Don't Miss!
- Automobiles ആക്ടിവയും ഷൈനും വാങ്ങാൻ ആളുകളുടെ ക്യൂ, ഹോണ്ട ഇതുവരെ വിറ്റത് 6 കോടി ഇരുചക്ര വാഹനങ്ങൾ
- Lifestyle ഒരു പ്രായത്തിന് ശേഷം അടിവയറ്റില്‍ വേദന കൂടുതല്‍: പതിയേ ക്യാന്‍സര്‍ വളരുന്നു?
- Sports IPL 2024: സഞ്ജുവും റിഷഭും നേര്‍ക്കുനേര്‍, തോറ്റ ക്ഷീണത്തില്‍ ഡല്‍ഹി- ടോസ് 7 മണിക്ക്
- News 'എന്നേയും ആം ആദ്മിയേയും ഇല്ലാതാക്കുകയാണ് ഇഡിയുടെ ലക്ഷ്യം'; കോടതിയിൽ ഇഡിക്കെതിരെ കെജ്രിവാൾ
- Travel ചില്ലറ നോക്കി സമയം കളയേണ്ട! യുപിഐ വഴി ഇനി ട്രെയിനിൽ ജനറൽ ടിക്കറ്റ് എടുക്കാം...
- Finance എഫ്.ഡിയിലൂടെ 2 വർഷം കൊണ്ട് വരുമാനം വർധിപ്പിക്കാം, മികച്ച പലിശ ഈ ബാങ്കിലുണ്ട്, നോക്കുന്നോ...
- Technology വെറും 395 രൂപ മതി, മൂന്ന് മാസത്തേക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാം; ജിയോയുടെ പുതിയ പ്ലാൻ
വീട്ടിലേക്ക് വരുന്നവരോട് പറയാനുള്ള കാര്യങ്ങളെക്കുറിച്ച് അനശ്വര രാജന്, കുറിപ്പ് വൈറലാവുന്നു
ഉദാഹരണം സുജാതയിലൂടെയായിരുന്നു അനശ്വര രാജന് തുടക്കം കുറിച്ചത്. മഞ്ജു വാര്യരുടെ മകളായുളള വരവിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയതാരമായി മാറുകയായിരുന്നു അനശ്വര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. താരത്തിന്റെ പുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
അനുവാദം ചോദിക്കാതെ വീട്ടിലേക്ക് കടന്നുവരുന്നവരോട് പറയാനുള്ള കാര്യങ്ങളെക്കുറിച്ചാണ് അനശ്വരയുടെ കുറിപ്പ്. കൊവിഡ് കാലത്ത് ഇത് പോലെ കടന്നുവരുന്നത് തനിക്കും കുടുംബത്തിനും മാത്രമല്ല വരുന്നവരുടെ കുടുംബത്തിന് തന്നെ അപകടമാണെന്ന് അനശ്വര പറയുന്നു. എന്നെ കാണാൻ വരുന്ന ആൾക്കാരോട് ഒരു വാക്ക് എന്ന് പറഞ്ഞാണ് അനശ്വരയുടെ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.
നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹവും പരിഗണനയും ഞാൻ ആസ്വദിക്കുന്നു. നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ വായിക്കാൻ എന്റെ കഴിവിനൊത്ത് ഞാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നിങ്ങളിൽ ചിലർ മുൻകൂട്ടി അനുവാദം ചോദിക്കാതെ എന്റെ വീട്ടിലേക്ക് വരികയാണ്. എന്റെ വാതിലിൽ മുട്ടുന്നതിന് മുൻപ് ഞാൻ അവിടെയുണ്ടോ എന്ന് പരിശോധിക്കുകയും എന്റെ അനുവാദം വാങ്ങുകയും ചെയ്താൽ അതിനെ ഞാൻ അംഗീകരിക്കും.
സാമൂഹിക അകലം പാലിക്കേണ്ടത് ഇന്ന് എത്ര പ്രധാനമാണെന്നതിനെ കുറിച്ചും അങ്ങനെ ചെയ്യാത്തത് ഒരാളുടെ അടിസ്ഥാന അവകാശമായ സ്വകാര്യതയിലേക്കുള്ള എത്ര വലിയ കടന്നുകയറ്റമാണെന്നതിനെ കുറിച്ചും ഞാൻ പറഞ്ഞുതരേണ്ടതില്ലല്ലോ. യൂട്യൂബ് കണ്ടന്റും വീഡിയോകളും അഭിമുഖങ്ങളും തയ്യാറാക്കണമെന്ന നിങ്ങളുടെ ആഗ്രഹം തീർച്ചയായും എനിക്ക് മനസിലാക്കാൻ സാധിക്കും. അതുകൊണ്ട് എനിക്ക് ഗുണങ്ങളുണ്ടെന്നതും ഞാൻ മനസിലാക്കുന്നു.
പക്ഷെ അങ്ങനെ ചെയ്യുന്നതിന് അതിന്റേതായ മാർഗങ്ങളുണ്ട്. എന്നോട് അനുവാദം ചോദിക്കുക എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഈ സാഹചര്യത്തിൽ നിങ്ങൾ അങ്ങനെ ചെയ്യാത്തത് എനിക്ക് മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അപകടം വരുത്തിവയ്ക്കുന്ന കാര്യമാണ്. ഇങ്ങനെയുള്ള പ്രവൃത്തി വഴി അപകടത്തിൽപ്പെടാൻ സാദ്ധ്യതയുള്ള കുടുംബാംഗങ്ങൾ എനിക്കുമുണ്ട്. അതുകൊണ്ട്, മറ്റുള്ളവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ടുള്ള പരിധികളെ കുറിച്ചും നമ്മുക്ക് ബോധവാന്മാരായിരിക്കാം. എല്ലാരോടും മികച്ച രീതിയിൽ ഇടപെടുന്നതിനെ കുറിച്ചാകാം നമ്മുടെ ചിന്തയെന്നും അനശ്വര പറയുന്നു.
Recommended Video
സംയുക്ത വര്‍മ്മ വീണ്ടുമെത്തി, ബിജു മേനോനും ഇത് പറഞ്ഞ് അഭിമാനം കൊള്ളാറുണ്ട്, വീഡിയോ വൈറല്‍
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
-
തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ! ബിഗ് ബോസിനോട് ആരാധകരുടെ അപേക്ഷ
-
പ്രിയന് എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും, എനിക്ക് അതറിയാം; ശ്രീനിവാസന്റെ വാക്കുകള്‍