For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യമേ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നു! ബിനീഷ് ആയതു കൊണ്ടല്ല, വിശദീകരണവുമായി അനില്‍ രാധാകൃഷ്ണൻ

  |

  സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം യുവനടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവമാണ്. സോഷ്യൽ മീഡിയയും സിനിമ ലോകവും ഞെട്ടലോടെയാണ് സംഭവം കേട്ടത്. വൻ പ്രതിഷേധമാണ് ഉയരുന്നത്. താരത്തിനെ പിന്തുണച്ച് സിനിമ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിട്ടുണ്ട്. സംവിധായകനെതിരെ രൂക്ഷ വിമർശനമാണ് സമൂഹത്തിന്റെ വിവിദ കോണിൽ നിന്ന് ഉയരുന്നത്. സംവിധായകരുടെ സംഘടനയായ ഫെഫ്ക ഉൾപ്പെടെ വിഷയത്തിൽ വിശദീകരണം ആരാഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

  ഇപ്പോഴിത വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ രംഗത്തെത്തിയിട്ടുണ്ട്. സംഭവം വലിയ ചര്‍ച്ചയായതോടെ ബിനീഷിനോട് മാപ്പ് ചോദിക്കുന്നുവെന്ന് അനില്‍ രാധാകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ കോളേജ് ഡേയ്ക്കിടെ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പ്രശ്നം ആരംഭിക്കുന്നത് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു ബീനീഷ് ബാസ്റ്റിൻ. ഇപ്പോഴിത സംഭവത്തിൽ വിശദീകരണവുമായി സംവിധായകൻ.

  മാസിക പ്രകാശനം ചെയ്യാനാണ് കോളേജ് അധികൃതർ തന്നെ ക്ഷണിച്ചത്. താൻ വരില്ലെന്ന് ആദ്യം തന്നെ അവരോട് പറഞ്ഞിരുന്നു . കാരണം തലേദിവസമാണ് എന്നെ അവർ വിളിക്കുന്നത്. എന്നാൽ പിന്നീട് പോകാമെന്ന് വിചാരിക്കുകയായിരുന്നു. പിന്നീട് ഔദ്യോഗികമായി എന്നെ ക്ഷണിക്കാന്‍ വരണമെന്ന് സംഘാടകരോട് പറഞ്ഞിരുന്നു. ക്ഷണിക്കാന്‍ വന്നപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു, ആരെല്ലാം വരുന്നുണ്ടെന്ന്. വൈകി ക്ഷണിച്ചതു കൊണ്ട് ആരും വരാൻ തയ്യാറായില്ല എന്നാണ് അവർ എനിയ്ക്ക് നൽകിയ മറുപടി.ഞാന്‍ പണം വാങ്ങാതെയാണ് ഇത്തരം പരിപാടികള്‍ക്ക് പോകുന്നത്. മറ്റൊരാളുടെ ലൈം ലെറ്റ് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ അല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ ഇല്ലെന്ന് പറഞ്ഞിരുന്നു.

  അടുത്ത ദിവസമാണ് ബിനീഷ് ബാസ്റ്റിൻ അതിഥിയായി എത്തുന്ന കാര്യം പറഞ്ഞത്. അപ്പോൾ തന്നെ ഒഴിവാക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. അത് ബിനീഷ് ആയതു കൊണ്ടല്ല, മറ്റൊരാൾ വരുന്നുണ്ടെങ്കിൽ ഞാൻ പരിപാടിയിൽ നിന്ന് ഒഴിവാകുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സംഘാടകർ എന്നെ വിളിച്ച് ആ പരിപാടി മറ്റിവെച്ചുവെന്നു എന്നോട് വരണമെന്നും പറയുകയായിരുന്നു.

  ബിനീഷിന്റെ സാമിപ്യം എനിയ്ക്കൊരു പ്രശ്നമായി തോന്നിയിട്ടില്ല. ബിനീഷ് വന്നപ്പോൾ ഞാൻ തന്നെയാണ് എല്ലാവരോടും കയ്യടിക്കാൻ ആവശ്യപ്പെട്ടത്. കൂടാതെ കസേരയിൽ ഇരിക്കാനും പറഞ്ഞു. എന്നാൽ അദ്ദേഹം അത് കേട്ടില്ല. ഞാൻ പറഞ്ഞത് ഒന്നും കേട്ടില്ല. എന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അങ്ങനെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല.ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു- അനിൽ രാധാകൃഷ്ണൻ പറഞ്ഞു.

  ബിനീഷിനെ പിന്തുണച്ച് നിർമാതാവ് സന്ദീപ് സേനൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഈ ഇരുപ്പിൽ എല്ലാമുണ്ട് , വിശപ്പിന്റെ, അധ്വാനത്തിന്റെ , കഷ്ടപ്പാടിന്റെ , വിയർപ്പിന്റെ , അതിജീവനത്തിന്റെ, അവഗണനയുടെ പ്രതീകമാണ് ബിനീഷ് ബാസ്റ്റിൻ എന്ന പച്ച മനുഷ്യൻ . അനിൽ രാധാകൃഷ്ണ മേനോൻന്റെ നില്പിൽ പ്രത്യേകിച്ചൊന്നും തോന്നുന്നില്ല , പ്രൊഡ്യൂസറിന്റെ ചിലവിൽ മൃഷ്ട്ടാനമുണ്ട് എല്ലിന്റിടയിൽ കൊഴുപ്പുകയറിയ സിനിമയിലെ ഒരു വഴിപോക്കൻ. പക്ഷെ ഈ വഴിപോക്കന്റെ വാക്കുകേട്ട് ബിനീഷിനെ വേദിയിലേക്കു കയറരുതെന്നു പറഞ്ഞ ആ ഗവണ്മെന്റ് കോളേജിന്റെ വിദ്യാസമ്പന്നനായ പ്രിൻസിപ്പൽ , നിങ്ങൾ ഒന്നൂടിപ്പോയി ജീവിതം പഠിച്ചിട്ടുവരു , മനുഷ്യത്വമെന്തെന്നു അവിടെപ്പഠിക്കുന്ന ബിനീഷിന് കയ്യടിച്ച കുട്ടികളിൽ നിന്നു പഠിച്ചിട്ടുവരു . മൂന്നുപേരേയും നേരിട്ടറിയില്ല പക്ഷെ ഇവരിൽ മനുഷ്യനേതെന്നു തിരിച്ചറിയാം.
  ബിനീഷ്... നിങ്ങൾ ഞാൻ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിലുണ്ടാകും. ഉറപ്പ് .എന്നും ബിനീഷ് ബാസ്റ്റിനൊപ്പം കുറിച്ചു.


  ബിനീഷ് ബാസ്റ്റിൻ- അനിൽ രാധകൃഷ്ണ മേനോ പ്രശ്നത്തിൽ ഇടപെട്ട് സംവിധായകരുടെ സംഘടനയായ ഫെഫ്ക. സംഭവത്തില്‍ അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം ആവശ്യപ്പെട്ടുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടടറി ബി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സംഭവം അറിയുന്നത്. അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയിരിക്കുന്നത്. വിശദീകരണം നല്‍കാന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടികള്‍ സ്വീകരിക്കും.ബിനീഷ് ബാസ്റ്റിനുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹവുമായി സംസാരിക്കും. കേരളം എന്തിന് വേണ്ടി നിലനില്‍ക്കുന്നുവോ, ആ മൂല്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് ഈ വീഡിയോയില്‍ കണ്ടത്. ഫെഫ്കയ്ക്ക് ആ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്- ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. .

  English summary
  anil radhakrishna menon says apology to actor bineesh bastin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X