For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജിപി വിവാഹിതനായോ? വരണമാല്യം ചാര്‍ത്തി വിവാഹവേഷത്തില്‍ ദിവ്യ പിള്ളയ്‌ക്കൊപ്പം താരം, ഫോട്ടോ വൈറലാവുന്നു

    |

    മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ. ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായ താരം പിന്നീട് നിരവധി ചാനലുകളിലും സ്റ്റേജ് ഷോ കളിലുമൊക്കെ അവതാരകനായി എത്തി. അന്ന് മുതല്‍ മലയാളി പെണ്‍കുട്ടികളുടെ മനംകവര്‍ന്ന ജിപിയുടെ വിവാഹത്തെ കുറിച്ചറിയാന്‍ കാത്തിരിപ്പിലായിരുന്നു എല്ലാവരും.

    മലയാള മങ്കയായി ഇനിയ, ആരെയും മനംമയക്കുന്ന നടിയുടെ ഗ്ലാമറസ് ഫോട്ടോസ് കാണാം

    പല അഭിമുഖങ്ങളിലും ജിപിയുടെ വിവാഹം സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് ഉയര്‍ന്ന് വരാറുള്ളത്. ഇപ്പോഴിതാ ആരുമറിയാതെ ജിപി വിവാഹിതനായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. വരണമാല്യം ചാര്‍ത്തി വധുവിനൊപ്പം നില്‍ക്കുന്ന താരത്തിന്റെ ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.

    ഗോവിന്ദ് പത്മസൂര്യയുടെ വിവാഹത്തിന് വേണ്ടി കാത്തിരുന്നവര്‍ക്ക് മുന്നിലേക്കാണ് നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ എത്തിയത്. ചുവപ്പ് നിറമുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ജിപിയുടെ വേഷം. അതിന് ചേരുന്ന തരത്തില്‍ കേരള സാരിയിലാണ് ദിവ്യയുള്ളത്. തുളസിമാല മാത്രം അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോ കണ്ടതോടെ ലളിതമായി ആരും അറിയാതെ ഇരുവരും വിവാഹം കഴിച്ചു എന്ന തരത്തില്‍ വാര്‍ത്തകളെത്തി. ഇക്കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും താരങ്ങള്‍ക്ക് ആശംസകളുമായി പ്രിയപ്പെട്ടവരും എത്തുകയാണ്.

    നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ജിപി അവതരാകന്റെ റോളിലെത്തിയാണ് തിളങ്ങിയത്. എന്നാലിപ്പോള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് റിയാലിറ്റി ഷോ യിലെ വിധികര്‍ത്താവിന്റെ വേഷത്തിലാണ്. ജിപിയ്‌ക്കൊപ്പം ദിവ്യയാണ് മറ്റൊരു വിധി കര്‍ത്താവ്. ഇവിടെ നിന്നും ആരംഭിച്ച സൗഹൃദം പ്രണയമായി വഴി മാറിയോ എന്ന സംശയമാണ് എല്ലാവര്‍ക്കും. അതേ സമയം ജിവിയ്ക്കും ദിവ്യയ്ക്കുമൊപ്പം എപ്പോഴും ഉള്ള ജീവയോ അപര്‍ണയോ പോലും ഇക്കാര്യം പങ്കുവെച്ചിട്ടില്ല.

    കേരളത്തില്‍ അടുത്തിടെ വൈറലായ ദമ്പതിമാരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസിന്റെ ഗ്രാന്‍ഡ് ഫിനാലെ ആരംഭിക്കാന്‍ ഇരിക്കുകയാണ്. ഈ ഞായറാഴ്ച നടക്കുന്ന പരിപാടിയിലേക്ക് വേണ്ടിയുള്ള മുന്നൊരുക്കമാണോ ഈ വിവാഹഫോട്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. താരങ്ങള്‍ തന്നെ ഇതിലൊരു വിശദീകരണവുമായി വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ദൈവമായി വന്ന് ജീവശ്വാസം നൽകി മമ്മൂക്ക | FilmiBeat Malayalam

    വ്യക്തി ജീവിതത്തില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ജിപിയും ദിവ്യ പിള്ളയും. ഇരുവരും ജീവയ്ക്കും അപര്‍ണയ്ക്കുമൊപ്പം നടത്തിയ യാത്രകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. പരിചയമില്ലാത്ത ആളുടെ വീട്ടില്‍ കയറി ദിവ്യയുടെ പിറന്നാള്‍ ആഘോഷിച്ചതും അവിടെ നിന്ന് ഭക്ഷണം കഴിച്ചതുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യങ്ങളായിരുന്നു.

    English summary
    Anchor Govind Padmasoorya And Divya Pillai Got Married?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X