For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയിലെ പ്രശ്‌ന പരിഹാര സമിതിയിലേക്ക് താനില്ലെന്ന് മഞ്ജു വാര്യര്‍! സംഘടനയുടെ ക്ഷണം നിരസിച്ചു!

  |
  അമ്മയിലെ പ്രശ്‌ന പരിഹാര സമിതിയിലേക്ക് താനില്ലെന്ന് മഞ്ജു വാര്യര്‍

  കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമണത്തിനിരയായ സംഭവത്തിന് പിന്നാലെയായാണ് സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന പല മോശം കാര്യങ്ങളെക്കുറിച്ചും താരങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. മറ്റേതൊരു മേഖലയേയും പോലെ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടേണ്ടി വരുന്ന ചൂഷണത്തെക്കുറിച്ച് താരങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് വനിതകള്‍ക്കായി ഒരു സംഘടനയെന്ന ആശയം ഉരുത്തിരിഞ്ഞ് വന്നതും വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് രൂപീകരിച്ചതും. മഞ്ജു വാര്യര്‍, പാര്‍വതി, റിമ കല്ലിങ്കല്‍, പത്മപ്രിയ, അഞ്ജലി മേനോന്‍, ബീന പോള്‍ തുടങ്ങി നിരവധി പേരാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായെത്തിയത്.

  ബാലഭാസ്ക്കറിന് അപ്പോഴും ബോധമുണ്ടായിരുന്നു! അദ്ദേഹം തലയനക്കുന്നുണ്ടായിരുന്നുവെന്ന് സാക്ഷിയായ ഡ്രൈവര്‍

  ആക്രമണത്തിനിരയായ താരത്തെയും കുറ്റാരോപിതനായ നടനേയും ഒരുപോലെ പരിഗണിക്കുന്ന അമ്മയുടെ നിലപാടിനെ വിമര്‍ശിച്ച് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായാണ് ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ വിയോജിപ്പറിയിച്ച് വനിതാസംഘടന രംഗത്തെത്തിയിരുന്നു. ഈ തീരമാനം പുന:പരിശോധിക്കമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. വനിതാ സംഘടനയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി രണ്ട് തവണ യോഗം നടത്തിയെങ്കിലും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് അവര്‍ പത്രസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചത്. നവകേരള നിര്‍മ്മാണത്തിനായി ഫണ്ട് സംഘടിപ്പിക്കുന്നതിനായി നടത്തുന്ന അമ്മയുടെ ഷോയ്ക്ക് മുന്‍പ് വനിതകള്‍ക്കായി പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

  സുമലതയെ ചേര്‍ത്തുപിടിച്ച് മകന്‍! അഭിഷേകിന്റെ ആദ്യ സിനിമ പൂര്‍ത്തിയാവുന്നതിനും മുന്‍പേ ആ വിയോഗം!

   പ്രശ്‌ന പരിഹാര സമിതി രൂപീകരിച്ചു

  പ്രശ്‌ന പരിഹാര സമിതി രൂപീകരിച്ചു

  അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള തീവ്രശ്രമത്തിലാണ് കേരളം. പ്രളയത്തില്‍ വിറുങ്ങലിച്ച് നിന്ന കേരളത്തെ സഹായിക്കാനായി താരങ്ങളും മുന്നിട്ടിറങ്ങിയിരുന്നു. ക്യാംപുകളിലേക്കെത്തിയും നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയുമൊക്കെയായിരുന്നു താരങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. അമ്മയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 60 ലക്ഷം രൂപ നല്‍കിയിരുന്നു. വിദേസത്ത് വെച്ച് നടത്തുന്ന പരിപാടിക്ക് മുന്നോടിയായി വനിതകള്‍ക്കായി പ്രശ്‌ന പരിഹാര സമിതി രൂപീകരിക്കണമെന്ന് വനിതാ താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഡബ്ലുസിസി അംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. അവരുടെ ആവശ്യപ്രകാരം സമിതി രൂപീകരിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  മഞ്ജു വാര്യരെ ക്ഷണിച്ചു

  മഞ്ജു വാര്യരെ ക്ഷണിച്ചു

  സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്ന താരങ്ങളിലൊരാളാണ് മഞ്ജു വാര്യര്‍. ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണ നല്‍കി താരം തുടക്കം മുതലേ ഒപ്പമുണ്ട്. അടുത്തിടെ നടന്ന വനിതാ സംഘടനയുടെ പത്രസമ്മേളനത്തില്‍ താരം പങ്കെടുത്തിരുന്നില്ല, താരത്തിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നിലപാടുകള്‍ മാറിയിട്ടില്ലെന്നും പലരെയും പരസ്യമായി എതിര്‍ക്കേണ്ടി വരുന്നതില്‍ താല്‍പര്യമില്ലാത്തതിനാലാവും താരം മുന്നിട്ടിറങ്ങാത്തതെന്നുമായിരുന്നു സംഘടനയിലെ അംഗങ്ങള്‍ പറഞ്ഞത്. അമ്മയുടെ ഷോയുമായി ബന്ധപ്പെട്ട് വനിതകള്‍ക്കായി രൂപീകരിക്കുന്ന പ്രശ്‌ന പരിഹാര സമിതിയില്‍ അംഗമാവുന്നതിനായി താരത്തിന്റെ പേര് ഉയര്‍ന്നിരുന്നുവെന്നും ഇത് പ്രകാരം താരവുമായി ബന്ധപ്പെട്ടിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  വിസമ്മതം അറിയിച്ച് താരം

  വിസമ്മതം അറിയിച്ച് താരം

  അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗം ഇക്കാര്യത്തെക്കുറിച്ച് മഞ്ജു വാര്യരുമായി സംസാരിച്ചിരുന്നുവെന്നും സമിതിയില്‍ ചേരാനാവില്ലെന്നാണ് താരം അറിയിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ഫോണിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. താല്‍ക്കാലികമായി സമിതിയിലിരിക്കാന്‍ തയ്യാറല്ലെന്നും അസൗകര്യമുണ്ടെന്നും താരം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ ഷോ കഴിഞ്ഞ് ഒന്‍പതിനാണ് താരങ്ങള്‍ തിരിച്ചെത്തുന്നത്. അതുവരെയാണ് സമിതിയുടെ കാലാവധി.

  അംഗങ്ങളായെത്തിയത്

  അംഗങ്ങളായെത്തിയത്

  ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്ത്, ശ്വേത മേനോന്‍ എന്നിവര്‍ക്കൊപ്പം ജഗദീഷും ഈ സമിതിയിലുണ്ട്. ഇത് കൂടാതെ സമിതിയില്‍ പുറത്തുനിന്നൊരാള്‍ വേണമെന്നുള്ളതിനാല്‍ അഡ്വ. പ്രീതി രാമകൃഷ്ണനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 7നാണ് ഒന്നാണ് നമ്മള്‍ നടക്കുന്നത്. അബുദാബിയില്‍ വെച്ചാണ് പരിപാടി.

   റിഹേഴ്‌സല്‍ ക്യാംപിലേക്ക്

  റിഹേഴ്‌സല്‍ ക്യാംപിലേക്ക്

  നവംബര്‍ 29 മുതല്‍ താരങ്ങളെല്ലാം ഒന്നാണ് നമ്മളിന്റെ റിഹേഴ്‌സല്‍ ക്യാംപിലേക്കെത്തും. നിസവിലെ തിരക്കുകളെല്ലാം മാറ്റി വെച്ച് റിഹേഴ്‌സലിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് പലരും. ധനശേഖരണാര്‍ത്ഥം നടത്തുന്ന ഷോയില്‍ മുന്‍നിര താരങ്ങളും യുവതാരനിരയും ഒന്നടങ്കം അണിനിരക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തെ സുനാമി ദുരന്തത്തിന് ശേഷവും ഇത്തരത്തില്‍ പരിപാടി നടത്തി ധനശേഖരണം നടത്തിയിരുന്നു.

  അബുദാബിയിലെ ഷോ

  അബുദാബിയിലെ ഷോ

  വിദേശ രാജ്യങ്ങളില്‍ എവിടെയും വെച്ച് ഷോ നടത്തിയിട്ടേ കാര്യമുള്ളൂവെന്നായിരുന്നു താരങ്ങള്‍ വ്യക്തമാക്കിയത്. ഇത് പ്രകാരമാണ് അമ്മയുടെ പ്രത്യേക പരിപാടി അബുദാബിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. താരങ്ങളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നിര്‍മ്മാതാക്കള്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സിനിമകളുടെ ചിത്രീകരണം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിലൂടെ ഭാരിച്ച നഷ്ടമാണ് തങ്ങള്‍ക്ക് സംഭവിക്കുകയെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.

  English summary
  AMMA formed special cell for women
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X