For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ അവസ്ഥയിലെങ്കിലും ജീവിക്കാന്‍ വിടൂ! വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് അമ്പിളി ദേവി! കുറിപ്പ് വൈറല്‍!

|

സീരിയല്‍ മേഖലയില്‍ സജീവമായ അമ്പിളി ദേവിയും ആദിത്യനും അടുത്തിടെയായിരുന്നു വിവാഹിതരായത്. നിരവധി പരമ്പരകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സെറ്റുകളിലേക്ക് എത്തിയതിന് ശേഷമാണ് ഭാര്യയായി അഭിനയിക്കുന്നത് അമ്പിളിയാണെന്ന് അറിയാറുള്ളതെന്ന് ആദിത്യന്‍ ജയന്‍ പറയുന്നു. അമ്പിളി ദേവിക്കൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് അമ്പിളി ദേവി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങള്‍ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്.

വിവാഹം കഴിഞ്ഞത് മുതല്‍ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ആദിത്യനെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയായിരുന്നു അമ്പിളി ദേവി നല്‍കിയത്. ഇപ്പോഴിതാ മകനെ നോക്കുന്നതിനെക്കുറിച്ചും ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുന്നതിനെക്കുറിച്ചുമൊക്കെയുള്ള കാര്യത്തെക്കുറിച്ചാണ് വിമര്‍ശനം. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി എത്തിയിരിക്കുകയാണ് അമ്പിളി ദേവി. ഫേസ്ബുക്ക് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

പിന്നെ എന്റെ കുഞ്ഞിനെ ഇപ്പോൾ ഒരാൾ മകനെ പോലെ നോക്കുന്നതാണോ കുറ്റം അതോ ജോളി ചെയ്ത പോലെ ആസിഡ് കൊടുത്തു കൊല്ലണോ?

2019 ജനുവരി 25ന് പറഞ്ഞു ആദിത്യൻ കുഞ്ഞിനെ നോക്കില്ല കൊല്ലും ഇപ്പോൾ നോക്കിയപ്പോൾ അത് കുറ്റം,പിന്നെ ഞങ്ങൾ പോസ്റ്റ്‌ ഇടുന്നത് ഞങ്ങളുടെ ഫേസ് ബുക്കിൽ ആണ്. അത് ഞങ്ങളുടെ സുഹൃത്തുക്കളും ഞങ്ങളെ ഇഷ്ടപ്പെടുന്നവരും അറിയാൻ ആണ്.അത് മാധ്യമങ്ങൾ വാർത്ത ആക്കുന്നത് ഞങ്ങളോടുള്ള സ്നേഹം കൊണ്ടാണ് അതിന്റെ അടിയിൽ വന്നിട്ട് കമന്റ്‌ ഇടുന്നത് നല്ലതാ പക്ഷേ കാര്യം അറിഞ്ഞിട്ടു വേണം.

ഒരു കോടതി അനുവദിച്ച 2500 രൂപ പോലും തരാത്ത മാന്യമാരാണ് കൂട്ടുകാരെ കൊണ്ട് കമന്‍റ് ഇടീപ്പിക്കുന്നതു. ഒന്നും കൊടുക്കാൻ കഴിവില്ലേൽ മിണ്ടാതെ ഇരിക്കു, കൂടെ ഉള്ളപ്പോൾ സ്വന്തം കാര്യം നോക്കിയാണല്ലോ ജീവിച്ചത് ഇങ്ങനെ രണ്ടു പേര് ഉള്ളത് പോലും ഓർത്തില്ല, സ്വന്തം കുറവ് മറച്ചു വെച്ച് നാണമില്ലാതെ പുറകെ നടക്കുകയാണ്.

ഇനി ചില രേഖകൾ ഞാൻ അങ്ങ് പുറത്തു വിടും നാറും കുടുംബം അടക്കം,ജോളിമാര് എവിടെയൊക്കെ ഉണ്ടെന്നു പറയണോ ഞാൻ. കുറേ നാണമില്ലാത്ത കൂട്ടുകാര്‍ എന്റെ വീട്ടിൽ വന്നിരുന്നു കൂട്ടുകാരന്റെ കുറ്റവുംപറഞ്ഞ്. ഞങ്ങളാണ് അപ്പുവിന് ഡ്രസ്സ്‌ വാങ്ങി അവന്റെ കയ്യിൽ കൊടുത്ത് വിട്ടത് എന്ന് ഇവിടെ വന്നു വിളമ്പിയിട്ടു കമന്റ്‌ ഇട്ടു കൂട്ടുപിടിക്കുന്നു കഷ്ടം"പിന്നെ വേറെ ഒരാളുടെ കുഞ്ഞിനെ പൊന്നു പോലെ സ്നേഹിക്കുന്ന ഈ മനുഷ്യൻ സ്വന്തം കുഞ്ഞിനെ എങ്ങനെ സ്നേഹിച്ചു ഇപ്പോൾ എങ്ങനെ സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയാം.

എന്‍റെ കുഞ്ഞിനെ കോടതി കയറ്റിയത് പോലെ ആ കുഞ്ഞിനെ കോടതി കയറ്റാത്തത് ആ കുഞ്ഞിന്റെ ഭാവിയെ ഓർത്താണ്,നേരത്തെ എന്റെ വീട്ടുകാരോടും എന്നോടും കാണിച്ച ഷോ ഇനി കാണിക്കാൻ നോക്കണ്ട നാണംകെട്ടു പോകും,ഇവിടെ ഞങ്ങളേക്കാളും വലിയ താരങ്ങൾ വേറെ കല്യാണം കഴിക്കുന്നു സ്വന്തം കുഞ്ഞിനെ പോലെ വേറെ ഒരാളുടെ കുഞ്ഞിനെ നോക്കുന്നു പിന്നെ പ്രസവിക്കുന്നു ആ കുഞ്ഞിന്റെ അമ്മ ആ അച്ഛന്റെയും അമ്മയുടെയും പുറകിൽ പോകുന്നില്ല എന്തുകൊണ്ട് അത് മാന്യത കുഞ്ഞുങ്ങൾ സുരക്ഷിതമായി ഇരിക്കണം ഇവിടെ രണ്ടു മക്കളും സുരക്ഷിതരായിട്ടാണ് ഇന്നു കഴിയുന്നത്.

കുഞ്ഞിനെ കാണിക്കുന്നില്ല പോലും കാണാൻ വന്നപ്പോഴുണ്ടായ സംഭവങ്ങൾ എല്ലാം ഇവിടെ ഉണ്ട്, 5 വയസ്സ് വരെ സ്നേഹിക്കാത്ത സ്നേഹം ഇനി കാണിക്കാൻ പോകുന്നത് നുണ പറഞ്ഞോ അതിൽ ഒരു അന്തസ്സ്‌ വേണം,നിങ്ങളൊക്കെ വാ കൊണ്ട് പറയും ഞാന്‍ തെളിവ് കൊണ്ട് സംസാരിക്കും.സത്യം വിട്ടു ഒരു പ്രവർത്തിയും ഇന്നുവരെ ചെയ്തിട്ടില്ല, എന്റെ അപ്പു വയറ്റില്‍ ഉള്ളപ്പോള്‍ നല്ല ആഹാരം കഴിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. വേണ്ട സമാധാനം കിട്ടിയിട്ടില്ല, ഇന്നു എനിക്ക് കിട്ടുന്നു എല്ലാം അത് ഈശ്വരൻ അല്ലാതെ ആർക്കും തകർക്കാൻ ആകില്ല.

വ്യക്തി വിരോധം വെച്ച് തൊഴിൽ വരെ നശിപ്പിക്കുവാ അത്ര വിഷമം ഉണ്ടായിട്ടും ചിരിച്ചു കൊണ്ട് എന്റെ മോന്റെയും എന്റെയും എന്റെ കുടുംബത്തിന്റെയു സന്തോഷം സാധിച്ചു തരുന്ന ഒരു മനുഷ്യനെ കുറച്ചൊന്നുമല്ല ദ്രോഹിക്കുന്നത്, ഭാര്യവീട്ടിൽ നിന്നു കമ്മീഷൻ അടിക്കുന്ന ഒരാൾ അല്ല ആദിത്യൻ, എന്റെ ഈ അവസ്ഥയിൽ എങ്കിലും ജീവിക്കാൻ വിട്, ആദിത്യൻറ് കുറവ് ഞാൻ സഹിച്ചോളാം.

ഇനി എന്തായാലും ക്യാഷ് മുടക്കായി എന്നെയും എന്റെ കുഞ്ഞിനേയും നോക്കി സോപ്പ് ഇടേണ്ട കാര്യമില്ല കെട്ടോ, അതിന്റെയും ടൈം കഴിഞ്ഞു, പിന്നെ മൂന്നു കൂട്ടുകാരന്മാര് വന്നിരുന്ന് കുമ്പസരിക്കുന്ന വീഡിയോ ഇവിടെ ഉണ്ട്. കൂട്ടുകാരൻ എന്നെ പറ്റിച്ച കഥകൾ എന്റെ പണം മുടക്കി സ്ഥലം വാങ്ങി കമ്മീഷൻ അടിച്ചത് വരെ അതങ്ങു പോസ്റ്റ്‌ ചെയ്യും ഞാൻ. ഇതായിരുന്നു അമ്പിളി ദേവിയുടെ കുറിപ്പ്.

English summary
Ambili Devi's latest post viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more