twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിത്രത്തിന് പിന്നിലെ ആരുമറിയാത്ത ഒരു ചരിത്രം

    By Aswathi
    |

    പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'ചിത്രം' എന്ന ചിത്രത്തെ കുറിച്ച് ചോദിക്കുമ്പോള്‍ മലയാളികല്‍ക്ക് നൂറ് നാവാണ്. ഇപ്പോഴുണ്ടോ അങ്ങനെയുള്ള സിനിമ വല്ലതും ഇറങ്ങുന്നു, അതൊക്കെയായിരുന്നു സിനിമ, റൊമാന്റിക് കോമഡി എന്നൊക്കെ പറഞ്ഞാല്‍ അത് ചിത്രമാണ്.

    എന്നാല്‍ ഈ ചിത്രത്തിന് പിന്നില്‍ അധികമാരും അറിയാത്ത ഒരു ചരിത്രമുണ്ട്. 1988, ഡിസംബര്‍ 23 നാണ് അത് സംഭവിച്ചത്. ഹിറ്റുകള്‍ മാത്രം പിറന്ന മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ നിന്ന് മറ്റൊരു ചിത്രം കൂടെ, ചിത്രം. അന്നാണ് ചിത്രം റിലീസ് ചെയ്തത്.

    chithram

    പക്ഷെ ചിത്രം റിലീസ് ചെയ്ത് ഒന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിയേറ്ററിലേക്ക് ഒരു തള്ളിക്കയറ്റമില്ല. എന്താവും കാരണം എന്നന്വേഷിച്ചപ്പോഴല്ലേ കാരണം പിടിക്കിട്ടിയത്. പതിനാല് ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1988 ഡിസംബര്‍ 9നാണ് ഇതേ ടീമിന്റെ 'വെള്ളാനകളുടെ നാട്' റിലീസ് ചെയ്തത്.

    മറ്റെല്ലാ ചിത്രങ്ങളെയും പിന്തള്ളി വെള്ളാനകളുടെ നാട് തിയേറ്ററുകള്‍ കീഴടക്കുകയാണ്. അതിനിടില്‍ ചിത്രം എന്ന പുതിയ ചിത്രത്തിനെ ആരും ശ്രദ്ധിച്ചില്ല. തിയേറ്ററില്‍ അധികം തിരക്കുകളില്ലാതെയാണ് ആദ്യ ആഴ്ചകളില്‍ ചിത്രം ഓടിയത്.

    എന്നാല്‍ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ പിന്നെ സംഭവിച്ചത് ചരിത്രമാണ്. ആറ് കോടിയ്ക്കുമേലെ കളക്ഷന്‍ നേടി, 365 ദിവസങ്ങളിലേറെ പ്രദര്‍ശിപ്പിച്ച മലയാളത്തിലെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രം!

    കടപ്പാട്: സിനിമാസ്‌കോപ്പ്

    English summary
    An untold story behind Mohanlal's Chithram directed by Priyadarshan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X