For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്പിളി ദേവി മോശം കുട്ടിയല്ല; മുൻഭാര്യയ്ക്ക് സീരിയൽ നല്‍കിയതാണ് ആദിത്യൻ്റെ ദേഷ്യത്തിന് കാരണം: ജീജ സുരേന്ദ്രന്‍

  |

  അമ്പിളി ദേവിയും ആദിത്യന്‍ ജയനും തമ്മിലുള്ള ദാമ്പത്യബന്ധം തകര്‍ന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പ്രചരിച്ചത്. ആദ്യ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. ആരെയും അറിയിക്കാതെ പെട്ടെന്നാണ് ഇരുവരും വിവാഹിതരായത്. ആ സമയത്ത് നടി ജീജ സുരേന്ദ്രന്‍ പറഞ്ഞ ചില കാര്യങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

  സിംപിൾ ലുക്കിലും ഗ്ലാമറസ് വേഷത്തിലും തിളങ്ങി മസൂം ശങ്കർ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  ആദ്യ വിവാഹത്തിന് മുന്‍പ് ഇരുവരും പ്രണയത്തിലാണെന്ന് തനിക്ക് അറിയാമെന്ന് ജീജ പറഞ്ഞത് താരങ്ങള്‍ നിഷേധിച്ചു. അന്ന് ജീജയെ എല്ലാവരും വിമര്‍ശിച്ചെങ്കിലും അത് സത്യമായിരുന്നു എന്ന് വെളിപ്പെടുത്തി ആദിത്യന്‍ എത്തി. അമ്പിളി ആദ്യം വിവാഹം കഴിക്കുന്നതിന് മുന്‍പ് തങ്ങള്‍ പ്രണയത്തിലാണെന്ന് ആയിരുന്നു ആദിത്യന്‍ പറഞ്ഞത്. ഒടുവില്‍ തനിക്കാറിയാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ജീജ.

  അങ്ങനെ അറം പറ്റുന്നൊരു വാക്ക് പറയുന്ന സ്ത്രീയല്ല ഞാന്‍. ആദിത്യനെയും അമ്പിളി ദേവിയെയും ഒരു അമ്മയെ പോലെയാണ് ഞാന്‍ സ്‌നേഹിച്ചത്. മൂന്ന് വര്‍ഷം അവരടുടെ അമ്മയായി അഭിനയിച്ചതുമാണ്. അതിനിടെ അവര്‍ തമ്മില്‍ സ്‌നേഹിക്കുന്നു എന്ന് മനസിലാക്കിയപ്പോള്‍ വലിയ സന്തോഷമായിരുന്നു. പിന്നീട് അവര്‍ രണ്ടാളും മറ്റ് രണ്ട് പേരെ വിവാഹം കഴിച്ചു. ആ ബന്ധങ്ങള്‍ പിരിഞ്ഞ്, അമ്പിളിയും ആദിത്യനും വീണ്ടും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോഴും അവര്‍ ഇനിയുള്ള കാലം സന്തോഷമായി ജീവിക്കട്ടേ എന്നാണ് ആഗ്രഹിച്ചത്.

  അതിനിടെയാണ് ഒരു ചാനല്‍ പരിപാടിയില്‍ ഇപ്പോള്‍ വൈറലാകുന്ന എന്റെ വീഡിയോ വന്നത്. അതില്‍ ഞാന്‍ പറഞ്ഞത് സത്യമാണ്. രണ്ട് പേരും മറ്റൊരു ബന്ധത്തില്‍ നിന്ന് വന്നവരാണ്. അപ്പോള്‍ അതിന്റേതായ ഉത്തരവാദിത്വങ്ങളും ഗൗരവവും കാണിക്കണം എന്നാണ് ഉദ്ദേശിച്ചതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജീജ പറയുന്നു. അമ്പിളിയുടെ ആദ്യ ഭര്‍ത്താവായ ലോവലിനെയും ആദിത്യന്റെ ആദ്യ ഭാര്യയെയും എനിക്ക് അറിയാം. ലോവല്‍ ഒരു സാധു, വളരെ നല്ല പയ്യനാണ്. ആദിത്യന്റെ ആദ്യ ഭാര്യയായ കുട്ടി ഞാന്‍ നിര്‍മ്മിച്ച സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് മടങ്ങി വന്നത്.

  അറിയാവുന്നവരോടൊക്കെ ഞാന്‍ പറയാറുണ്ട്. ജീവിതം അഡ്ജസ്റ്റ്‌മെന്റാണ്. സീരിയല്‍ പോലെയല്ല. ഒരു കല്യാണം പിരിഞ്ഞാല്‍ അടുത്തത് ഇതിലും നല്ലതാണെന്ന് നിങ്ങള്‍ ചിന്തിക്കുമായിരിക്കും. അവിടെ ചെന്ന് ജീവിക്കുമ്പോഴേ അറിയുള്ളു, ആദ്യത്തേത് ഇതില്‍ കൂടുതല്‍ നല്ലതായിരുന്നു എന്നത്. തിരിച്ചും സംഭവിച്ചേക്കാം. ഇല്ലെന്നല്ല, പക്ഷേ ഏതൊരാളും ഒരാളെ വിട്ടിട്ട് മറ്റൊരാളെ കെട്ടുമ്പോള്‍ ഉപേക്ഷിച്ച ആളെക്കാള്‍ നല്ലത് വേണം പുതിയത് തിരഞ്ഞെടുക്കാന്‍. സ്വഭാവത്തിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. സമ്പത്തും മറ്റുമൊക്കെ പിന്നീടുള്ള കാര്യമാണ്.

  ആദിത്യന് എന്നോട് ദേഷ്യമുണ്ടാവാന്‍ കാരണം അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്ക് ഞാന്‍ സീരിയലില്‍ അവസരങ്ങള്‍ വാങ്ങി കൊടുത്തത് കൊണ്ടാണ്. ആ കുട്ടി എന്നെ വന്ന് കണ്ടു, ഒരു റീ എന്‍ട്രി വേണം. സഹായിക്കണം ചേച്ചീ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സഹായിച്ചു. അപ്പോള്‍ ചെയ്ത് കൊണ്ടിരുന്ന സീരിയലില്‍ അനുയോജ്യമായ വേഷം വന്നപ്പോള്‍ ഞാന്‍ സംവിധായകനോട് സംസാരിച്ച് അത് വാങ്ങി കൊടുത്തു. അത് മാത്രമാണ് ആദിത്യന് എന്നോടുള്ള ദേഷ്യം. അല്ലാതെ ആദിത്യന്‍ എന്നല്ല ആര്‍ക്കും ഞാനൊരു ദോഷവും ചെയ്തിട്ടില്ല.

  ആ വീഡിയോ കണ്ട എല്ലാവരും ജീജ പറഞ്ഞത് സത്യമായെന്ന് ഇപ്പോള്‍ പറയുന്നുണ്ട്്. അത് സംപ്രേക്ഷണം ചെയ്ത കാലത്ത് മറിച്ചാണ് സംഭവിച്ചത്. ഞാന്‍ നെഗറ്റീവ് പറയുന്നു എന്ന തരത്തിലായിരുന്നു പ്രചരണം. അമ്പിളിയോടുള്ള സ്‌നേഹം കാരണമാണ് ഞാന്‍ അന്നങ്ങനെ പറഞ്ഞത്. പിന്നീട് അവരൊന്നിച്ചുള്ള ചിത്രങ്ങളും അപ്പുവിനെ ആദിത്യന്‍ സ്‌നേഹിക്കുന്നതൊക്കെ കണ്ടപ്പോള്‍ വലിയ സന്തോഷമായിരുന്നു. അവരുടെ ജീവിതം നന്നായിരിക്കട്ടേ ഈശ്വരാ എന്നാണ് പ്രാര്‍ഥിച്ചത്. നാല് ദിവസം മുന്‍പ് അമ്പിളിയുടെ വീഡിയോ കണ്ടപ്പോഴും മോശമായി ഒന്നും സംഭവിക്കരുതേ എന്നാഗ്രഹിച്ചു. എനിക്കിപ്പോള്‍ വലിയ വേദനയുണ്ട്. അമ്പിളിയുടെ സങ്കടം എനിക്ക് കാണാന്‍ വയ്യ.

  കുട്ടി ആരാധികയോട് കുശലാന്വേഷണം നടത്തി | Mammootty | Filmibeat Malayalam

  സത്യം പറയാമല്ലോ, അമ്പിളി ഒരു മോശം വ്യക്തിയല്ല. അഭിനയിക്കാന്‍ വന്ന കാലം മുതല്‍ ഞങ്ങള്‍ക്ക് അറിയാം. ഇപ്പോള്‍ വരുന്ന ആരോപണങ്ങളില്‍ പറയും പോലെ ഒരാളല്ല അവള്‍. ഇനി ആ രണ്ട് മക്കളെ വളര്‍ത്താന്‍ ആ കുട്ടി എത്ര കഷ്ടപ്പെടണം. ചെറിയ പെണ്‍കുട്ടിയല്ലേ. ചെറിയ പ്രായവും. നിഷ്‌കളങ്കയാണ് അവള്‍. അവളുടെ സ്‌നേഹവും അങ്ങനെയാണ്. അത് അര്‍ഹിക്കുന്നവന് കിട്ടണമായിരുന്നു. അമ്പിളിയുടെ സങ്കടത്തില്‍ എനിക്ക് നല്ല വേദനയുണ്ട്. ആ രണ്ട് മക്കളെ വളര്‍ത്താന്‍ അവള്‍ക്ക് ഒരുപാട് വര്‍ക്കുകള്‍ കിട്ടണമേയെന്നാണ് പ്രാര്‍ഥന. അറിയാവുന്ന പ്രൊഡ്യൂസര്‍മാരോട് ഞാനും പറയും. കാരണം രണ്ട് മക്കളുടെ ആഹാരം, വളര്‍ത്തേണ്ട ഉത്തരവാദിത്വം, അത് അമ്പിളിയിലാണ്. അമ്പിളി നല്ലൊരു അമ്മയാണ്. അവളെ സഹായിക്കേണ്ടത് സുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ്.

  English summary
  Ambili-Aadithyan Issue: Jeeja Surendran Revealed About Ambili's First Husband And Aadithyan's First Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X