twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നമ്മുടെ അന്നമാണ് അത് രൂപേഷ്, നിവിന്‍ പോളിയെ വിമര്‍ശിച്ച രൂപേഷ് പിതാംബരന് കിടിലൻ മറുപടി!!

    |

    നിവിന്‍ പോളി നായകനായി അഭിനയിച്ച തമിഴ് സിനിമയാണ് റിച്ചി. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത സിനിമ 2014 പുറത്തിറങ്ങിയ കന്നട ചിത്രമായ 'ഉളിദവരു കണ്ടതേ' എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. ബോക്‌സ് ഓഫീസില്‍ പരാജയം നേടിയ സിനിമയായിരുന്നു ഉളിദവരു കണ്ടതേ.

    മുന്‍നിര നായികമാര്‍ക്കാണെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ? അവള്‍ക്കൊപ്പം സുരഭിയെ പിന്തുണച്ച് കേരളം!!മുന്‍നിര നായികമാര്‍ക്കാണെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ? അവള്‍ക്കൊപ്പം സുരഭിയെ പിന്തുണച്ച് കേരളം!!

    ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ട സിനിമയുടെ റീമേക്ക് ചെയ്യാന്‍ നിവിന്‍ പോളിയ്ക്കും ഗൗതം രാമചന്ദ്രനും ആരാധകര്‍ കൈയടി നല്‍കിയിരുന്നു. എന്നാല്‍ നവാഗത സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍ സിനിമയെ വിമര്‍ശിക്കുകയായിരുന്നു. അതിനിടെ രൂപേഷ് പിതാംബരന് കൃത്യമായ മറുപടിയുമായി സംവിധായകന്‍ അനില്‍ കെ നായര്‍ എത്തിയിരിക്കുകയാണ്.

    അനില്‍ പറയുന്നതിങ്ങനെ..

    അനില്‍ പറയുന്നതിങ്ങനെ..


    രൂപേഷ് ,നിങ്ങള്‍ക്ക് ഒരു സിനിമയെ പറ്റി എഴുതാന്‍ പൂര്‍ണ്ണ സാതന്ത്രമുണ്ട് പക്ഷെ ഒരു സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കകം നെഗറ്റീവ് റിവ്യൂ എഴുതി നാലാംകിട മഞ്ഞ പത്ര ലൈനില്‍ എന്തിനായിരുന്നു അത്.

    ആരാണ് മലയാളത്തിന്റെ കുറുസോ വാ?

    ആരാണ് മലയാളത്തിന്റെ കുറുസോ വാ?


    മുന്‍പ് രൂപേഷ് സംവിധാനം ചെയ്ത സിനിമകള്‍ മാസ്റ്റര്‍ പീസായിരുന്നൊ? അല്ലെങ്കില്‍ തന്നെ ഒന്നു പറയൂ ആരാണ് മലയാളത്തിന്റെ കുറുസോ വാ? ആരാണ് മലയാളത്തിന്റെ സ്പില്‍ബര്‍ഗ്ഗ്? രൂപേഷിനറിയാം ഒരു സിനിമയുടെ പിന്നിലെ നിര്‍മാതാവിന്റെ, നടന്റെ, മറ്റ് നാനാവിധ ടെക്‌നീഷ്യന്റെ എന്തിന് ഒരു പ്രൊഡക്ഷന്‍ ബോയിടെ വരെ കഷ്ടപ്പാട്.

     ഗൗതമിന്റെ സിനിമയാണ്

    ഗൗതമിന്റെ സിനിമയാണ്

    ഇവിടെ ഗൗതം അയാളുടെ തനതായ രീതിയില്‍ ഒരു സിനിമ ചെയ്തു. അതിനെന്തിനാണ് ഇപ്പോള്‍ ഒരു കമ്പാരിസണ്‍. എത്രയെത്ര സിനിമകളാണ് ആദ്യത്തെ ദിവസത്തിന് ശേഷം കയറി വന്നിട്ടുള്ളത്.

    നമ്മുടെ അന്നമാണ്

    നമ്മുടെ അന്നമാണ്


    നിവിന്റെ തന്നെ ആക്ഷണ്‍ ഹീറോ ബിജു എല്ലാ നെഗറ്റീവ് അഭിപ്രായത്തെ മറികടന്ന് കയറി വന്നില്ലേ? ഞണ്ടുകള്‍ എങ്ങനെയായിരുന്നു. നിങ്ങളൊക്കെ ഒന്നു ക്ഷമിക്കൂ സിനിമ ആളുകള്‍ പോയി കാണട്ടെ... ജനങ്ങള്‍ തീരുമാനിക്കട്ടെ.. രൂപേഷിന്റെ സിനിമയും വരട്ടെ... വിജയിക്കട്ടെ.. ഓര്‍ക്കുക സിനിമ നമ്മുടെ അന്നമാണ് രൂപേഷ്...

     രൂപേഷ് പറഞ്ഞത്

    രൂപേഷ് പറഞ്ഞത്

    റക്ഷിത് ഷെട്ടിയെ തനിക്ക് വ്യക്തിപരമായി അറിയാം. തങ്ങളുടെ ഒരു ആരാധകനാണ് ഞാന്‍. എന്നാല്‍ താങ്കളുടെ ഉളിദവരു കണ്ടതേ എന്ന ചിത്രം ഒരു ആര്‍ട്ട് വര്‍ക്കാണ്. അത്തരമൊരു മാസ്റ്റര്‍പീസ് ചിത്രത്തെ പീസാക്കി കളഞ്ഞത് വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാണ് രൂപേഷ് എഴുതിയത്.

     പൊങ്കലയുമായി ആരാധകര്‍

    പൊങ്കലയുമായി ആരാധകര്‍

    എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ തന്നെ നെഗറ്റീവ് കമന്റുമായി എത്തിയ രൂപേഷിനെ സോഷ്യല്‍ മീഡിയയിലൂടെ കൊന്ന് കൊല വിളിച്ചായിരുന്നു നിവിന്‍ പോളിയുടെ ആരാധകര്‍ രംഗത്തെത്തിയത്. ഇതോടെ രൂപേഷ് മാപ്പ് പറയുകയും ചെയ്തിരുന്നു.

    റിച്ചി

    റിച്ചി


    നിവിന്‍ പോളിയുടെ രണ്ടാമത്തെ തമിഴ് സിനിമയായിരുന്നു റിച്ചി. 2014 ല്‍ പുറത്തിറങ്ങിയ കന്നട ചിത്രമായ 'ഉളിദവരു കണ്ടംതേ' എന്ന ചിത്രത്തിന്റെ റീമേക്കായി നിര്‍മ്മിച്ച സിനിമ ഗൗതം രാമചന്ദ്രനായിരുന്നു സംവിധാനം ചെയ്തിരുന്നത്. ഡിസംബര്‍ 8 നായിരുന്നു സിനിമ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

    English summary
    Anil k nair's facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X