twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാധ്യമങ്ങള്‍ ആഘോഷിച്ച ആ വാര്‍ത്ത തെറ്റ്, അമല പോളിനെ അറസ്റ്റ് ചെയ്തിട്ടില്ല!!

    By Aswini
    |

    പോണ്ടിച്ചേരി വാഹനം രജിസ്‌ട്രേഷന്‍ കേസില്‍ അമല പോളിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത വ്യാജമെന്ന് റിപ്പോര്‍ട്ട്. കേസിലെ കൂടുതല്‍ ചോദ്യം ചെയ്യലിന് വേണ്ടി അമല കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് വന്ന അമല പോളിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു എന്നാണ് ദേശീയ മാധ്യമങ്ങളിലടക്കം വന്ന വാര്‍ത്ത.

    മമ്മൂട്ടിയുടെ അസുഖം മഞ്ജു വാര്യര്‍ക്കും ബാധിച്ചു; ഈ ചിത്രങ്ങള്‍ അതിന് തെളിവാണ്!!മമ്മൂട്ടിയുടെ അസുഖം മഞ്ജു വാര്യര്‍ക്കും ബാധിച്ചു; ഈ ചിത്രങ്ങള്‍ അതിന് തെളിവാണ്!!

    വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു എന്ന കേസില്‍ ചോദ്യം ചെയ്യലിന് നടി സ്വമേധയാ ഹാജരാകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ന്യൂസ് മിനിറ്റാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നേരത്തെ നല്‍കിയ ഒരു സ്റ്റേറ്റ്മെന്‍റില്‍ വിശദീകരണം നല്‍കുന്നതിനു വേണ്ടിയാണ് അമല പോളിനെ വിളിച്ചു വരുത്തിയത്.

    സത്യം അതല്ല

    സത്യം അതല്ല

    പോണ്ടിച്ചേരി കേസില്‍ നടിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നെങ്കിലും പത്തു ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കൊച്ചിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി ഹാജരായത്. എസ്പി എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘമാണ് നടിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്.

    ചോദ്യം ചെയ്യാന്‍ കാരണം

    ചോദ്യം ചെയ്യാന്‍ കാരണം

    നേരത്തെ നല്‍കിയ സ്റ്റേറ്റ്മെന്‍റില്‍ പരസ്പര വിരുദ്ധമായ ചില കാര്യങ്ങളുണ്ടായതിനാല്‍ അറസ്റ്റ് ഒഴിവാക്കുന്നതിനുവേണ്ടിയും കൂടുതല്‍ വിശദീകരണം ലഭിക്കുന്നതിനു വേണ്ടിയുമാണ് നടിയെ വിളിപ്പിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയെന്ന വാര്‍ത്തകള്‍ തെറ്റാണ്. അറസ്റ്റ് വേണമോ എന്ന കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ല- ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യയും വ്യക്തമാക്കിയ്ടുണ്ട്

    കേസ് ഇപ്രകാരം

    കേസ് ഇപ്രകാരം

    പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് അമലാ പോളിനെതിരെയുള്ള കേസ്. മാതൃഭൂമി ന്യൂസ് ചാനലാണ് അമലാ പോള്‍, ഫഹദ് ഫാസില്‍, സുരേഷ് ഗോപി തുടങ്ങിയവരുടെ വ്യാജ രജിസ്‌ട്രേഷനും നികുതി വെട്ടിപ്പും സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരുന്നത്.

    വ്യാജ രജിസ്‌ട്രേഷന്‍

    വ്യാജ രജിസ്‌ട്രേഷന്‍

    പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതിനാണ് അമലാ പോളിനെതിരെ െ്രെകംബ്രാഞ്ച് സംഘം കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രജിസ്‌ട്രേഷന് നല്‍കിയ രേഖകള്‍ വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

    മുന്‍കൂര്‍ ജാമ്യം

    മുന്‍കൂര്‍ ജാമ്യം

    കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അമലാ പോള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും, തന്റെ വാദങ്ങള്‍ അറിയിക്കാന്‍ സാവകാശം നല്‍കണമെന്നുമായിരുന്നു നടിയുടെ ആവശ്യം. എന്നാല്‍ അമലാ പോളിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, എത്രയും പെട്ടെന്ന് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും െ്രെകംബ്രാഞ്ച് സംഘം ഹൈക്കോടതിയെ അറിയിച്ചു.

    ചോദ്യം ചെയ്യല്‍

    ചോദ്യം ചെയ്യല്‍

    അമലാ പോളിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ചൊവ്വാഴ്ച പരിഗണിച്ചിരുന്നില്ല. മുന്‍കൂര്‍ ജാമ്യം തേടിയുള്ള ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്നായിരുന്നു നടി ജനുവരി 15 തിങ്കളാഴ്ചയും, പിന്നീട് കഴിഞ്ഞദിവസവും ചോദ്യം ചെയ്യലിന് ഹാജരായത്.

    ആഡംബര കാര്‍

    ആഡംബര കാര്‍

    നടി അമലാപോള്‍ 20 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്താണ് അമലാപോള്‍ നികുതിവെട്ടിപ്പ് നടത്തിയത്. മാതൃഭൂമി ന്യൂസ് ചാനലായിരുന്നു ഇക്കാര്യം ആദ്യം പുറത്തുവിട്ടത്

    English summary
    Amala Paul was NOT arrested, was only asked to clarify a statement in a tax evasion case
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X