For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്ത് ധരിക്കണമെന്നത് അവളുടെ ചോയ്സാണ്', വസ്ത്രധാരണത്തെ ട്രോളുന്നവർക്കെതിരെ അമലാ പോൾ

  |

  വസ്ത്രധാരണത്തെ അടിസ്ഥാനമാക്കി സൈബർ ബുള്ളിയിങ് നടത്തുന്നത് അടുത്തിടെ വർധിച്ച് വരുന്ന സ്ഥിതി വിശേഷമാണ് സോഷ്യൽമീഡിയയിൽ. ഇതിന് ഇരിയാകുന്നവരിൽ ഏറെയും സിനിമ താരങ്ങളായ സ്ത്രീകൾ. അതിപ്പോ കൗമാരക്കാരിയായാലും ‌മുതിർന്ന സ്ത്രീയായാലും ബാലികയായാലും വലിയ വ്യത്യാസങ്ങൾ ഉണ്ടാകാറില്ല. എത്ര ബോധവത്ക്കരണം നൽകിയാലും നന്നാവില്ലെന്ന് തീരുമാനമെടുത്ത ചിലരാണ് നടിമാരുടെ ഫോട്ടോഷൂട്ടുകളെ പിന്തുടർന്ന് ചെന്ന് ചീത്തവിളിച്ചും ആക്ഷേപിച്ചും സംതൃപ്തി അടയുന്നത്.

  സൈബർ ബുള്ളിയിങ് മുമ്പ് കാലത്ത് വല്ലാതെ രൂക്ഷമാകുമ്പോൾ സൈബർ ബുള്ളിയിങിന് ഇരയാകുന്നവർ പോലും പരസ്യമായി അധികം പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ സ്ഥിതി അങ്ങനെയല്ല. വന്ന മോശം കമന്റുകൾ അടക്കം സ്ക്രീൻഷോട്ട് ചെയ്ത് വെച്ച് കൃത്യമായ മറുപടി സൈബർ ബുള്ളിയിങിന് ഇരയാകുന്നവർ നൽകാറുണ്ട്. അത്തരത്തിൽ അമലാ പോൾ സൈബർ ബുള്ളിയിങ് നടത്തുന്നവർക്കും ട്രോളന്മാർക്കും നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിശദമായി വായിക്കാം...

  വിവാഹമോചനത്തിന് ശേഷം എന്ത് മോഡേൺ വസ്ത്രം ധരിച്ചാലും വളരെ മോശമായ രീതിയിലാണ് സൈബർ ലോകം നടിയുടെ ചിത്രങ്ങളോട് പ്രതികരക്കാറ്. അടുത്തിടെ ബീച്ചിൽ ബിക്കിനിയിൽ നിൽക്കുന്ന ചിത്രങ്ങൾ അമലാപോൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രം പ്രത്യക്ഷപ്പെട്ടതും അതീവ ​​ഗ്ലാമറസാണ് ചിത്രങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയും പരിഹസിച്ചും നിരവധി പേർ കമന്റുകൾ ചെയ്തു. വ്യായാമത്തിലും ബോഡി ഫിറ്റ്നസിലും അതീവ ശ്രദ്ധാലുവായ അമല പലപ്പോഴും ​ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. പുത്തൻ ഫോട്ടോകൾക്ക് വന്ന ആക്ഷേപ കമന്റുകൾക്ക് അമല നൽകിയ മറുപടി 'മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത' എന്നായിരുന്നു.

  'മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത. ഒരു വ്യക്തി, വ്യക്തിപരമായ വളർച്ചയിലും സ്വയം അവബോധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാൽ നിറഞ്ഞുനിൽക്കുന്ന ഒരു ജീവിതം അനുഭവിക്കും. തന്റെ ജീവിതം അവൾ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവൾക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാർ​ഗെറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവൾക്കറിയാം എന്ത് രീതിയിൽ വസ്ത്രധരിക്കണമെന്ന്' അമലാ പോൾ കുറിച്ചു.

  നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത പിട്ടകാതലു എന്ന തെലുങ്ക് ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത അമലാ പോൾ ചിത്രം. സഹോദരന്റെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ചിലർ പാർട്ടി ആഘോഷമാക്കിയ നടി അമല പോളിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. സഹോദരൻ അഭിജിത്ത് പോളിന് നൽകിയ സർപ്രൈസ് ബാച്ചിലർ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യല‍മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിൽ നൃത്തം ചെയ്യുന്ന അമലയെയും വീ‍ഡിയോയിൽ കാണാം. അൽക്ക കുര്യനാണ് അഭിജിത്തിന്റെ വധു. കുറച്ച് വർഷങ്ങളായി മലയാളത്തിൽ സജീവമല്ല അമല. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ താരത്തിന്റേതായി റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതമാണ് അമലയുടെ പുതിയ ചിത്രം.

  സ്വന്തമായി ഒന്നുമില്ലെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് അമല പോള്‍ | FilmiBeat Malayalam

  2009ൽ പുറത്തിറങ്ങിയ നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെയാണ് അമലാ പോൾ സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. നീലത്താമരയ്ക്ക് ശേഷം അമലയെ തേടി ഏറെയും അവസരങ്ങൾ എത്തിയത് തമിഴിൽ നിന്നായിരുന്നു. 2010ൽ തമിഴിൽ റിലീസ് ചെയ്ത മൈന എന്ന ചിത്രത്തിലെ അമലാപോളിന്റെ കഥാപാത്രവും പ്രകടനവും സിനിമയിൽ താരത്തിന് വഴിത്തിരിവായി. ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയായി അമല മാറി. തുടർന്ന് ദൈവത്തിരുമകൾ, വേട്ട തുടങ്ങിയ ചിത്രങ്ങൾ ശേഷം 2012ലാണ് അമല വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തിയത്. മോഹൻലാൽ ചിത്രം റൺ ബേബി റണ്ണായിരുന്നു അത്. ശേഷം ഒരു ഇന്ത്യൻ പ്രണയകഥ, മിലി, രണ്ടുപെൺക്കുട്ടികൾ തുടങ്ങിയ ചിത്രങ്ങളും അമല ചെയ്തു. ബ്ലെസിയുടെ ആടുജീവിതത്തിലൂടെ അമലയുടെ തിരിച്ചുവരവ് ഉണ്ടായേക്കുമെന്നാണ് ആരാധകർ കരുതുന്നത്.

  English summary
  Amala Paul Befitting Reply To Trollers Who Target Her Recent Makeover Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X