twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മംഗ്ലീഷിലെ സൈമണ്‍

    By Aswathi
    |

    ആദ്യകാലങ്ങളില്‍ നാടകത്തില്‍ നിന്നാണ് മിക്കവരും സിനിമയിലെത്തിയത്. പിന്നെ സീരിയലുകളിലൂടെയായി. ഇപ്പോഴും അതിന് കുറവൊന്നുമില്ലെങ്കിലും അധികപേരും സിനിമയോടുള്ള പാഷനില്‍ പൂന ഇന്‍സ്റ്റിറ്റിയൂട്ടിലും മറ്റും പോയിരുന്ന് പഠിച്ച് സിനിമയിലേക്കെത്തുന്നവരാണ്.

    എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയിലെ പുതുനടന്മാരുടെ കൂട്ടത്തില്‍ ഇടം നേടിയ അനീഷ് ജി മേനോന്‍ വന്നവഴി പരമ്പരാഗതമാണ്. നാടകം വഴി. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഭാര്യ സഹോദരനായ യുവ രാഷ്ട്രീയ നേതാവായി എത്തിയ അനീഷ് മലയാള സിനിമയില്‍ അളിയന്‍ എന്ന ചെല്ലപ്പേരില്‍ അറിയപ്പെടാനും തുടങ്ങിയിരിക്കുന്നു.

    aneesh-g-menon-as-simon

    മമ്മൂട്ടിയുടെ പേരില്‍ തുടങ്ങിയ റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലെത്തിയ താരം വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു. സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലീഷിലൂടെയാണ് അനീഷ് വീണ്ടും മമ്മൂട്ടിയ്‌ക്കൊപ്പം സ്‌ക്രീനിലെത്തുന്നത്. സൈമണ്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. നേരത്തെ മമ്മൂട്ടിയ്‌ക്കൊപ്പം ബാല്യകാലസഖിയില്‍ കള്ളന്റെ വേഷത്തില്‍ അനീഷ് അഭിനയിച്ചിരുന്നു.

    മാലിക് ഭായ് എന്ന മത്സ്യത്തൊഴിലാളിയായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തില്‍ നെതര്‍ലാന്റ്കാരിയായ കാരലിന്‍ ബെക്കാണ് നായിക. ഇംഗ്ലീഷറിയാത്ത മമ്മൂട്ടി അവതരിപ്പിക്കുന്ന മാലിക് ഭായ് എന്ന കഥാപാത്രവും കാരലിന്റെ മിഷേലും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് മംഗ്ലീഷ്.

    English summary
    Aneesh G Menon as Simon in Mammootty's Manglish
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X