൊവിനോ

    ദുല്‍ഖറിന്റെ വില്ലനായി ടൊവിനോ

    എബിസിഡിയില്‍ ദുല്‍ഖറിന്റെ വില്ലനായി ടൊവിനോ തോമസായിരുന്നു എത്തിയിരുന്നത്. ടൊവിനോയുടെയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു എബിസിഡി. ചിത്രത്തില്‍ അഖിലേഷ് വര്‍മ്മ എന്ന രാഷ്ട്രീയ നേതാവിന്റെ വേഷം ടൊവിനോ മികവുറ്റതാക്കിയിരുന്നു. അപര്‍ണാ ഗോപിനാഥായിരുന്നു ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തിയിരുന്നത്. ലാലു അലക്‌സ്, വിജയരാഘവന്‍,ശിവജി ഗുരുവായൂര്‍,കലാശാല ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.ഗോപി സുന്ദറായിരുന്നു ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ഗോപി ഒരുക്കിയ ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയവയായിരുന്നു.

    തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു

    തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു

    ദുല്‍ഖറിന്റെ ഹിറ്റ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നുണ്ടെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തെലുങ്കിലെ സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷാണ് എബിസിഡിയുടെ തെലുങ്ക് പതിപ്പില്‍ നായകനാവുന്നത്. നവാഗതനായ സഞ്ജീവ് റെഡ്ഡിയാണ് തെലുങ്കില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അല്ലുസിരിഷ്. എബിസിഡിയുടെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കാനുണ്ടായ കാരണം അടുത്തിടെ അല്ലു സിരിഷ് വെളിപ്പെടുത്തിയിരുന്നു.

    ചിത്രത്തെക്കുറിച്ച് അല്ലു സിരിഷ്

    ചിത്രത്തെക്കുറിച്ച് അല്ലു സിരിഷ്

    എബിസിഡിയുടെ തെലുങ്ക് റീമേക്കിനായി വര്‍ഷങ്ങള്‍ക്കു മുന്നേ അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിരുന്നതായി അല്ലു സിരിഷ് പറയുന്നു. സിനിമ പുറത്തിറങ്ങി മൂന്ന് മാസത്തിനുളളിലാണ് റീമേക്കില്‍ അഭിനയിക്കാനുളള അവസരം എന്നെ തേടി വന്നത്. പക്ഷേ മറ്റു തെലുങ്ക് ചിത്രങ്ങളുടെ തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ അപ്പോള്‍ റീമേക്കുകള്‍ വേണ്ടെന്നായിരുന്നു എന്റെ തീരുമാനം. പക്ഷേ എബിസിഡി എന്റെ മനസില്‍ എന്നുമുണ്ടായിരുന്നു. ദുല്‍ഖര്‍ ചെയ്ത വേഷം ഞാന്‍ ചെയ്താല്‍ എങ്ങനെയുണ്ടാവുമെന്ന് എപ്പോഴും ആലോചിച്ചിരുന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കാനായി തീരുമാനിച്ചത്, അല്ലു സിരിഷ് പറഞ്ഞു

    യുവതാരനിരയുമായി 'നോണ്‍സെന്‍സ്' എത്തുന്നു! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂയുവതാരനിരയുമായി 'നോണ്‍സെന്‍സ്' എത്തുന്നു! കിടിലന്‍ ട്രെയിലര്‍ പുറത്ത്! കാണൂ

    കടൈകുട്ടി സിങ്കമായി കാര്‍ത്തിയുടെ പുതിയ അവതാരം! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂകടൈകുട്ടി സിങ്കമായി കാര്‍ത്തിയുടെ പുതിയ അവതാരം! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

    English summary
    allu sirish says about dulquer salaman
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X