twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടാമത്തെ സിനിമയ്ക്കായി അങ്കമാലി ഡയറീസ് നായകന്‍ കേട്ട തിരക്കഥകളുടെ എണ്ണം!!! ഞെട്ടിക്കും???

    By Karthi
    |

    ആദ്യ സിനിമകൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുകയെന്നത് സിനിമ പിന്‍ബലമില്ലാത്ത കുടുംബത്തില്‍ നിന്നും എത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് വലിയ കാര്യമാണ്. ആദ്യ ചിത്രത്തിലെ വിജയം തുടര്‍ന്നും ആവര്‍ത്തിക്കുക എന്നതും വലിയ വെല്ലുവിളിയാണ്. എന്നാല്‍ ആദ്യ ചിത്രത്തിലെ വിജയത്തിന് പിന്നാലെ ഒരു പിടി ചിത്രങ്ങള്‍ ഏറ്റെടുത്ത് പരാജയാപ്പെട്ട് സിനിമ ലോകത്ത് നിറം മങ്ങിപ്പോയ താരങ്ങളും ധാരാളമാണ്. അവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാകുകയാണ് ആന്റണി വര്‍ഗീസ് എന്ന യുവതാരം.

    അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രം ഹിറ്റായതിന് പിന്നാലെ ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രം അപ്പാനി രവിയെ അവതരിപ്പിച്ച ശരത് കുമാറിനും നായിക ലിച്ചിയെ അവതരിപ്പിച്ച അന്ന രേഷ്മയ്ക്കും പുതിയ ചിത്രങ്ങള്‍ കരാറായെങ്കിലും ആന്റണിയേക്കുറിച്ച് കാര്യമായ വിവരങ്ങളില്ലായിരുന്നു. എന്നാല്‍ അങ്കമാലി ഡയറീസിന് പിന്നാലെ നിരവധി തിരക്കഥകളാണ് ആന്റണിയെ തേടിയെത്തിയത്. നല്ല തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നു ആന്റണി.

    തിരക്കഥകളുടെ കൂമ്പാരം

    തിരക്കഥകളുടെ കൂമ്പാരം

    അങ്കമാലി ഡയറീസിന് ശേഷം ആന്റണിയെ തേടിയെത്തിയ തിരക്കഥകള്‍ നിരവധിയാണ്. ഏകദേശം ഇരുനൂറിലധികം തിരക്കഥകളാണ് ഈ കാലയളവില്‍ ആന്റണി കേട്ടത്. പലതും മികച്ച പ്രൊജക്ടുകളായിരുന്നെന്നും ആന്റണി പറയുന്നു.

    ചേരാത്ത വേഷങ്ങള്‍

    ചേരാത്ത വേഷങ്ങള്‍

    തന്നെ തേടിയെത്തിയ കഥാപാത്രങ്ങളില്‍ പലതും മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളുമായിരുന്നെങ്കിലും തന്റെ പ്രായത്തിന് ചേരാത്ത കഥാപാത്രങ്ങളായിരുന്നതിനാല്‍ അവ ഉപേക്ഷിക്കുകയായിരുന്നത്രേ. ഇപ്പോള്‍ തനിക്ക് ചേരുന്ന ചിത്രം തിരഞ്ഞെടുത്തിരിക്കുകയാണ് ആന്റണി.

    സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍

    സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍

    സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ എന്ന ചിത്രമാണ് ആന്റണി നായകനാകുന്ന പുതിയ സിനിമ. അങ്കമാലി ഡയറീസ് ടീം ഈ ചിത്രത്തിന് പിന്നിലുമുണ്ടെന്നതാണ് മറ്റൊരു കൗതുകം. അങ്കമാലി ഡയറീസ് സംവിധായകനായ ലിജോ ജോസ് പല്ലിശേരിയും തിരക്കഥാകൃത്ത് ചെമ്പന്‍ വിനോദുമാണ് ഈ ചിത്രത്തിന്റെ സഹനിര്‍മാതാക്കള്‍. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ നിര്‍മാണം.

    പുതുമുഖ സംവിധായകന്‍

    പുതുമുഖ സംവിധായകന്‍

    നവാഗതനായ ടിനു പാപ്പച്ചനാണ് ഈചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു പാപ്പച്ചന്‍. ദിലീപ് കുര്യന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ വിനായകനും ചെമ്പന്‍ വിനോദും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    വ്യത്യസ്തമായ ചിത്രം

    വ്യത്യസ്തമായ ചിത്രം

    അങ്കമാലി ഡയറീസില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന് ആന്റണി പറയുന്നു. അഞ്ച് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ ചിത്രം വരുന്നത്. ആക്ഷന്‍ ത്രില്ലറാണ് ചിത്രം. പരിചിതരായ ടീം അണിയറയില്‍ ഉണ്ടെന്നത് തനിക്ക് ബോണസാണെന്നും താരം പറയുന്നു.

    ഒരു രാത്രിയില്‍ മാറി മറിയുന്ന ജീവിതം

    ഒരു രാത്രിയില്‍ മാറി മറിയുന്ന ജീവിതം

    ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒരു രാത്രിയിലെ സംഭവം അവന്റെ ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതി വൃത്തം. കോട്ടയം, മംഗലാപുരം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

    ആദ്യ ചിത്രം പോലെ

    ആദ്യ ചിത്രം പോലെ

    ആദ്യമായി കോട്ടയം സ്ലാങ് പഠിക്കേണ്ടതുണ്ടെന്ന് ആന്റണി പറഞ്ഞു. അതിലുപരി തന്റെ രണ്ടാമത്തെ ചിത്രമായാലും അമ്പതാമത്തെ ചിത്രമായാലും ആദ്യ ചിത്രമായിട്ടാണ് കാണുന്നത്. ആത്മാര്‍ത്ഥമായി ചിത്രത്തിന് വേണ്ടി അധ്വാനിക്കും. അതിന് ശേഷമുള്ള കാര്യം ദൈവത്തിനും പ്രേക്ഷകര്‍ക്കും വിടുന്നുവെന്നും ആന്റണി പറയുന്നു.

    English summary
    200 scripts later, Antony Varghese signs his second movie. Antony's upcoming film is an action thriller helmed by debutant Tinu Pappachan who was the chief associate of Ankamali Diaries.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X