For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനെച്ചൊല്ലിയുള്ള പോര് മുറുകുന്നു! AMMA യുടെ ഇരട്ടത്താപ്പിനെതിരെ ഡബ്ലുസിസി! തിലകന്‍റെ കാര്യവും?

  |

  സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു നടി ആക്രമണത്തിനിരയായത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നടിക്ക് നീതിയുറപ്പാക്കണമെന്നുമാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ അന്നേ രംഗത്തിറങ്ങിയിരുന്നു. നടിക്ക് നീതിയുറപ്പാക്കുന്നതിനായുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് അന്ന് സംഘടന ഉറപ്പ് നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യവും അന്ന് ഉയര്‍ന്നുവന്നിരുന്നു. പ്രത്യേക യോഗത്തിന് ശേഷമായിരുന്നു ഇക്കാര്യം തീരുമാനിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും രമ്യ നമ്പീശനുമൊക്കെ അന്നത്തെ യോഗത്തില്‍ പഹ്‌കെടുത്തിരുന്നു.

  സുരാജിനും ചാനലിനുമെതിരെ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ്? പാരയിലൂടെ കരയിപ്പിക്കുന്നവനല്ല കലാകാരന്‍

  ഇന്നസെന്റിന് പിന്നാലെയായി മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തെത്തിയപ്പോള്‍ ദിലീപിനെ തിരികെ സംഘടനയിലേക്ക് കൊണ്ടുവരാനായി തീരുമാനിച്ചിരുന്നു. പുതിയ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായാണ് ഈ വിഷയം ചര്‍ച്ചയ്‌ക്കെത്തിയത്. യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും ഇക്കാര്യത്തിന് അനുകൂലമായ മറുപടിയായിരുന്നു നല്‍കിയത്. ഇതേക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് നടിയും അടുത്ത സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെച്ചത്. ദിലീപിനെ തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ കത്ത് നല്‍കിയിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാനായി നേരത്തെ യോഗം ചേര്‍ന്നുവെങ്കിലും ധാരണയാവാതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലെ പ്രധാന വിഷയവും ഇതായിരുന്നു. കൊച്ചിയില്‍ നടന്ന യോഗത്തിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  കുഞ്ഞുമോള്‍ നെഞ്ചിലുറങ്ങുവാ! ഫോണെടുത്താല്‍ അവളുണരും! ബാലു അന്ന് പറഞ്ഞത്? കാണൂ!

  നടിമാരുടെ കത്ത്

  നടിമാരുടെ കത്ത്

  ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്നതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് ഡബ്ലുസിസിയിലെ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തിനിരയായ നടിയേയും കുറ്റാരോപിതനായ താരത്തെയും ഒരേ പോലെ പരിഗണിക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഈ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് പാര്‍വതിയും പത്മപ്രിയയും രേവതിയും ചേര്‍ന്ന് അമ്മയ്ക്ക് കത്ത് നല്‍കിയത്. നേരത്തെയും കത്ത് നല്‍കിയിരുന്നുവെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ വീണ്ടും കത്തുമായി നടിമാര്‍ സംഘടനയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ യോഗത്തിലെ പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു ഇത്.

  ജനറല്‍ ബോഡിയില്‍ തീരുമാനമെടുക്കും

  ജനറല്‍ ബോഡിയില്‍ തീരുമാനമെടുക്കും

  എക്‌സിക്യൂട്ടീവ് യോഗത്തില്‍ ദിലീപ് വിഷയത്തെക്കുറിച്ച് തീരുമാനിക്കാനാവില്ലെന്നും ജനറല്‍ ബോഡിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമാണ് പ്രസിഡന്റായ മോഹന്‍ലാല്‍ പറഞ്ഞത്. കത്ത് നല്‍കിയ നടിമാരെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കിയൊരു കാര്യം കൂടിയായിരുന്നു ഇത്.

  ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം

  ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം

  തങ്ങള്‍ നല്‍കിയ കത്തിന് മറുപടി ലഭിക്കുന്നതും ദിലീപ് വിഷയത്തില്‍ തീരുമാനമെടുക്കുന്നതും അധികം വൈകിപ്പിക്കരുതെന്ന് നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ അമ്പത് ചൊവ്വാഴ്ചയ്ക്കുള്ളില്‍ ഇതേക്കുറിച്ചുള്ള തീരുമാനം അറിയിക്കണമെന്നും നടിമാര്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നാം തവണയാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് നടിമാര്‍ അമ്മയ്ക്ക് കത്ത് നല്‍കിയത്. തങ്ങള്‍ നല്‍കിയ നിര്‍ദേശത്തെക്കുറിച്ച് മറുപടി വേണമെന്നാവശ്യപ്പെട്ട് ഇത്തവണ രേവതിയാണ് കത്ത് നല്‍കിയത്.

   ദിലീപിനെ സംഘടനയില്‍ തിരികെ പ്രവേശിപ്പിക്കരുത്

  ദിലീപിനെ സംഘടനയില്‍ തിരികെ പ്രവേശിപ്പിക്കരുത്

  നടി ആക്രമണത്തിനിരയായ കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തിരികെ സംഘടനയില്‍ പ്രവേശിപ്പിക്കരുത്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള നീക്കം നടന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും അമ്മ പിന്‍മാറണമെന്നാണ് നടിമാര്‍ ആവശ്യപ്പെട്ടത്. ഇരയേയും കുറ്റക്കാരനെയും ഒരുപോലെ പരിഗണിക്കുന്ന സമീപനം മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

  തിലകന്റെ കാര്യത്തില്‍ ഇതായിരുന്നില്ലല്ലോ?

  തിലകന്റെ കാര്യത്തില്‍ ഇതായിരുന്നില്ലല്ലോ?

  നേരത്തെ തിലകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചപ്പോള്‍ ജനറല്‍ ബോഡി യോഗം ചേരുകയോ നിയമോപദേശം തേടുകയോ ചെയ്തിരുന്നില്ലെന്നും നടിമാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെയാണ് സംഘടനയുടെ ഇരട്ടത്താപ്പിനെക്കുറിച്ചുള്ള കാര്യം പരസ്യമായി മാറിയത്. അച്ചടക്ക കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം 2010 ഏപ്രിലിലായിരുന്നു തിലകന്റെ അംഗത്വം റദ്ദാക്കിയത്. അമ്മയും സൂപ്പര്‍ താരങ്ങളും ചേര്‍ന്ന് സിനിമയെ കൈപ്പിടിയില്‍ ഒതുക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു തിലകന്‍. അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ നല്‍കിയ കത്തും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

  സംഘടനയ്ക്ക് തലവേദന

  സംഘടനയ്ക്ക് തലവേദന

  ദിലീപ് വിഷയത്തെച്ചൊല്ലി വീണ്ടും പുകയുകയാണ് സംഘടന. വനിതാ സംഘടനയിലെ അംഗങ്ങളുടെ ആവശ്യം പരിഗണിച്ചാല്‍ അമ്മയിലെ ഒരു വിഭാഗം സംഘടന വിടും. ദിലീപിനെ സംഘടനയിലേക്ക് തിരികെ പ്രവേശിപ്പിക്കണമെന്ന ശക്തമായ വാദം ഉന്നയിച്ചത് ഇവരാണ്. ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയം പരിഗണിക്കുന്നതോടെ താല്‍ക്കാലികമായി ആശ്വസിക്കാനാവുമെന്നാണ് മോഹന്‍ലാലും സംഘവും കരുതുന്നത്.

  English summary
  Mohanlal's reply to actress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X