twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി അമല പോൾ ആശുപത്രിയിൽ!! കൈ കുഴയ്ക്ക് പരിക്ക്, ചികിത്സയ്ക്കായി താരം കൊച്ചിയിൽ...

    സാധാരണ ഗതിയിൽ ആക്ഷൻ പ്രധ്യാന്യമുള്ള ഭൂരിഭാഗം ചിത്രങ്ങളും അമല ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വന്തമായിട്ടാണ് ചെയ്തിരുന്നു.

    |

    തെന്നിന്ത്യൻ താരം അമല പോൾ ആശുപത്രിയിൽ. അതോ അന്ത പറവൈ എന്ന ചിത്രത്തിന്റെആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമലയ്ക്ക് പരിക്ക് പറ്റിയത്. കൈയ്ക്ക് പരിക്കേറ്റ താരം ഇപ്പോൾ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

    amala

     ശ്രീനിയും പേളിയും ഇത്തവണയും ഒരുമിച്ച്!! ശക്തരായ മത്സരാർഥികൾ നേർക്ക് നേർ, ബിഗ് ബോസിൽ വൻ ട്വിസ്റ്റ് ശ്രീനിയും പേളിയും ഇത്തവണയും ഒരുമിച്ച്!! ശക്തരായ മത്സരാർഥികൾ നേർക്ക് നേർ, ബിഗ് ബോസിൽ വൻ ട്വിസ്റ്റ്

    സാധാരണ ഗതിയിൽ ആക്ഷൻ പ്രധാന്യമുള്ള ഭൂരിഭാഗം ചിത്രങ്ങളിലും അമല ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വന്തമായിട്ടാണ് ചെയ്തിരുന്നു. ഈ ചിത്രത്തിലും അങ്ങനെ തന്നെയായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാതെ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കൈയുടെ കുഴ തെറ്റുകയായിരുന്നു. എന്നാൽ കൈയ്ക്ക് പരിക്ക് പറ്റിയിട്ടും ആ രംഗം ചിത്രീകരിച്ചതിനു ശേഷമാണ് ചികിത്സയ്ക്കായി കൊച്ചിയിലേയ്ക്ക് പോയതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നുണ്ട്.

    അവാർഡ് തന്നവരെ സമ്മതിക്കണം!! ഇന്ദ്രസിനെ തിരുത്തി മഞ്ജു, എന്നാൽ പൃഥ്വി പറഞ്ഞതോ....അവാർഡ് തന്നവരെ സമ്മതിക്കണം!! ഇന്ദ്രസിനെ തിരുത്തി മഞ്ജു, എന്നാൽ പൃഥ്വി പറഞ്ഞതോ....

    കൈയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമലയുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. ചിത്രത്തിൽ വേരിട്ട ഗെറ്റപ്പിലാണ് അമല പ്രത്യക്ഷപ്പെടുന്നത്. 10 ദിവസത്തെ റെസ്റ്റിന് ശേഷമേ അമല ഇനി ഷൂട്ടിങ്ങിന് എത്തുകയുള്ളൂ. ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം കഴിയാറായി എന്നാണ് എടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

    English summary
    Amala Paul twists her arm; carries on shooting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X