For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവര്‍ക്കും ഇത് ഈസിയായി സാധിക്കും, ഒമര്‍ ലുലുവിന് അല്‍ഫോണ്‍സിന്റെ മറുപടി

  |

  സംവിധായകന്‍ ഒമര്‍ ലുലുവിന്‌റെ ഫേസ്ബുക്ക് പോസ്റ്റിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടി വൈറലാവുന്നു. രജനീകാന്ത്, ചിരഞ്ജീവി, അല്ലു അര്‍ജുന്‍, വിജയ്, പ്രഭാസ്, യാഷ് എന്നിവര്‍ക്ക് ലഭിക്കുന്ന പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം മോളിവുഡിലെ നടന്മാര്‍ക്ക് ഇല്ലാത്തത് എന്തുക്കൊണ്ടാണെന്ന് ചോദിച്ചുകൊണ്ടാണ് ഒമര്‍ ലുലു എത്തിയത്. ഇതൊരു ഫാന്‍ ഫൈറ്റല്ലെന്നും തുറന്ന ചര്‍ച്ചയാണെന്നുമുളള ആമുഖത്തോടെയാണ് ഒമര്‍ ലുലുവിന്‌റെ എഫ്ബി പോസ്റ്റ് വന്നത്.

  ഗ്ലാമറസ് ചിത്രങ്ങളുമായി കമല്‍ഹാസന്റെ മകള്‍, ഫോട്ടോസ് കാണാം

  സംവിധായകന്റെ വാക്കുകളിലേക്ക്; രജനി, ചിരഞ്ജീവി, അല്ലു അര്‍ജുന്‍, വിജയ്, ഇപ്പോള്‍ ബാഹുബലിയിലൂടെ പ്രഭാസും, കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാര്‍ഡം മലയാളത്തില്‍ ഏതെങ്കിലും ഒരു നടനുണ്ടോ. അതുപോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തുക്കൊണ്ടാണ് ഇത്രയും നാളായിട്ടും മലയാള സിനിമയില്‍ വരാത്തത്.

  അല്ലു അര്‍ജുന്‍, രജനി സാര്‍ സ്റ്റാര്‍ഡം നേടിയത് ബിഗ് ബഡ്ജറ്റ് ചിത്രം ചെയ്തിട്ടല്ല. അല്ലു റോം കോം മൂവീസിലൂടെയാണ് സ്റ്റാര്‍ ആയത്. ഇവിടെ കേരളത്തില്‍ വിജയ് സിനിമക്ക് കിട്ടുന്ന ഇനീഷ്യല്‍ മാത്രം നോക്കിയാല്‍ മതി അതിന്‌റെ പകുതി എങ്കിലും ഇനീഷ്യല്‍ നമ്മുടെ ഏതെങ്കിലും നടന്മാര്‍ക്ക് അന്യ സംസ്ഥാനത്ത് കിട്ടുമോ, എന്നായിരുന്നു ഒമര്‍ ലുലുവിന്‌റെ ചോദ്യം.

  സംവിധായകന്‌റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. എറ്റവുമൊടുവിലായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും ഒമറിന് മറുപടിയുമായി എത്തുകയായിരുന്നു. അഭിനയം, ഡാന്‍സ്, ഫൈറ്റ്, ഡയലോഗ്, സ്‌റ്റൈല്‍, ആറ്റിറ്റ്യൂഡ് ഇത് മുഖ്യം ബിഗിലേ. ഈ പറഞ്ഞ ലിസ്റ്റില്‍ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കമല്‍ഹാസന്‍ എന്താണ് ഇല്ലാത്തത് ഒമറേ?.

  മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവര്‍ക്കും ഇത് ഈസിയായി പറ്റുമെന്ന് തോന്നുന്നു. പാന്‍ ഇന്ത്യന്‍ സ്‌ക്രിപ്റ്റില്‍ ഇവര്‍ അഭിനയിച്ചാല്‍ നടക്കാവുന്നതേയുളളൂ എന്ന് തോന്നുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ എല്ലാവരും സിനിമ കണ്ടുതുടങ്ങിയല്ലോ. ഒരു 100 കോടി ബഡ്ജറ്റില്‍ നല്ല സക്രിപ്റ്റും അവതരണവും ഉളള ചിത്രം വന്നാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പോലും ചിലപ്പോള്‍ അടുത്ത പടം തൊട്ട് ഇവരെ കാസ്റ്റ് ചെയ്യും.

  റിയാലിറ്റി ഷോ അവതാരകനായി പൃഥ്വിരാജ് വരുന്നു

  അതും വൈകാതെ നടക്കാന്‍ സാധ്യതയുണ്ട്. എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ മറുപടി കൊടുത്തത്. അല്‍ഫോണ്‍സിന്‌റെ കമനിന്‌റിന് പിന്നാലെ സംവിധായകന്‍ പറഞ്ഞതിനെ അനുകൂലിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. പ്രേമത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ അഞ്ച് വര്‍ഷം കഴിഞ്ഞാണ് സംവിധായകന്‍ പുതിയ സിനിമ പ്രഖ്യാപിച്ചത്. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രത്തിന് പാട്ട് എന്നാണ് പേരിട്ടത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന സിനിമ സംഗീതത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. അല്‍ഫോണ്‍സ് തന്നെയാണ് സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഇതിനായി കുറച്ചുവര്‍ഷങ്ങളായി മ്യൂസിക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു സംവിധായകന്‍.

  Read more about: alphonse puthren omar lulu
  English summary
  alphonse puthren's comment on omar lulu's social post about mammootty and mohanlal goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X