twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലിസം പോലെയല്ല, അനന്യയുടെ കല്യാണിസം

    By Aswathi
    |

    മോഹന്‍ലാലിന്റെ ലാലിസം കഴിഞ്ഞു. ഇനി അനന്യയുടെ കല്യാണിസമാണ്. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ശക്തമായ ഒരു സ്ത്രീ പക്ഷ സിനിമയുമായി അനന്യ തിരിച്ചുവരുന്നു. കൈലാഷും അനന്യയും താരജോഡികളായെത്തുന്ന ചിത്രം ഇന്ന് (06-03-2015) തിയേറ്ററുകളിലെത്തും. താരാധിപത്യം അടക്കിവാഴുന്ന മലയാള സിനിമയില്‍ ഇടക്കിടക്ക് വന്നു പോകുന്ന സ്ത്രീ പക്ഷ സിനിമകളില്‍ ഒന്നായാണ് കല്യാണിസവും എത്തുന്നത്.

    പരിപൂര്‍ണമായും ദുബൈ (യു എ ഇ)യില്‍ ചിത്രീകരിച്ച ആദ്യത്തെ നായികാ പ്രാധാന്യമുള്ള ചിത്രം എന്ന പ്രത്യേകതയും കല്യാണിസത്തിനുണ്ട്. ഒരു രംഗം പോലും കേരളത്തില്‍ ചിത്രീകരിച്ചിട്ടില്ലെങ്കിലും മലയാളിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരു വിഷയയമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു യഥാര്‍ത്ഥ സംഭവം ആണ് ചിത്രത്തിന്റെ ആധാരമെങ്കിലും യാഥാര്‍ഥ്യവും ഫിക്ഷനും ഇടകലര്‍ന്നുള്ള ഒരു സിനിമാറ്റിക് ശൈലി ആണ് ചിത്രത്തില്‍ സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്.

    kallyanism

    ഇംഗ്ലീഷ് ഹ്രസ്വചിത്രങ്ങളിലൂടെയും ഡോകുമെന്ററികളിലൂടെയും ശ്രദ്ധേയനായ അനുറാമാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ടൈറ്റില്‍ റോളിലെത്തുന്നത് അനന്യയാണെന്ന് പറയേണ്ടതില്ലല്ലോ. മുകേഷ്, കൈലാഷ്, ആദില്‍ ഇബ്രാഹിം, ഋഷി പ്രകാശ്, ഷാനില്‍ നാസ്സര്‍, കൊച്ചു പ്രേമന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ച ജാസ്സി ഗിഫ്റ്റ് 'കാറ്റും മഴയും' എന്ന ഗാനം ഈ ചിത്രത്തില്‍ പാടി അഭിനയിക്കും എന്നതും പ്രത്യേകതയാണ്.

    ബ്ലേഡ് മാഫിയയുടെ പിടിയില്‍പെട്ട് വിദേശത്ത് കുടുങ്ങിപ്പോകുന്ന ഒരു കുടുംബത്തിന്റെയും അതില്‍ നിന്ന് കുടുംബത്തെ രക്ഷിക്കാന്‍ വേണ്ടി കച്ചകെട്ടി ഇറങ്ങുന്ന ഒരു നാട്ടിന്‍പുറത്തുകാരി വീട്ടമ്മയുടെ കൗശലങ്ങളുടെയും കഥയാണ് കല്യാണിസം. നവാഗതനായ ബിനു പള്ളിക്കല്‍ ഛായാഗ്രഹണവും പ്രവീണ്‍ എം കെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

    ബിനു ശ്രീ കോട്ടൂര്‍, സ്റ്റില്‍സ് സുരേഷ് കണിയാപുരം എന്നിവരുടെ വരികള്‍ക്ക് രാജേഷ് മോഹന്‍ ഈണം പകര്‍ന്നിരിയ്ക്കുന്നു. ഒരു പറ്റം പ്രവാസികളുടെ കൂട്ടായ്മയില്‍ നിന്നും ഉരുത്തിരിഞ്ഞ ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുബൈയിലെ ഫോര്‍ ഫിലിംസിന്റെ ബാനറില്‍ അഭിലാഷ് മല്ല്യ, പ്രജീഷ് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ്.

    English summary
    Anannya's Kalyanism from today, 6th March 2015
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X