For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുവതാരം അനീഷ് ജി മേനോന്‍ വിവാഹിതനായി! വീഡിയോ വൈറലാവുന്നു! കാണൂ!

    |

    യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ അനീഷ് ജി മേനോന്‍ വിവാഹിതനായി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹംവിവാഹിതനാവുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നായിരുന്നു അന്ന് താരം കുറിച്ചത്. ഇന്ന് (18-01-2019)രാവിലെ ഗുരുവായൂരില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്.

    സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അയല്‍വാസിയുടെ ബാഗ് തട്ടിയെടുത്ത പിടിച്ചുപറി സംഘത്തെ സാഹസികമായി നേരിട്ടതും പ്രളയബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയതുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഈ താരത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിന് മംഗളാശംസ നേര്‍ന്നിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെ വിവാഹ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

    Aneesh G Menon

    മമ്മൂട്ടി ദി ബെസ്റ്റര്‍ ആക്ടര്‍ റിയാലിറ്റി ഷോയിലെ പ്രധാന താരങ്ങളിലൊരാളാണ് അനീഷ്. കൈരളി ടിവിയുടെ സ്റ്റാര്‍ ഹണ്ടിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ അപൂര്‍വ്വരാഗത്തില്‍ വില്ലനായാണ് ഇദ്ദേഹമെത്തിയത്. വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയനിലും താരം അഭിനയിച്ചിരുന്നു. നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലും താരമുണ്ടായിരുന്നു. ഒമര്‍ ലുലു ചിത്രമായ ഒരു അഡാര്‍ ലവുള്‍പ്പടെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്‍റെതായി ഒരുങ്ങുന്നത്.

    English summary
    Aneesh G menon got married
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X